ഞാനൊരു കല്യാണം കഴിച്ചതാ, ഇനി കഴിപ്പിക്കരുത്! അഞ്ജുവിന്റെ കല്യാണത്തിന് വന്ന നവ്യ പറഞ്ഞത്‌

By Desk

സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ് ഗായിക അഞ്ജു ജോസഫിന്റെ വിവാഹം. ഇന്നലെയായിരുന്നു താരം താന്‍ വിവാഹിതയായ കാര്യം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെക്കുന്നത്. ആദിത്യന്‍ പരമേശ്വരന്‍ ആണ് അഞ്ജുവിന്റെ വരന്‍. നവംബര്‍ 28 നായിരുന്നു വിവാഹ രജിസ്‌ട്രേഷന്‍ നടന്നത്. പിന്നാലെ ഇന്നലെ സുഹൃത്തുക്കള്‍ക്കും അടുത്ത ബന്ധുക്കള്‍ക്കുമായി റിസപ്ഷനും ഒരുക്കിയിരുന്നു.

അഞ്ജുവിന്റേയും ആദിത്യന്റേയും വിവാഹ റിസപ്ഷനില്‍ നിന്നുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയായിരുന്നു. സുഹൃത്തുക്കള്‍ ചേര്‍ന്ന് അഞ്ജുവിന്റെ വിവാഹ വലിയ ആഘോഷമാക്കി മാറ്റിയിരിക്കുകയാണ്. വധുവും കൂട്ടുകാരും ചേര്‍ന്നുള്ള ഡാന്‍സും വധുവും വരനും പാട്ടു പാടിയതുമൊക്കെ സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുകയാണ്.

Navya Nair

അഞ്ജുവിനും ആദിത്യനും ആശംസകളുമായി സിനിമാ ലോകത്തു നിന്നും നിരവധി പേര്‍ എത്തിയിരുന്നു. അഞ്ജുവിനും കൂട്ടുകാര്‍ക്കുമൊപ്പം ഡാന്‍സ് കളിക്കാന്‍ നടി ഐശ്വര്യ ലക്ഷ്മിയുമുണ്ടായിരുന്നു. ഇതിനിടെ ഇപ്പോഴിതാ അഞ്ജുവിന്റെ വിവാഹ റിസപ്ഷനില്‍ പങ്കെടുത്ത് മടങ്ങുന്ന നടി നവ്യ നായരുടെ വീഡിയോ വൈറലാവുകയാണ്. വേദിയ്ക്ക് പുറത്ത് കാത്തു നിന്ന പാപ്പരാസികളുമായി സംസാരിക്കുന്ന നവ്യയുടെ വീഡിയോയാണ് വൈറലാകുന്നത്.

വിവാഹത്തെക്കുറിച്ച് എന്താണ് അഭിപ്രായം എന്ന് ചോദിച്ചപ്പോള്‍ താന്‍ ഒരു കല്യാണം കഴിച്ചതാണ്, ഇനി കഴിപ്പിക്കരുത് എന്നായിരുന്നു നവ്യയുടെ മറുപടി. താരത്തിന്റെ മറുപടി പാപ്പരാസികള്‍ക്കുള്ള ട്രോളാണെന്നാമ് ആരാധകര്‍ പറയുന്നത്. അതേസമയം ചിലര്‍ ഇത് ജാഡയാണെന്നും പറയുന്നുണ്ട്. സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തുകയാണ് വീഡിയോ ഇപ്പോള്‍.ജാഡയാണെന്ന് വിമര്‍ശിക്കുന്നവരോട്, തമാശയെ തമാശയായി കാണണമെന്നും പാപ്പരാസികളുടെ കടന്നു കയറ്റമാണ് വിമര്‍ശിക്കപ്പെടേണ്ടതെന്നുമാണ് ആരാധകര്‍ പറയുന്നത്.

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് നവ്യ നായര്‍. മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം അടക്കം നവ്യയെ തേടിയെത്തിയിട്ടുണ്ട്. വിവാഹ ശേഷമാണ് നവ്യ സിനിമയില്‍ നിന്നും ഇടവേളയെടുക്കുന്നത്. നീണ്ട പത്ത് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഒരുത്തീ എന്ന ചിത്രത്തിലൂടെ നവ്യ തിരികെ വരികയും ചെയ്തു. തിരിച്ചുവരവില്‍ കയ്യടി നേടാനും നവ്യയ്ക്ക് സാധിച്ചു. ഇപ്പോള്‍ അഭിനയത്തിലും സോഷ്യല്‍ മീഡിയയിലുമെല്ലാം സജീവമാണ് നവ്യ നായര്‍.

Navya Nair

അഭിനയത്തിലും ഉപരിയായി നൃത്ത വേദികളില്‍ സജീവമായുണ്ട് നവ്യ നായര്‍. മാതംഗി എന്ന പേരില്‍ നൃത്ത വിദ്യാലയവും നടത്തുന്നുണ്ട് നവ്യ. ടെലിവിഷനിലും നവ്യ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. റിയാലിറ്റി ഷോ വിധി കര്‍ത്താവായാണ് നവ്യ ടെലിവിഷനില്‍ സാന്നിധ്യം അറിയിക്കുന്നത്. പാതിരാത്രിയാണ് നവ്യയുടെ പുതിയ സിനിമ.

അതേസമയം അഞ്ജുവിനും ആദിത്യനും ആശംസകളുമായി എത്തുകയാണ് സോഷ്യല്‍ മീഡിയ. അഞ്ജുവിന്റെ രണ്ടാം വിവാഹമാണിത്. ആദ്യ വിവാഹം തകര്‍ന്നതോടെ താന്‍ വിഷാദ രോഗത്തിലേക്ക് വീണു പോയതിനെക്കുറിച്ചും ജീവിതം അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചതിനെപ്പറ്റിയൊക്കെ അഞ്ജു നേരത്തെ പറഞ്ഞിരുന്നു. ഇന്ന് സംഗീത രംഗത്തും സോഷ്യല്‍ മീഡിയയിലുമെല്ലാം സജീവമാണ് അഞ്ജു.

Read more about: navya nair
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X