'ദിവസങ്ങളെണ്ണി കാത്തിരിയ്ക്കുന്നു... ബര്‍ത്ത് ഡെ ആയിട്ടുപോലും നേരില്‍ കാണാന്‍ പറ്റുന്നില്ല'; മാളവികയുടെ വീഡിയോ
മലയാളികളുടെ കൺമുന്നിൽ വളർന്ന കലാകാരിയാണ് നടിയും നർത്തകിയുമെല്ലാമായ മാളവിക കൃഷ്ണദാസ്. ഡാൻസ് റിയാലിറ്റി ഷോകളാണ് മാളവികയിലെ കലാകാരിയെ വളർത്തിയത്. സംവിധായകൻ ലാൽ ജോസിന്റെ നായിക നായകൻ റിയാലിറ്റിഷോയിൽ ഭാഗമായശേഷം മാളവികയ്ക്ക് സിനിമയിലും സീരിയലുകളിലും അവസരങ്ങൾ ലഭിക്കുകയായിരുന്നു.
നിരവധി സ്റ്റേജ് ഷോകളിലും മാളവികയ്ക്ക് ഇപ്പോൾ അവസരങ്ങൾ ലഭിക്കുന്നുണ്ട്. അങ്ങനെ നൃത്തവും സ്റ്റേജ് ഷോയും യാത്രകളും യുട്യൂബ് വ്ലോഗുകളുമെല്ലാമായി സജീവമായി നിൽക്കുന്ന മാളവികയുടെ ഏറ്റവും പുതിയ സോഷ്യൽമീഡിയ പോസ്റ്റാണ് വൈറലാകുന്നത്. ഭർത്താവിന്റെ പിറന്നാൾ ദിനത്തിലാണ് ഹൃദയ സ്പർശിയായ കുറിപ്പുമായി മാളവിക എത്തിയത്. മാളവികയുടെ ഭർത്താവ് തേജസ് ജ്യോതിയും ഒരു സെലിബ്രിറ്റിയാണ്.

മാളവിക പങ്കാളിയായ നായിക നായകനിൽ തേജസും ഒരു മത്സരാർത്ഥിയായിരുന്നു. ഷോ കഴിഞ്ഞശേഷം തേജസ് പക്ഷെ തന്റെ മര്‍ച്ചന്റ് നേവി ജോലിയിലേക്ക് തിരികെ പോയി. നായിക നായകനുശേഷം മാളവിക കലാരംഗത്ത് തന്നെ തുടർന്നു. പെട്ടന്ന് ഒരു ദിവസമാണ് തേജസുമായി തന്റെ വിവാഹം ഉറപ്പിച്ച വിവരം മാളവിക വെളിപ്പെടുത്തിയത്.
ഇരുവർക്കും ഒപ്പം നായിക നായകൻ റിയാലിറ്റി ഷോയിൽ പങ്കെടുത്തവർക്ക് പോലും ആ വാർത്ത വലിയൊരു സർപ്രൈസായിരുന്നു. പ്രണയം എന്ന് വിളിക്കാൻ പറ്റില്ലെങ്കിലും തേജസിന്റെ സഹോദരിയാണ് മാളവികയെ ജീവിത പങ്കാളിയാക്കുന്നതിനെ കുറിച്ച് ചിന്തിച്ചുകൂടെയെന്ന് തേജസിനോട് ചോദിച്ചത്.
മാളവികയുടെ കുടുംബത്തോട് അതേ കുറിച്ച് ചോദിച്ചപ്പോൾ അവർക്കും സമ്മതമായതോടെ മാളവികയും തേജസും വിവാഹിതരാവുകയായിരുന്നു. സോഷ്യൽമീഡിയ ആഘോഷിച്ച വിവാഹമായിരുന്നു മാളവികയുടെയും തേജസിന്റെയും. വിവാഹത്തിനുശേഷം കുറച്ചുനാളുകൾ മാത്രമെ അവധി ലഭിച്ചുള്ളുവെന്നതുകൊണ്ട് തേജസ് തന്റെ മർച്ചന്റ് നേവി ജോലിക്കായി തിരികെ പോയി.
കടലുമായി ബന്ധപ്പെട്ടുള്ള ജോലിയായതുകൊണ്ട് തന്നെ തേജസുമായി സ്ഥിരം ഫോണിലുള്ള സംസാരം, മെസേജ് ഇതൊന്നും മാളവികയ്ക്കും സാധ്യമാകാറില്ല. വല്ലപ്പോഴും മാത്രമാണ് വീഡിയോകോൾ ലഭ്യമാകുന്നതെന്ന് മാളവിക തന്നെ പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ തേജസിന്റെ പിറന്നാൾ ദിനത്തിൽ മനോഹരമായ കുറിപ്പും ഗിഫ്റ്റുമാണ് മാളവിക ഒരുക്കിയത്.

എന്റെ ബെസ്റ്റ് ഫ്രണ്ടായ എന്റെ ജീവിതത്തിലെ പ്രണയമായ സന്തതസഹചാരിയായ ഗോസിപ്പ് പങ്കാളിയായ സ്വകാര്യ എന്റര്‍ടൈന്‍മെന്റായ എന്റെ പരാതിപ്പെട്ടിയായ ആള്‍ക്ക് ജന്മദിനാശംസകള്‍. പെട്ടന്ന് നേരില്‍ കാണാനുള്ള ദിവസം എണ്ണി കാത്തിരിയ്ക്കുകയാണ് എന്നാണ് മാളവിക തേജസിന് പിറന്നാൾ ആശംസകൾ നേർന്ന് കുറിച്ചത്. വളരെ വ്യത്യസ്തമായ ഗിഫ്റ്റാണ് തേജസിന് മാളവിക വെർച്വലായി നൽകിയത്.
'ബര്‍ത്ത് ഡെയായിട്ട് പോലും നേരില്‍ കാണാന്‍ പറ്റുന്നില്ല. വീഡിയോ കോള്‍ ചെയ്യാനാണെങ്കില്‍ നെറ്റ് വര്‍ക്ക് പ്രശ്‌നവുമുണ്ട്. ഒരു വെര്‍ച്വല്‍ ഗിറ്റ് മാത്രമെ കൊടുക്കാന്‍ പറ്റുകയുള്ളുവെന്ന് മനസിലാക്കിയപ്പോള്‍ എന്റെയും തേജസേട്ടന്റെയും കുട്ടിക്കാല ഫോട്ടോസ് ചേർത്ത് വെച്ച് ഒരു പെന്‍സില്‍ ഡ്രോയിങാണ് ചെയ്തത്.'
'അതിന്റെ ഫോട്ടോ എടുത്ത് അയച്ചുകൊടുത്തപ്പോള്‍ തേജസേട്ടൻ ശരിക്കും സര്‍പ്രൈസായി', എന്നാണ് മാളവിക പറഞ്ഞത്. തേജസിനോട് വാട്‌സാപ്പ് വോയിസ് കോളിലൂടെ സംസാരിക്കുന്നതും തേജസിന്റെ പിറന്നാൾ സ്പെഷ്യൽ വീഡിയോയില്‍ മാളവിക ചേർത്തിട്ടുണ്ട്. തേജസ് വന്നിട്ട് നല്ല വീഡിയോകൾ ചെയ്യാമെന്ന് അടുത്തിടെ വീഡിയോകൾ യുട്യൂബിൽ പങ്കുവെക്കുന്നതിനെ കുറിച്ച് സംസാരിച്ചപ്പോൾ മാളവിക പറയുകയും ചെയ്തിരുന്നു.


Click it and Unblock the Notifications