'സ്വർഗം..., സ്നേഹിക്കുന്നവർക്ക് വേണ്ടി എന്തും ചെയ്യും'; പ്രണയദിനത്തിൽ കാമുകന് ദിയ കൊടുത്ത അഡാറ് സർപ്രൈസ്!
നടി അഹാന കൃഷ്ണയുടെ ആദ്യത്തെ അനുജത്തിയായ ദിയ ഇൻസ്റ്റാഗ്രാം ഇൻഫ്ലുവൻസർ, സംരംഭക എന്നീ നിലകളിൽ സജീവമാണ്. യുട്യൂബിലും ഇൻസ്റ്റഗ്രാമിലും ദിയയുടെ പ്രൊഫൈലുകൾ നിറയെ ഫോളോവേഴ്‌സിനെ നേടിയിട്ടുണ്ട്. യുട്യൂബ് വ്ലോഗിങ് തുടങ്ങിയശേഷമാണ് ദിയ കൃഷ്ണയ്ക്ക് ആരാധകർ കൂടിയത്. തന്റെ ഒരു കാര്യവും ഫോളോവേഴ്സിൽ നിന്നും ദിയ മറച്ചുവെക്കാറില്ല. എന്തിന് മുമ്പുണ്ടായിരുന്ന റിലേഷൻഷിപ്പുകളെ കുറിച്ച് അടക്കം വെളിപ്പെടുത്തിയിട്ടുണ്ട് ദിയ.
താരപുത്രിയാണെങ്കിൽ കൂടിയും കൃഷ്ണകുമാറിന്റെ കുടുംബത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ളതും ദിയയ്ക്കാണ്. അടുത്തിടെയാണ് താൻ വീണ്ടും പ്രണയത്തിലാണെന്ന കാര്യം ദിയ കൃഷ്ണ വെളിപ്പെടുത്തിയത്. സുഹൃത്തായ അശ്വിൻ ഗണേഷാണ് ദിയയുടെ കാമുകൻ. അശ്വിന്റെ പ്രപ്പോസൽ വീഡിയോ അടുത്തിടെ സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. പ്രണയം പരസ്യപ്പെടുത്തിയശേഷമുള്ള ഇരുവരുടെയും ആദ്യത്തെ വാലന്റൈൻസ് ഡെയാണ് കഴിഞ്ഞ ദിവസം കടന്നുപോയത്.

സെലിബ്രിറ്റി കിഡ്സിൽ ഒരുപക്ഷെ ഏറ്റവും മനോഹരമായി പ്രണയദിനം ആഘോഷിച്ച ഒരാൾ ദിയയായിരിക്കും. കാരണം ഫെബ്രുവരി തുടങ്ങിയപ്പോൾ തന്നെ പ്രണയമാസം അതിന്റെ എല്ലാ പൂർണതയിലും ആഘോഷിക്കാനായി ദിയ കാമുകനെയും കൊണ്ട് ദുബായ്ക്ക് പറന്നു. ആഘോഷങ്ങളെല്ലാം അവിടെയായിരുന്നു.
ദുബായിലേക്ക് പോകാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചത് മുതലുള്ള എല്ലാം വീഡിയോയാക്കി ദിയ പങ്കിട്ടിരുന്നു. ദുബായിൽ ചെന്നശേഷവും അതിന് മുടക്കമുണ്ടായിട്ടില്ല. ഇപ്പോഴിതാ വാലന്റൈൻസ് ഡെ തങ്ങൾ എങ്ങനെയാണ് ആഘോഷിച്ചതെന്ന് വെളിപ്പെടുത്തി എത്തിയിരിക്കുകയാണ് ദിയ കൃഷ്ണയും അശ്വിനും.
ഒരു അഡാറ് സർപ്രൈസ് തന്നെയായിരുന്നു അശ്വിന് ദിയ കൊടുത്തത്. ആ സർപ്രൈസിനുള്ള എല്ലാ പ്ലാനിങും കേരളത്തിൽ നിന്നും പോകും മുമ്പ് തന്നെ ദിയ ആരംഭിച്ചിരുന്നു. പ്രണയദിനത്തിൽ ദുബൈയിലെ പ്രശസ്തമായ സ്കൈ ഡൈവിങിനാണ് അശ്വിനെ ദിയ കൂട്ടിക്കൊണ്ടുപോയത്. ദുബായിൽ എത്തിയ ഉടൻ തന്നെ ഡീപ്പ് ഡൈവ് എക്സ്പീരിയൻസ് ചെയ്തിരുന്നു ഇരുവരും.
അതിന് പിന്നാലെയാണ് പ്രണയദിനത്തിൽ ദിയയുടെ വക സ്കൈ ഡൈവിങ് സർപ്രൈസ് അശ്വിനെ തേടി എത്തുന്നത്. സ്കൈ ഡൈവിങിന് പുറപ്പെടുന്നതിന് കുറച്ച് സമയം മുമ്പാണ് ദിയ സ്കൈ ഡൈവിങ് ടിക്കറ്റ് അശ്വിനെ കാണിച്ചത്. അപ്രതീക്ഷിതമായി എത്തിയ സർപ്രൈസ് അശ്വിനെ ശരിക്കും അമ്പരപ്പിച്ചു.

