'വെങ്കിയുടെ കരച്ചിൽ കണ്ട് സങ്കടം വന്നു... വിശ്വസിക്കാൻ കൊള്ളാവുന്നവനെന്ന് വ്യക്തം, ആൺകുട്ടി കരഞ്ഞാൽ എന്താണ്?'
ഒരുപാട് യുവതാരങ്ങളെ വാർത്തെടുത്ത റിയാലിറ്റി ഷോയാണ് മഴവിൽ മോനരമയിൽ സംപ്രേഷണം ചെയ്തിരുന്ന നായിക നായകൻ റിയാലിറ്റി ഷോ. ലാൽ ജോസ്, കുഞ്ചാക്കോ ബോബൻ, സംവൃത സുനിൽ എന്നിവർ മെന്റേഴ്സായി പ്രത്യക്ഷപ്പെട്ട ഷോയിലൂടെയാണ് മികച്ച നടിക്കുന്ന സംസ്ഥാന സർക്കാരിന്റെ ചലച്ചിത്ര പുരസ്കാരം നേടിയ വിൻസി അലോഷ്യസ് അടക്കമുള്ള താരങ്ങളെ മലയാളികൾ അറിഞ്ഞ് തുടങ്ങിയത്. വിൻസി അലോഷ്യസ് മാത്രമല്ല ദർശന, മീനാക്ഷി രവീന്ദ്രൻ, മാളവിക കൃഷ്ണദാസ് തുടങ്ങിയവരെല്ലാം നായക നായകനിലൂടെ ശ്രദ്ധിക്കപ്പെട്ടവരാണ്.
തന്റെ പുതിയ സിനിമയിലേക്ക് നായകനേയും നായികയേയും കണ്ടെത്തുന്നതിനായാണ് ലാൽ ജോസ് ഈ റിയാലിറ്റി ഷോയുടെ ഭാഗമായത്. ഷോ അവസാനിച്ചപ്പോൾ ദർശനയും ശംഭുവും ലാൽ ജോസ് സിനിമയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടുവെങ്കിലും ഷോയുടെ ഭാഗമായ മറ്റുള്ള മത്സരാർത്ഥികൾക്കും നിരവധി അവസരങ്ങൾ ലഭിച്ചു.

അത്തരത്തിൽ നായിക നായകനിൽ ഭാഗമായശേഷം അഭിനയത്തിൽ തലവര തെളിഞ്ഞ യുവനടനാണ് വെങ്കിടേഷ് വിപി. ഇതിനോടകം തന്നെ ഒട്ടനവധി മലയാള സിനിമയിൽ ചെറുതും വലുതുമായ കഥാപാത്രങ്ങൾ വെങ്കിടേഷ് അവതരിപ്പിച്ച് കഴിഞ്ഞു. വെങ്കിടേഷ് ചെയ്തതിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ട രണ്ട് ചിത്രങ്ങൾ ദി പ്രീസ്റ്റും സ്റ്റാന്റ് അപ്പുമാണ്. രജിഷ വിജയന്റെ നായക വേഷമായിരുന്നു സ്റ്റാന്റപ്പിൽ വെങ്കിടേഷിന്.
നെഗറ്റീവ് ഷേഡുള്ള റോളായിരുന്നുവെങ്കിലും വെങ്കിടേഷിന് സ്റ്റാന്റപ്പിനുശേഷം മലയാളികളായി സിനിമാ പ്രേമികളിലേക്ക് വേഗത്തിൽ എത്താൻ സാധിച്ചു. ഇപ്പോൾ വെങ്കിടേഷ് മഴവിൽ മനോരമയിലെ തന്നെ ഉടൻ പണം എന്ന ഷോയുടെ അവതാരകനാണ്. മിനി സ്ക്രീൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട ഷോയാണ് ഉടൻ പണം. ഇതുവരെ ഡെയ്ൻ ഡേവിസും മീനാക്ഷി രവീന്ദ്രനുമായിരുന്നു ഷോയുടെ അവതാരകർ.
മീനാക്ഷിക്കും ഡെയ്നിനും മുമ്പ് മാത്തുക്കുട്ടിയും കലേഷുമായിരുന്നു അവതാരകർ. ഇപ്പോഴിതാ ഉടൻ പണത്തിന്റെ ഒരു എപ്പിസോഡിൽ നിന്നുള്ള വെങ്കിടേഷിന്റെ ഒരു വീഡിയോ വലിയ രീതിയിൽ വൈറലാവുകയാണ്. ഷോയിൽ മത്സരിക്കാൻ എത്തിയ യുവതിയുടെ ജീവിതകഥ കേട്ട് കരയുന്ന വെങ്കിടേഷിന്റെ വീഡിയോയാണ് വൈറലാകുന്നത്. ആ സ്ത്രീയുടെ കഥ കേട്ട് ഷോയിലെ കാണികൾ അടക്കം കരയുന്നുണ്ടെങ്കിലും ഏറ്റവും ഇമോഷണലായത് വെങ്കിടേഷായിരുന്നു.
വീഡിയോ വൈറലായതോടെ സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും വന്നത്. ഒരു മടിയും കൂടാതെ ഇമോഷൻസ് പുറത്ത് കാണിച്ച വെങ്കിയെ ചിലർ അഭിനന്ദിച്ചപ്പോൾ മറ്റ് ചിലർ പതിവായി കേൾക്കാറുള്ള ആൺകുട്ടികൾ ഇങ്ങനെ പൊതുവേദിയിൽ കരയാമോയെന്ന ചോദ്യവുമായി എത്തി. വെങ്കിയുടെ കരച്ചിൽ കണ്ട് സങ്കടം വന്നു... വിശ്വസിക്കാൻ കൊള്ളാവുന്നവനാണെന്ന് വ്യക്തം.

