'ദിലീപിനെ രക്ഷപ്പെടുത്താൻ മമ്മൂട്ടി ഇടപെടൽ നടത്തിയിരുന്നു, ഇവരൊക്കെ വിധി വരുന്നതിന് മുമ്പെ അനുഭവിച്ചല്ലോ'
നടിയെ ആക്രമിച്ച കേസില്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഡിസംബര്‍ എട്ടിന് വിധി പറയും. സംഭവംനടന്ന് എട്ട് വര്‍ഷത്തിനുശേഷമാണ് വിധി പറയുന്നത്. വിധി വരാൻ മണിക്കൂറുകൾ മാത്രം ശേഷിക്കെ അതിജീവിതയുടെ അഭിഭാഷക അഡ്വ. ടി ബി മിനി കേസുമായി ബന്ധപ്പെട്ട് പൊതുസമൂഹത്തിന് അറിയാത്ത ചില വിവരങ്ങൾ കൂടി നാഷൻ ഫസ്റ്റ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പങ്കുവെച്ചു.
പൾസർ സുനിയും അതിജീവിതയും തമ്മിൽ ബന്ധമുണ്ടായിരുന്നുവെന്നാണ് എല്ലാ സ്വാധീനവും ഉപയോഗിച്ച് ദിലീപ് സമർത്ഥിക്കാൻ ഇക്കാലമത്രയും ശ്രമിച്ചതെന്നും മിനി പറഞ്ഞു. നാല് വർഷത്തോളം നടി അനുഭവിച്ച മെന്റൽ ട്രോമയെ കുറിച്ചും മിനി വെളിപ്പെടുത്തി. ഗോവയിൽ വെച്ച് നടത്താൻ പ്ലാനിട്ടിരുന്ന ആക്രമണമാണ് പിന്നീട് കേരളത്തിൽ വെച്ച് അവർ നടപ്പിലാക്കിയതെന്നും അഭിഭാഷക കൂട്ടിച്ചേർത്തു.

നേരത്തെ മുതൽ ഈ കേസിൽ ദിലീപിന് എന്തെങ്കിലും തരത്തിൽ പങ്കുണ്ടോയെന്നുള്ള ഒരു സംസാരം നാട്ടിലാകെയുണ്ട്. സർക്കാറിൽ അടക്കം സമ്മർദ്ദം ചെലുത്തി എട്ടാം പ്രതി ഇല്ലാതെ ചാർജ് ഷീറ്റ് കൊടുത്തു. അഴിമതിയുമായി ബന്ധപ്പെട്ട് പല കാര്യങ്ങളും ഇതിലുണ്ട്. നമ്മൾ വിചാരിക്കുന്നതിലും അപ്പുറമുള്ള ആളുകൾ ഇതിൽ ഇടപെട്ടിട്ടുണ്ട്. ദിലീപിനെ ഒഴിവാക്കണം എന്നാവശ്യപ്പെട്ടുള്ളതായിരുന്നു ആ ഇടപെടൽ.
ഒന്നാം പ്രതി തന്നെ വിളിച്ച് നിരന്തരം ശല്യും ചെയ്യുന്നുവെന്ന ദിലീപിന്റെ പരാതി വന്നപ്പോൾ അതിന്മേൽ അന്വേഷണം ആരംഭിച്ചു. പ്രകൃതിയുടെ കൈയ്യൊപ്പ് ഈ കേസിലുണ്ടെന്ന് പറയാൻ കാരണം അതാണ്. പിന്നീട് നടന്ന അന്വേഷണത്തിൽ കിട്ടിയ സിസിടിവി തെളിവുകൾ വെച്ചാണ് ദിലീപിനെ അറസ്റ്റ് ചെയ്തത്. ബാലചന്ദ്രകുമാർ കേസിന്റെ ഭാഗമായപ്പോൾ തന്ന തെളിവുകൾ ഏറെയായിരുന്നു.
ആ സ്ത്രീയെ ദിലീപ് റേപ്പ് ചെയ്തിരുന്നുവെങ്കിൽ പോലും ഇത്രയും പ്രശ്നം അവർക്ക് ഉണ്ടാവില്ലായിരുന്നു. ക്വട്ടേഷൻ ഒഴിവാക്കാൻ പറ്റില്ല. ക്യാമറ ഫോളോ ചെയ്യുന്നുണ്ട് എന്നാണ് ഒന്നാം പ്രതി പറഞ്ഞത്. അതിജീവിതയ്ക്ക് ആരും ഉണ്ടായിരുന്നില്ല. ദിലീപിനാണെങ്കിൽ പണവും സംഘടനകളിൽ അടക്കം സ്വാധീനവും. എല്ലാ സ്വാധീനവും ഉപയോഗിച്ച് ദിലീപ് പറയാൻ ശ്രമിച്ചത് പൾസർ സുനിയും വിക്ടിമും തമ്മിൽ ബന്ധമുണ്ടായിരുന്നുവെന്നാണ്. പക്ഷെ അങ്ങനൊരും സംഭവമില്ല.
പൾസർ സുനി മനപൂർവം ചെയ്യുന്നതാണ് ഡ്രൈവർ പണി. ഗോവയിൽ വെച്ച് ആക്രമിക്കാനായിരുന്നു ആദ്യം പ്ലാൻ. അങ്ങനെയായിരുന്നുവെങ്കിൽ അതിദാരുണമായിപ്പോയേനെ. രണ്ടാമത്തെ അറ്റംപ്റ്റാണ് കേരളത്തിൽ വെച്ച് നടന്നത്. സെറ്റിൽ വെച്ച് കണ്ട് പരിചയമുള്ളതുകൊണ്ടാണ് പൾസർ സുനിയെ അതിജീവിത തിരിച്ചറിഞ്ഞത്.

