'എന്തുകൊണ്ട് ആരാധിക്കുന്നുവെന്നതിനുള്ള ഉത്തരം...'; കാണാൻ എത്താൻ വൈകിയതിന് ഭാവനയോട് മാപ്പ് ചോദിച്ച് അജിത്ത്!

തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള തമിഴ് സൂപ്പർ താരമാണ് തലയെന്ന് സിനിമാപ്രേമികൾ വിശേഷിപ്പിക്കുന്ന നടൻ അജിത്ത് കുമാർ. ക്യാമറയ്ക്ക് മുന്നിൽ എത്തുമ്പോൾ മാത്രം നടനാവുകയും അല്ലാത്തപ്പോൾ ഒരു സാധാരണക്കാരനെപ്പോലെ ജീവിതം മുന്നോട്ട് കൊണ്ടുപോകാനുമാണ് അജിത്തിന് ഇഷ്ടം. സ്റ്റാർഡം തലയ്ക്ക് പിടിക്കാത്ത ചുരുക്കം ചില നടന്മാരിൽ ഒരാൾ കൂടിയാണ് അജിത്ത് കുമാർ. വളരെ വിരളമായി മാത്രമാണ് അജിത്ത് കുമാർ ഇപ്പോൾ സിനിമകൾ ചെയ്യുന്നത്.

അല്ലാത്തപ്പോഴെല്ലാം താരം ബൈക്ക് റൈഡിങും മറ്റുമായി ലോകം ചുറ്റുകയാണ്. തുനിവിന് ശേഷം ഒരു അജിത്ത് പടം റിലീസ് ചെയ്തിട്ടില്ല. വിടാമുയർച്ചിയാണ് അണിയറയിൽ ഒരുങ്ങുന്ന അജിത്ത് സിനിമ. ഏറെ നാളത്തെ കാത്തിരിപ്പിനുശേഷം അടുത്തിടെയാണ് സിനിമയുടെ ചിത്രീകരണം ആരംഭിച്ചത്. ഇപ്പോഴിതാ അജിത്തിന്റെ ഒരു സോഷ്യൽമീഡിയയിൽ വളരെ അധികം ശ്രദ്ധിക്കപ്പെടുകയാണ്.

Ajith Kumar, bhavana

മലയാളത്തിന്റെ സ്വന്തം നടി ഭാവനയ്ക്കൊപ്പമുള്ളതാണ് അജിത്തിന്റെ വീഡിയോ. കാണാൻ എത്താൻ വൈകിയതിന് ഭാവനയോട് മാപ്പ് ചോദിക്കുന്ന അജിത്താണ് വീഡിയോയിലുള്ളത്. ഏറെ നാളുകൾക്ക് ശേഷമാണ് ഇരുവരും കൂടിക്കാഴ്ച നടത്തുന്നത്.

വർഷങ്ങൾക്ക് മുമ്പ് ഇരുവരും ഒരുമിച്ച് സിനിമകൾ ചെയ്തിട്ടുണ്ട്. ഭാവനയുടെ വരാനിരിക്കുന്ന കന്നഡ ചിത്രം പിങ്ക് നോട്ടിന്റെ ചിത്രീകരണത്തിന്റെ ഭാഗമായി അസർബൈജാനിലാണ് താരമിപ്പോഴുള്ളത്. മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന വിടാ മുയർച്ചി എന്ന സിനിമയുടെ ചിത്രീകരണത്തിനായി നടൻ അജിത്ത് കുമാറും കുറച്ച് ദിവസങ്ങളായി അസർബൈജാനിലുണ്ട്.

അജിത്ത് അവിടെ ഉണ്ടെന്നറിഞ്ഞ ഭാവന വിടാ മുയർച്ചിയുടെ സെറ്റിലെത്തിയിരുന്നു. എന്നാൽ അപ്പോൾ അജിത്ത് സ്ഥലത്തില്ലായിരുന്നു. ഭാവന വന്നതറിഞ്ഞ് ഉടൻ തന്നെ അജിത്ത് അവിടേക്ക് എത്തുകയും ചെയ്തു. സുഹൃത്തായ ഭാവനയെ കാണാൻ വൈകി എത്തിയതിന് താരം ക്ഷമ ചോദിക്കുകയുണ്ടായി. ആ വീഡിയോയാണ് ഇപ്പോൾ ശ്രദ്ധിക്കപ്പെടുന്നത്. വൈകിയതിൽ ഞാൻ വളരെ ഖേഃദിക്കുന്നു എന്നാണ് അജിത്ത് ഭാവനയെ കണ്ടയുടൻ പറഞ്ഞത്.

