ദുൽഖറൊപ്പം ഇല്ലെങ്കിൽ ഇതാണ് അവസ്ഥ, സുപ്രിയ ഇതൊക്കെ ശ്ര​ദ്ധിച്ചാൽ നല്ലതാണ്; കാളിദാസിന്റെ റിസപ്ഷനെത്തിയ അമാൽ

By Desk

തോറ്റുകൊണ്ടാണ് ദുൽഖർ സൽമാന്റെ സിനിമാ ജീവിതം ആരംഭിക്കുന്നത്. എല്ലാം അവസാനിപ്പിച്ച് എവിടേക്കെങ്കിലും ഓടി മറയാൻ തോന്നിപ്പിക്കുന്ന തരത്തിലുള്ള പരിഹാസങ്ങൾ കേട്ടാണ് അഭിനയ ജീവിതത്തിലെ ഓരോ കാൽവെപ്പുകളും താരം നടത്തിയത്. ബാപ്പയുടെ പേര് നശിപ്പിക്കാൻ അഭിനയത്തിലേക്ക് വന്ന മകനെന്ന ചീത്തപ്പേര് മാറ്റാൻ വർഷങ്ങളുടെ പ്രയത്നം ആവശ്യമായിരുന്നു. ആദ്യ സിനിമയായ സെക്കന്റ് ഷോ വലിയ വിജയം നേടിയില്ലെങ്കിലും പിന്നീട് സിനിമയെ നന്നായി പഠിച്ചാണ് ദുൽഖർ ഓരോ ചുവടും വെച്ചത്.

അഭിനയ ജീവിതം പന്ത്രണ്ടാം വർഷത്തിൽ എത്തി നിൽക്കുമ്പോൾ മലയാളത്തിൽ മറ്റൊരു യുവ താരത്തിനും കിട്ടാത്ത സ്വീകാര്യതയാണ് പാൻ ഇന്ത്യൻ തലത്തിൽ ദുൽഖർ ഇപ്പോൾ നേടിയിരിക്കുന്നത്. തമിഴ്, തെലുങ്ക്, ബോളിവുഡ് എന്നിങ്ങനെ എല്ലാ ഭാഷകളിലും ഓടി നടന്ന് സിനിമകൾ ചെയ്യുകയാണ് താരം.

Dulquer Salmaan Wife  Amaal Salmaan

നല്ല നടൻ എന്നതിലുപരിയായി പിതാവ് മമ്മൂട്ടിയെപ്പോലെ ഒരു പക്ക ഫാമിലിമാനാണ് ദുൽഖർ സൽമാനും. എത്ര ദൂരത്തേക്ക് ഷൂട്ടിന് പോയാലും എത്രയും വേ​ഗം വീട്ടിൽ തിരിച്ചെത്തണമെന്നാണ് എപ്പോഴും താരം ആ​ഗ്രഹിക്കുന്നത്. വിവാഹശേഷമാണ് ദുൽഖർ സിനിമയിലേക്ക് അരങ്ങേറിയത്. ദുൽഖറിനോളം തന്നെ ആരാധകർ ഇന്ന് ഭാര്യ അമാലിനും ഇരുവരുടെയും ഏക മകൾ മറിയത്തിനുമുണ്ട്. ഭാര്യയെ കുറിച്ച് പറയുമ്പോൾ ദുൽഖറിന് നൂറ് നാവാണ്.

സിനിമാക്കാരുടെ ഫങ്ഷനുകൾക്ക് ഭാര്യയും മകളും ഇല്ലാതെ വളരെ വിരളമായി മാത്രമെ ദുൽഖർ പ്രത്യക്ഷപ്പെട്ടിട്ടുള്ളു. ദുൽഖറിനൊപ്പമോ മമ്മട്ടി കുടുംബത്തിനോ ഒപ്പമല്ലാതെ അമാലും പൊതു ചടങ്ങുകളിൽ പ്രത്യക്ഷപ്പെടാറില്ല. ഇപ്പോഴിതാ അമാലിന്റെ പുതിയൊരു വീഡിയോയാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.

