രണ്ടാമത്തെ ഷെഡ്യൂളിൽ ഷെയിൻ ആകെ മാറി! എന്തുചെയ്യുമെന്ന് അറിയില്ല, ആശങ്കയോടെ വെയിൽ സംവിധായകൻ
താടിയും മുടിയും വെട്ടിയ ഷെയ്ന്റെ ഗെറ്റപ്പ് കണ്ട് ഞെട്ടി നിൽക്കുകയാണ് പ്രേക്ഷകർ . താരത്തിന്റെ പെട്ടെന്നുള്ള ഈ രൂപമാറ്റം പ്രതിരോധത്തിലാക്കിയിരിക്കുന്നത് വെയിൽ അണിയറ പ്രവർത്തകരെയാണ്. ഇന്ന് രാവിലെ സോഷ്യൽ മീഡിയ പേജിലൂടെയാണ് തന്റെ പുതിയ ലുക്ക് ഷെയ്ൻ പങ്കുവെച്ചത്. ഇപ്പോഴിത സംഭവത്തിൽ ആശങ്ക പ്രകടിപ്പിച്ച് വെയ്ൽ സംവിധായകൻ. മനോര ഓൺലൈനു നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഇനി എന്ത് ചെയ്യുമെന്ന് അറിയില്ലെന്നാണ് സംവിധായകൻ പറയുന്നത് ഷെയ്ൻ പല ഗെറ്റപ്പിൽ എത്തുന്ന ചിത്രമാണിത്. അയാളുടെ നിസഹരണം മൂലം പല തവണ തിരക്കഥയിൽ മാറ്റം വരുത്തി. ഒരു സംവിധായകൻ എന്ന നിലയിൽ തന്റെ മേൽ വലിയ സമ്മർദ്ദമാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നതെന്നും ശരത് പറഞ്ഞു.

ചിത്രത്തിൽ ഷെയിന് ആകെ രണ്ട് ഗെറ്റപ്പുകൾ മാത്രമാണ് ഉണ്ടായിരുന്നത്. മെയ് 18 നാണ് ഷൂട്ടിങ് ആരംഭിച്ചത്. കൂടൽ മാണിക്യം ഉത്സവം ലൈവായി ഷൂട്ട് ചെയ്യേണ്ടതുണ്ട്. ആ ദിവസം ചിത്രീകരിക്കാൻ കഴിഞ്ഞില്ലെങ്കിൽ പിന്നെ ഒരു വർഷം കാത്തിരിക്കണമായിരുന്നു. അതിന്റെ ഷൂട്ടിങ്ങിനെത്തിയ് മുടി ട്രിം ചെയ്ത ലുക്കിലായിരുന്നു. ഷൂട്ട് മാറ്റി വയ്ക്കാൻ പറ്റാത്തതു കൊണ്ട് തിരക്കഥയിൽ ചെറിയ മാറ്റം വരുത്തി ആ രംഗം എടുക്കുകയായിരുന്നു. എന്നാൽ ആ ഗെറ്റിപ്പിൽ ഒരു സംഘട്ടന രംഗം കൂടി ചിത്രീകരിക്കേണ്ടതുണ്ട്.മുടി ട്രിം ചെയ്ത്, താടിയുള്ള ലുക്കിൽ മൂന്ന് രംഗങ്ങൾ ഇനിയും ബാക്കിയുണ്ട്. മുടിയും താടിയുമുള്ള ലുക്കിൽ ഒരു ഫൈറ്റ് എടുക്കാനുണ്ട്. എന്താണ് ഇനി ചെയ്യുക എന്ന് അറിയില്ല.

