For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അവസാന കാലം കഴിഞ്ഞത് ഹിന്ദി ട്യൂഷനെടുത്ത്, സിനിമയെ വെല്ലും ഈ നടിയുടെ ജീവിതം

  |

  ഒരു കാലത്ത് വിന്റ്സെന്റ്, അടൂർഭാസി, പ്രേംനസീർ ചിത്രങ്ങളിലെ സ്ഥിരം മുഖമായിരുന്നു നടി ജമീല മാലിക്. സിനിമ എന്ന മാധ്യമം പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാകുന്ന കാലത്ത് തെന്നിന്ത്യൻ സിനിമ ലോകത്ത് തന്റേതായ ഇടം കണ്ടെത്താൻ ആലപ്പുഴ ജില്ല സ്വദേശിനിയായ ജമീല മാലിക്കിന് കഴിഞ്ഞിരുന്നു. പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിനെ കുറിച്ച് സ്വപ്നം കാണാൻ പോലും കഴിയാത്ത സാഹചര്യത്തിലായിരുന്നു താരം പൂനെയിലേയ്ക്ക് വണ്ടി കയറിയത്. അന്ന് 16 വയസ്സ് മാത്രമായിരുന്നു പ്രായം.

  ദുരിതങ്ങളും പട്ടിണിയും നിറഞ്ഞ് ജീവിതത്തിൽ നിന്നായിരുന്നു ജമീല പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ എത്തുന്നത്. എന്നാൽ കഷ്ടപ്പാട് നിറഞ്ഞ ജീവിത സാഹചര്യങ്ങൾക്ക് കട്ട് പറഞ്ഞുകൊണ്ടായിരുന്നു ഇവർ അവിടെ നിന്ന് പടി ഇറങ്ങിയത്. എന്നാൽ തുടർന്നുള്ള ജീവിതത്തിലും സിനിമയിലെ വിഷാദ നായികയെ തേടി സങ്കടങ്ങളും കഷ്ടപ്പാടും എത്തുകയായിരുന്നു.

  ആരോടും ഒരു പരിഭവവും പരാതിയും അറിയിക്കാതെയായിരുന്നു ഓഫ് സ്ക്രീനിലെ ജമീലയുടെ ജീവിതം. സിനിമയുടെ വെള്ളി വെളിച്ചത്തിൽ നിന്ന് ദാരിദ്രത്തിലേയ്ക്ക് വീണിട്ടും ആരുടേയും മുന്നിൽ താരം എത്തിയിരുന്നില്ല. ഈ അടുത്തിടെ താരങ്ങളുടെ സംഘടനയായ അമ്മയുടെ നേത്യത്വത്തിൽ തിരുവനന്തപുരം ജില്ലയിലെ പാലോട് എന്ന സ്ഥലത്ത് വീട് വെച്ച് നൽകിയിരുന്നു. മാനസിക വെല്ലുവിളി നേരിടുന്ന മകനുമായി താരം അവിടെയായിരുന്നു കഴിഞ്ഞിരുന്നത്. ജീവിതത്തിൽ മറ്റൊരാളോട് കൈ നീട്ടാൻ മടിയായിരുന്ന താരം അവസാന നാളുകളിൽ കുട്ടികൾക്ക് ഹിന്ദി ട്യൂഷനെടുത്തായിരുന്നു ജീവിച്ചത്.

  പെൺകുട്ടികൾക്ക് അടിസ്ഥാന വിദ്യാഭ്യാസം നിഷേധിച്ച് കാലത്തായിരുന്നു ജമീല സിനിമ പഠിക്കാനായി പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ എത്തിയത്. 16 വയസ് മാത്രമായിരുന്നു പ്രായം ഇന്ത്യൻ സിനിമയിലെ താരറാണിയായിരുന്ന ജയ ബാദുരി എന്ന ജയ ബച്ചന്റെ സഹപാഠിയായിരുന്നു ജമീല മാലിക്. ജീവിതത്തിൽ കടുത്ത പ്രതിസന്ധി നേരിട്ടിട്ടും മരണം വരെ സുഹൃത്തുക്കളിൽ നിന്നും പോലും സഹായം തേടിയിട്ടില്ല. വിവാഹ ജീവിതത്തിലെ താള പിഴയും മകന്റെ ആരോഗ്യ പ്രശ്നങ്ങളും സിനിമയോട് യാത്ര പറയാൻ താരത്തെ പ്രേരിപ്പിച്ചു. എങ്കിലും ഡബ്ബിങ്ങും സിരിയലുമായി കുറച്ചും കാലം തുടർന്നു. എന്നാൽ പിന്നീട് അഭിനയം ജീവിതം പൂർണ്ണമായി ഉപേക്ഷിക്കുകയായിരുന്നു. ജോനക്കപ്പുറത്തെ തറവാട് വീട്ടിൽ നിന്നിൽ പാലോട്ടുള്ള ദാനം കിട്ടിയ വീട്ടിലേയ്ക്കുള്ള യാത്ര ഓർക്കുമ്പോൾ തന്നെ ഉള്ളു പിടയുന്നുണ്ടെന്ന് ജമീല ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

  പിഎൻ പിഷാരടി സംവിധാനം ചെയ്ത റാഗിങ്ങായിരുന്നു ജമീലയുടെ ആദ്യ ചിത്രം. മലയാളത്തെ കൂടാതെ തമിഴിലും , തെലുങ്കിലും കന്നഡയിലുമെല്ലാം 50 ഓളം ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങളിൽ അഭിനയിച്ചിരുന്നു. 1972ൽ പുറത്തിറങ്ങിയ ആദ്യത്തെ കഥയായിരുന്നു ജമീലയെ മുൻനിര നായികമാരുടെ പട്ടികയിലേയ്ക്ക് ഉയർത്തിയത്. 1990 ൽ വി ആർ ഗോപിനാഥ് സംവിധാനം ചെയ്ത ഉണ്ണികൃഷ്ണന് ജോലി കിട്ടി എന്ന ചിത്രമായിരുന്നു ഏറ്റവും ഒടുവിൽ പുറത്തു വന്ന ചിത്രം.

  തമിഴ്നാട് മുൻമുഖ്യമന്ത്രി ജയലളിതയ്ക്കൊപ്പം അഭിനയിച്ചിട്ടുണ്ട്. നദിയെ തേടി വന്ന കടൽ
  എന്ന ചിത്രത്തിലായിരുന്നു ഇരുവരും ഒന്നിച്ച് അഭിനയിച്ചത്. ജയയ്ക്കൊപ്പം ഒരു പ്രധാന വേഷത്തിലായിരുന്നു ജമീലയും ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടത്. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷാപടങ്ങളിലായി അമ്പതോളം ചിത്രങ്ങളിൽ അഭിനയിച്ചു. ദൂരദർശന്റെ സാഗരിക, കയർ, മനുഷ്യബന്ധങ്ങൾ തുടങ്ങിയ സീരിയലുകളിലും അഭിനയിച്ചു. നിരവധി ഹിന്ദി ചിത്രങ്ങൾക്ക് ഡബ്ബുചെയ്തിട്ടുണ്ട്. കൂടാതെ ആകാശവാണിക്കുവേണ്ടി പന്ത്രണ്ടോളം നാടകങ്ങൾ എഴുതി. ദാസ്താനി റൂഫ്, കരിനിഴൽ, തൗബ തുടങ്ങിയ നാടകങ്ങൾ ശ്രദ്ധിക്കപ്പെട്ടിരുന്നു.

  Read more about: actress നടി മരണം death
  English summary
  veteran malayalam actress jameela malik real life
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X