അടുത്തിടെ വിവാഹിതനായ കാളിദാസ് ജയറാമിന്റെ വെഡ്ഡിങ് റിസപ്ഷൻ ചെന്നൈയിൽ വെച്ചാണ് നടന്നത്. ​ഗുരുവായൂരിൽ നടന്ന താലികെട്ട് ചടങ്ങിൽ പങ്കെടുക്കാൻ കഴിയാതെ പോയ സെലിബ്രിറ്റികളെല്ലാം ചെന്നൈയിലെ റിസപ്ഷന് എത്തിയിരുന്നു. മമ്മൂട്ടി കുടുംബത്തിൽ നിന്നും അമാൽ മാത്രമാണ് എത്തിയത്. മോഹൻലാലിനെ പ്രതിനിധീകരിച്ച് ചടങ്ങിൽ പങ്കെടുത്തത് ഭാര്യ സുചിത്രയായിരുന്നു.

ദുൽഖറില്ലാതെ ഒരു ​ഗ്രാന്റ് ഫങ്ഷനിൽ ആദ്യമായാണ് അമാലെത്തുന്നത്. ഭർത്താവ് ഷൂട്ടിങ് തിരക്കുകളിലായതിനാലാകാം അമാൽ വിവാഹസൽക്കാരത്തിൽ പങ്കെടുത്തത്. ഫങ്ഷനിൽ പങ്കെടുത്ത് തിരിച്ചിറങ്ങിയശേഷം സ്വന്തം വാഹനത്തിൽ കയറാനായി ആൾക്കൂട്ടത്തിനും വാഹനത്തിനും ഇടയിലൂടെ നടന്ന് പോകുന്ന അമാലാണ് വൈറൽ വീഡിയോയിലുള്ളത്. ​ഗോൾഡൺ യെല്ലോ നിറത്തിലുള്ള സൽവാറിൽ സുന്ദരിയായാണ് അമാൽ എത്തിയത്.

Dulquer Salmaan Wife  Amaal Salmaan

അമാൽ പൊതുമധ്യത്തിൽ പ്രത്യക്ഷപ്പെട്ടിട്ടും ആരും ശ്രദ്ധിക്കുകയോ സ്നേഹം പ്രകടിപ്പിക്കാനോ ഫോട്ടോ പകർത്താനോ അടുത്തേക്ക് ചെല്ലുകയോ ചെയ്തില്ല. എന്തിന് ഒപ്പം ഒരു ബൗൺസർ പോലും ഉണ്ടായിരുന്നില്ല. വീഡിയോ വൈറലായതോടെ നിരവധി പേരാണ് കമന്റുകളുമായി എത്തിയത്. ദുൽഖർ ഒപ്പമില്ലെങ്കിൽ അമാലിനെ ആരും മൈന്റ് ചെയ്യില്ലെന്നും ദുൽഖർ, മമ്മൂട്ടി എന്നീ പേരുകൾക്കൊപ്പം പ്രത്യക്ഷപ്പെടുമ്പോൾ മാത്രമാണ് അമാലിനും ജനശ്രദ്ധ ലഭിക്കുന്നതെന്നായിരുന്നു ഒരു കമന്റ്.

പൃഥ്വിരാജ് എന്ന പേര് ഒപ്പമില്ലായിരുന്നുവെങ്കിൽ സുപ്രിയയ്ക്കും ഇതേ അവസ്ഥ തന്നെയാണെന്നും അതിനാൽ സുപ്രിയ ഇതൊക്കെ ശ്ര​ദ്ധിച്ചാൽ നല്ലതാണെന്നും കമന്റുകളുണ്ട്. അതേസമയം ചിലർ പ​രിഹസിച്ചവരെ വിമർശിച്ചും എത്തിയിരുന്നു. ജനിച്ച് വളർന്ന നാടായതുകൊണ്ട് ചെന്നൈയുടെ മുക്കും മൂലയും അമാലിന് പരിചിതമാണ്. അതിനാലാകാം കാളിദാസ്-താരിണി റിസപ്ഷന് താരപത്നി ഒറ്റയ്ക്ക് എത്തിയത്.

Read more about: dulquer salmaan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X