ഷെയിൻ എന്ത് സംഭവിച്ചുവെന്ന് അറിയില്ല. സെറ്റിൽ പലപ്പോഴും വൈകി വരാൻ തുടങ്ങി. എന്നോട് 15 ദിവസം കൊണ്ട് ഷൂട്ട് തീർക്കാനാണ് പറഞ്ഞത്. എന്നാൽ 24 ദിവസത്തെ ഷൂട്ടിങ്ങ് ചാർട്ടിലുണ്ടായിരുന്നു. എന്നിട്ടും ഷെയിന് ബുദ്ധിമുട്ടില്ലാതെ ഷൂട്ട് കൊണ്ടു പോകാൻ നോക്കി. അയാൾ ഇല്ലാത്ത രംഗങ്ങൾ 10 മണിക്ക് മുൻപ് ചെയ്തു. എന്നാൽ 10 മണിക്ക് എത്തേണ്ട ഷെയ്ൻ വന്നത് 12 മണിക്കായിരുന്നു.അതുകൊണ്ട് ഷോട്ടുകൾ കുറയ്ക്കേണ്ടി വന്നു.വലിയ സമ്മർദമാണ് സംവിധായകൻ എന്ന നിലയിൽ എനിക്കു മേലുണ്ടാകുന്നത്.

രണ്ടാമത്തെ ഷെഡ്യൂളിൽ ഷെയിൻ ആകെ മാറുകയായിരുന്നു. ഒട്ടും താൽപര്യമില്ലാതെയാണ് പെരുമാറിയത്. ആദ്യത്തെ ഷെഡ്യൂളിൽ ഓരോ ഷോർട്ട് കഴിയുമ്പോഴും വന്നിരുന്ന് ഷോർട്ട് കണ്ടിരുന്ന വ്യക്തിയായിരുന്നു ഷെയ്ൻ. എന്നാൽ രണ്ടാമത്തെ ഷെഡ്യൂൾ എത്തിയപ്പോൾ ഒരോ ഷോട്ട് കഴിയുമ്പോഴും ഷെയ്ൻ കാരവനിൽ പോയി ഇരിക്കും. പിന്നെ, ആരെങ്കിലും പോയി, പുറത്തു കാത്തു നിന്നു വേണം വിളിച്ച് കൊണ്ട് വരാൻ. സമയം മുഴുവനും അങ്ങനെ പോകും. ആവശ്യമുള്ള ഷോർട്ടുകൾ മാത്രം എടുക്കാൻ തുടങ്ങി. സാധാരണ എക്സ്ട്ര ഷോർട്ടുകൾ എടുത്ത് വയ്ക്കാറുണ്ട്. എഡിറ്റ് ഇരിക്കുമ്പോൾ സഹായിക്കും . പക്ഷെ അതൊന്നും കഴിഞ്ഞില്ല.

ഷെയ്ൻ ചെയ്തത് വെച്ച് ഏറ്റവും മികച്ച ചിത്രമായിരിക്കും വെയിൽ. വളരെ ഇമോഷണലായ പല രംഗങ്ങളും ഈ ചിത്രത്തിലുണ്ട്. ഷൂട്ട് ചെയ്തതിൽ ഞാൻ പൂർണ്ണ ഹാപ്പിയാണ്. അത്രയും ഗംഭീര പെർഫോർമൻസ് നൽകിയ രംഗങ്ങളുണ്ട്. അതെല്ലാം നല്ല രീതിയിൽ തന്നിട്ടുണ്ട്. ഒരു നാല് ദിവസം നാല് ഷോർട്ടുകളോ ഒരു രംഗമോ ആയിരിക്കും എടുക്കുക. അതു ഞാൻ കറക്ട് ആയി, വൃത്തിയായി തരും. എന്നിട്ട് 15 ദിവസം കഴിയുമ്പോൾ ഞാൻ പോകും' എന്നാണ് ഷെയ്ൻ പറയുന്നത്.പിന്നെ അയാൾക്ക് എപ്പോഴാണോ ഡേറ്റ് ഉള്ളത് അപ്പോൾ കാശു തന്നാൽ ഷൂട്ട് ചെയ്യാമെന്നും പറഞ്ഞു.


Click it and Unblock the Notifications