twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    16 മണിക്കൂർ അഭിനയിച്ചിട്ടില്ല! ഷെയ്ൻ പറയുന്ന കാര്യങ്ങൾ തെറ്റ്, വെളിപ്പെടുത്തി വെയിൽ സംവിധായകൻ

    |

    ഷെയിനുമായി ഒരു അഭിപ്രായ ഭിന്നതുമില്ല, ഷെയിൻ ചിത്രം പൂർത്തിയാക്കുമെന്നാണ് വിശ്വാസം പ്രകടിപ്പിച്ച വെയിൽ സംവിധായകൻ മൗനം വെടിയുന്നു. സിനിമ സെറ്റിൽ താരത്തിന് ഒരു വിധത്തിലുള്ള സമ്മർദവും നൽകിയിട്ടില്ല. ഷെയിൻ തുറന്നടിച്ചിരിക്കുന്ന കാര്യങ്ങൾ തെറ്റാണെന്നും ശരത് മേനോൻ പറഞ്ഞു. ന്യൂസ് 18 നു മായുള്ള അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്.

    ഷെയിന്റെ വിലക്കു മായി ബന്ധപ്പെട്ട് വിഷയത്തിൽ കഴിഞ്ഞ ദിവസം, നടൻ സിദ്ദിഖിന്റെ ഔദ്യോഗിക വസതിയിൽ ഇടവേള ബാബുവിന്റെ നേതൃത്വത്തിൽ യോഗം ചേർന്നിരുന്നു. ഇതിനു പിന്നാലെ പ്രതികരണവുമായി ഷെയിൻ രംഗത്തെത്തിയിരുന്നു . സിനിമ മുടങ്ങിയതിനെ കുറിച്ച് താരം സംസാരിക്കുകയുണ്ടായി. യോഗത്തിനു ശേഷം ഇടവേള ബാബുവും രംഗത്തെത്തിയിരുന്നു, ഇതിനു പിന്നാലെയായിരുന്നു ശരത്തിന്റെ പ്രതികരണം.

    16  മണിക്കൂർ അഭിനയിച്ചിട്ടില്ല

    പ്രശ്നം പരിഹരിക്കാൻ വേണ്ടിയാണ് താൻ ഇതുവരെ മൗനം പാലിച്ചത്. എന്നിട്ടും കുറ്റപ്പെടുത്തുന്നത് ശരിയല്ല. ഒരു ദിവസം പോലും 16 മണിക്കൂർ ഷെയിൻ അഭിനയിച്ചിട്ടില്ല.പരമാവധി ഒരു ദിവസം 45മിനിട്ടാണ് അഭിനയിച്ചിട്ടുള്ളത്. ഷെയിൻ ഹോട്ടലിൽ കഴിയുന്ന സമയവും കാരവനിൽ കഴിയുന്ന സമയവും അഭിനയിക്കുന്ന സമയമായി കൂട്ടാൻ കഴിയില്ല. ഷെയ്ൻ അഭിനയിച്ച സമയത്തിന് കൃത്യമായ ക്യാമറാ ലോഗ് ഉണ്ട്. ഇത് ഫെഫ്ക്കക്കും പ്രൊഡ്യൂസേഴ്സ് അസോസിയേഷനും അമ്മയ്ക്കും നൽകിയിട്ടുണ്ട്. തന്റെ ഭാഗത്ത് നിന്ന് ഷെയിനെ പ്രകോപിപ്പിക്കുന്ന ഒരു വാക്ക് പോലും പറ‍ഞ്ഞിട്ടില്ല. എന്നാൽ 15 ദിവസം ശേഷം അഭിനയിച്ചിട്ട് തിരികെ പോകും എന്ന നിലപടായിരുന്നു തുടക്കം മുതലെ.