അഞ്ച് വർഷം ആ കുട്ടി ട്രോമയിലായിരുന്നു. അതിനിടയിൽ കല്യാണം കഴിഞ്ഞു. ആ പെൺകുട്ടിയുടെ കരുത്താണ് ഈ കേസ് ഇവിടെ വരെ എത്തിച്ചത്. ദിലീപിനെ ചുറ്റിപറ്റി നിൽക്കുന്ന കുറച്ചുപേർ ഒഴികെ ബാക്കി എല്ലാവരും വിധിയുടെ കാര്യത്തിൽ ടെൻഷനാണ്. അതുപോലെ കൂറുമാറിയ സാക്ഷികൾ എല്ലാം ദിലീപിന്റെ ആൾക്കാരാണ്. ദിലീപിന്റെ ഭാര്യ, സഹോദരൻ, ഏറ്റവും അടുത്ത കൂട്ടുകാരൻ തുടങ്ങി എല്ലാവരുമുണ്ട്.
പക്ഷെ ഇവരൊക്കെ വിധി വരുന്നതിന് മുമ്പ് തന്നെ അനുഭവിച്ചല്ലോ. ഇടവേള ബാബുവിന് കാര്യങ്ങൾ എല്ലാം അറിയാം. മൗനാനുവാദം നൽകി. മമ്മൂട്ടിയോ മോഹൻലാലോ ഇന്നേ വരെ അതിജീവിതയ്ക്ക് വേണ്ടി ഒരു വാക്ക് പറഞ്ഞിട്ടുണ്ടോ?. മമ്മൂട്ടി ഒരു വാക്കും പറഞ്ഞിട്ടില്ലെന്ന് മാത്രമല്ല ദിലീപിനെ രക്ഷപ്പെടുത്താൻ വേണ്ടി ഇടപെടുകയും ചെയ്തു.
തെളിവുകളുണ്ട്. എന്നെ ഒഴിവാക്കാനുള്ള ശ്രമം ആദ്യ ഘട്ടത്തിൽ നടന്നിരുന്നു. നാല് വർഷവും ട്രയലും പ്രശ്നങ്ങളും നടന്നപ്പോൾ അതിജീവിതയെ ഞങ്ങൾ ഉൾപ്പെടുത്തിയിട്ടില്ല. അവരെ ജീവിക്കാൻ വിട്ടു എന്നും അഡ്വ. ടി ബി മിനി പറഞ്ഞു.


Click it and Unblock the Notifications