തന്റെ ബക്കറ്റ് ലിസ്റ്റിലുണ്ടായിരുന്ന കാര്യമായിരുന്നുവെന്നും അത് പ്രണയദിനത്തിൽ ഏറ്റവും പ്രിയപ്പെട്ടയാൾ വഴി സാധ്യമായതിൽ സന്തോഷമുണ്ടെന്നും അശ്വിൻ പറഞ്ഞു. ദിയ തന്നതാണ് ഏറ്റവും വലിയ സർപ്രൈസെന്നും ഇതുമായി തട്ടിച്ച് നോക്കുമ്പോൾ തന്റെ സർപ്രൈസ് വലുതൊന്നുമല്ലെന്നും അശ്വിൻ പറഞ്ഞു.
വലിപ്പ ചെറുപ്പത്തിലോ പണത്തിലോ അല്ല സർപ്രൈസ് ചെയ്യാൻ ഇടുന്ന എഫേർട്ടിനാണ് വില എന്നാണ് അശ്വിന്റെ പ്രതികരണം കേട്ട് ദിയ പറഞ്ഞത്. ശേഷം ഇരുവരും സ്കൈ ഡൈവ് ചെയ്യുന്ന വീഡിയോയും പങ്കുവെച്ചു. സ്കൈ ഡൈവിന് ശേഷം തിരികെ എത്തിയ അശ്വിൻ സ്വർഗം തന്നെ എന്നാണ് പറഞ്ഞത്. അനുഭൂതി എന്താണെന്ന് പറഞ്ഞ് അറിയിക്കാൻ കഴിയില്ലെന്നും അശ്വിൻ പറഞ്ഞു.
ചെറിയ പേടിയോടെയാണ് അശ്വിൻ സ്കൈ ഡൈവിനായി പോയതെങ്കിലും അതിനുള്ള സമയം അടുത്തപ്പോഴേക്കും പേടി ത്രില്ലായി മാറി. തന്റെ ബക്കറ്റ് ലിസ്റ്റിലുണ്ടായിരുന്ന ആഗ്രഹം സാധിച്ച് തന്ന ദിയയ്ക്ക് വീഡിയോയിൽ ഉടനീളം അശ്വിൻ നന്ദി പറയുന്നുണ്ടായിരുന്നു. വീഡിയോ ഇതിനോടകം ആരാധക ശ്രദ്ധ നേടി കഴിഞ്ഞു.
സ്നേഹിക്കുന്നവർക്ക് വേണ്ടി എന്തും ചെയ്യുന്ന കൂട്ടത്തിലാണ് ദിയ എന്നാണ് ആരാധകർ കമന്റ് ചെയ്തത്. ഇരുവരുടെയും സ്നേഹത്തെയും അണ്ടർസ്റ്റാന്റിങിനെയും പ്രശംസിച്ചും ആളുകൾ എത്തി. വർഷങ്ങളായി അശ്വിനും ദിയയും സുഹൃത്തുക്കളാണ്. തന്റെ മുൻ പ്രണയം തകർന്നപ്പോൾ അതിൽ നിന്നും കരകയറാൽ സഹായിച്ചത് അശ്വിനാണെന്ന് ദിയ തന്നെ പറഞ്ഞിട്ടുണ്ട്.


Click it and Unblock the Notifications