ആങ്കർ കരയുന്നത് കണ്ടിട്ട് കരച്ചിൽ വന്നു എന്നിങ്ങനെ നീളുന്നു വെങ്കിടേഷിനെ അനുകൂലിച്ച് വന്ന കമന്റുകൾ. നടനെ കളിയാക്കിവർക്കെതിരെയും പ്രേക്ഷകരിൽ ചിലർ രംഗത്ത് എത്തി. ഈ ആങ്കർ ആരാണെന്ന് അറിയില്ല. ഈ പ്രോഗ്രാം കാണാറില്ല. ഇന്ന് സജഷൻസിൽ വീഡിയോ വന്നപ്പോൾ കണ്ടതാണ്. അതിലെ കണ്ടൻസ്റ്റന്റായി വന്ന കുട്ടിയുടെ ജീവിതം കേട്ട് മനസ്സ് മരവിച്ചിരിക്കുവാ. സംഭവം അതല്ല. ഇത് കേട്ട് അവിടെ ഇരിക്കുന്ന പലരും കരയുന്നുണ്ട്.
ആങ്കറും കരയുന്നുണ്ട്. ആ വീഡിയോയ്ക്ക് താഴെ എന്ത് നെഗറ്റിവിറ്റിയാണ്. ആൺകുട്ടികൾ കരയാൻ പാടില്ലെന്ന് പറഞ്ഞ് പഠിപ്പിച്ചിട്ടുള്ള ഒരു സമൂഹമാണ് നമ്മുടേത്. കരച്ചിൽ വന്നാൽ പോലും അടക്കി മാറി നിന്ന് ഒളിഞ്ഞ് കരയുന്ന ആണുങ്ങളെ പൊതുവെ നമ്മൾ കാണാറുള്ളൂ. ഇങ്ങനെ മനസ് തുറന്ന് പൊതുവേദിയിൽ പൊട്ടി കരഞ്ഞാൽ എന്തുണ്ടാവാനാണ്. അവിടെ അവന്റെ അഭിമാനമോ പേരോ ഒന്നും തകരാൻ പോകുന്നില്ല.
കാണുന്ന ആളുകൾക്കാണ് പ്രശ്നം. അത് അവരുടെ മനസിന്റെ പ്രശ്നമാണ് എന്നായിരുന്നു കുറിപ്പ്. ഇമോഷൻസ് ഒളിപ്പിക്കാതെ പുറത്ത് കാണിക്കുന്ന അവതാരകർ മലയാളത്തിൽ വളരെ ചുരുക്കമാണ്. പ്രണയിച്ച് വിവാഹം ചെയ്ത മായ എന്ന യുവതിയാണ് വൈറൽ എപ്പിസോഡിൽ മത്സരാർത്ഥിയായി എത്തിയത്. ജീവിച്ച് കൊതിതീരും മുമ്പ് മായയ്ക്ക് അവരുടെ ഭർത്താവിനെ നഷ്‍ടപ്പെട്ടു. മകൾ മാത്രമാണ് ഇപ്പോൾ മായയുടെ സന്തോഷം.


Click it and Unblock the Notifications