     17 ദിവസം കൊണ്ട് പൂർത്തിയാക്കാം


    പ്രമുഖ താരങ്ങൾ പോലും സ്വീകരിക്കാത്ത നിലപാടാണ് ഷെയിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത് . പണം കിട്ടായാൽ മാത്രമേ ഷെയിൻ അഭിനയിക്കുകയുള്ളുവെന്ന് പറയുകയും ചെയ്തിരുന്നു. ഷെയിൻ സഹകരിച്ചിരുന്നുവെങ്കിൽ 17 ദിവസം കൊണ്ട് പൂർത്തീകരിക്കാരിക്കാൻ പറ്റുമായിരുന്നു. ആ ചിത്രമാണ് നീണ്ടു പോയതെന്നും ശരത് പറഞ്ഞു.

    ചില കാര്യങ്ങൾ  ശരി

    ഷെയിൻ പറയുന്ന ചില കാര‌്യങ്ങളിൽ ചില വസ്തുതയുണ്ടെന്ന് ചർച്ചയ്ക്ക് ശേഷം അമ്മ ജനറൽ സെക്രട്ടറി ഇടവേള ബാബു പറഞ്ഞു. ന്യൂസ് 18 നോടാണ് ഇക്കാര്യം വ്യകതമാക്കിയത്.വെയിൽ സിനിമയുടെ ഷൂട്ടിന് 10 ദിവസം മതിയെന്നാണ് സംവിധായകൻ നേരത്തെ നടന്ന ചർച്ചയിൽ പറഞ്ഞിരുന്നത്. അത് 15 ദിവസമായി നിശ്ചയിക്കാൻ അന്ന് ഇടവേള ബാബു ഇടപെട്ട് തീരുമാനിച്ചിരുന്നു. എന്നാൽ ഷൂട്ടിംഗ് സെറ്റിൽ എത്തിയപ്പോൾ 24 ദിവസം വേണമെന്ന നിലപാട് സംവിധായകൻ സ്വീകരിച്ചു. അത് പറ്റില്ലെന്ന് ഷെയ്‌നും നിലപാടെടുത്തു. തുടർന്ന് 24 ദിവസത്തെ ഷൂട്ട് പത്ത് ദിവസത്തേക്ക് ചുരുക്കാൻ കൂടുതൽ സമയം ചിത്രീകരണം നീട്ടിയതാണ് പ്രശ്നങ്ങൾക്ക് കാരണമായത്.ഉല്ലാസം സിനിമയുടെ ഡബ്ബിംഗിന് എത്താതിരുന്നതിന് ഷെയ്ൻ ഉന്നയിച്ച കാര്യങ്ങളിലും ചില വസ്തുക്കൾ ഉണ്ടെന്ന് അമ്മ ജനറൽ സെക്രട്ടറി പറയുന്നു.

    ഒത്ത് തീർപ്പ്

    ഷെയിനുമായി സംസാരിച്ചെങ്കിലും ചില കാര്യങ്ങളില്‍കൂടി വ്യക്തതവരുത്തി മാത്രമേ നിര്‍മ്മാതാക്കളെ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ക്കായി സമീപിക്കാന്‍ കഴിയുകയുള്ളുവെന്ന് ഇടവേള ബാബു പറഞ്ഞു. ഫെഫ്ക ജറൽ സെക്രട്ടറി ബി ഉണ്ണികൃഷ്ണനുമായി ഇക്കാര്യം സംസാരിച്ചിരുന്നു.അദ്ദേഹം ഇപ്പോൾ സ്ഥലത്തില്ല. അടുത്ത ദിവസം എത്തും. അതിനു ശേഷം നേരിട്ടു കാണും. തുടർന്നു നിർമാതാക്കളുടെ സംഘടനയുമായി ചർച്ച നടത്തും. ഇനിയൊരു തര്‍ക്കമുണ്ടാവില്ലെന്ന് ഉറപ്പാക്കി മാത്രം ഒത്തുതീര്‍പ്പുമായി മുന്നോട്ടുപോകാനാണ് അമ്മയുടെ തീരുമാനം.

    English summary
    veyil directorSarath Menon reaction
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X