ഇല്ല... കുഴപ്പമില്ല നിങ്ങൾ വൈകിയതിനാൽ ഞങ്ങളും കുറച്ച് വൈകിയാണ് വന്നത് എന്നാണ് അജിത്തിനുള്ള മറുപടിയായി ഭാവന പറഞ്ഞത്. സഹതാരങ്ങൾക്കും സ്ത്രീകൾക്കും എപ്പോഴും പരി​ഗണനയും ബഹുമാനവും കൊടുക്കുന്ന നടനാണ് അജിത്ത് കുമാർ. ചെറിയ താരങ്ങളോട് പോലും വളരെ സ്നേഹത്തോടെയും താരജാഡയില്ലാതെയുമാണ് അജിത്ത് പെരുമാറാറുള്ളത്.

Ajith Kumar, bhavana

ഭാവനയോട് ക്ഷമ ചോദിക്കാൻ മനസ് കാണിച്ച അജിത്തിനെ പുകഴ്ത്തുകയാണ് ആരാധകർ. എന്തുകൊണ്ട് അജിത്തിനെ ആരാധിക്കുന്നുവെന്നതിനുള്ള ഉത്തരം താരത്തിന്റെ ഈ സിംപ്ലിസിറ്റി തന്നെയാണെന്നാണ് പുതിയ വീഡിയോ വൈറലായതോടെ ആരാധകർ കുറിക്കുന്നത്.

2010ൽ ഇറങ്ങിയ അസൽ എന്ന ചിത്രത്തിലാണ് അജിത്തും ഭാവനയും ആദ്യമായി ഒരുമിച്ച് അഭിനയിക്കുന്നത്. ശരൺ സംവിധാനം ചെയ്ത സിനിമ ഏറെ പ്രേക്ഷക ശ്രദ്ധനേടിയിരുന്നു. പ്രഭു, സമീറ റെഡ്ഡി തുടങ്ങിയവരും അഭിനയിച്ച സിനിമയിലെ ​ഗാനങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു.

ഒരു കാലത്ത് തമിഴിൽ തിരക്കുള്ള നടിയായിരുന്ന ഭാവന അസലിന് ശേഷം സിനിമയിൽ അഭിനയിച്ചിരുന്നില്ല. ഒടുവിൽ 'ദ ഡോ'ർ എന്ന ചിത്രത്തിലൂടെ കോളിവുഡിൽ തിരിച്ചെത്തുകയാണ്. കന്നഡ, മലയാളം സിനിമകളിലാണ് ഭാവന ഇപ്പോൾ അഭിനയിക്കുന്നത്. ഹണ്ട്, പിങ്ക് നോട്ട്, കേസ് ഓഫ് കൊണ്ടാന എന്നിവയാണ് താരത്തിന്റെ വരാനിരിക്കുന്ന ചിത്രങ്ങൾ.

അസലാണ് ഭാവന അവസാനമായി ചെയ്ത തമിഴ് സിനിമ. അതിനുശേഷം താരം മലയാളത്തിലും കന്ന‍ഡത്തിലുമാണ് ഏറെയും സിനിമകൾ ചെയ്തത്. ഒരു കാലത്ത് തമിഴിൽ തിരക്കുള്ള നടിയായിരുന്ന ഭാവന ജയംരവി അടക്കമുള്ള ഒട്ടുമിക്ക തമിഴ് താരങ്ങൾ​ക്കൊപ്പവും അഭിനയിച്ചിട്ടുണ്ട്. ഹണ്ട്, പിങ്ക് നോട്ട്, കേസ് ഓഫ് കൊണ്ടാന എന്നിവയാണ് ഭാവനയുടെ വരാനിരിക്കുന്ന ചിത്രങ്ങൾ.

Read more about: ajith kumar bhavana
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X