ഒരേ സമയം മനസ് നിറയുകയും വിങ്ങുകയും ചെയ്യുന്നു, പഴയ ആ സ്നേഹം അവർ രണ്ടുപേരിലും തെളിയുന്നു; അവസാന കൂടിക്കാഴ്ച!

ഒരാഴ്ച പിന്നിടുന്നു മലയാളികൾക്ക് ഏറെ പ്രിയങ്കരനായ കലാകാരൻ ശ്രീനിവാസനെ നഷ്ടപ്പെട്ടിട്ട്. ആരോ​ഗ്യത്തിന് അദ്ദേഹം അൽപം കൂടി പ്രാധാന്യം നൽകിയിരുന്നുവെങ്കിൽ പുകലി പോലുള്ള ദുശീലങ്ങൾ അൽപ്പം നേരത്തെ നിർത്തിയിരുന്നുവെങ്കിൽ കുറേക്കാലം കൂടി അദ്ദേഹത്തെ കണ്ടുകൊണ്ടിരിക്കാനും പ്രിയ കലാകാരന്റെ എഴുത്തുകളും അഭിനയ മികവും ആസ്വദിക്കാനും മലയാളികൾക്ക് കഴിയുമായിരുന്നു.

എല്ലാ കാലത്തും ഹിറ്റായി നിന്ന കോമ്പോയാണ് മോഹൻലാൽ-ശ്രീനിവാസൻ കൂട്ടുകെട്ട്. മലയാള സിനിമയിലെ എവർ​ഗ്രീൻ കോമ്പോ. ദാസനേയും വിജനേയും ഇഷ്ടമല്ലാത്തവരുണ്ടാവില്ല. മോഹൻലാലിന്റെ കരിയറിൽ വലിയൊരു നാഴികല്ലായി എന്നും ശ്രീനിവാസന്റെ തൂലികയിൽ വിരിഞ്ഞ കഥാപാത്രങ്ങളുണ്ട്. ശ്രീനിവാസന്റെ തിരക്കഥകളാണ് മോഹൻലാലിനെ ജനപ്രിയനാക്കി മാറ്റാൻ സഹായിച്ചതിൽ ഏറെയും.

Sreenivasan
Photo Credit: Aashirvad Cinemas / Youtube

ഇരുവരും ഒരുമിച്ച് അഭിനയിച്ച സിനിമകൾക്ക് ഇന്നും ആസ്വാദകരുണ്ട്. പലരുടേയും സ്ട്രസ് ബെസ്റ്റർ കൂടിയാണ് മോഹൻലാൽ-ശ്രീനിവാസൻ സിനിമകൾ. ഒരിടയ്ക്ക് ഇരുവരും തമ്മിൽ ചെറിയ അകൽച്ചയും പിണക്കവും എല്ലാം ഉണ്ടായിരുന്നുവെങ്കിലും അടുത്ത കാലത്ത് ഇരുവരും വീണ്ടും ആ പഴയ സൗഹൃദം ശക്തമാക്കിയിരുന്നു.

പത്മശ്രീ ഡോ. സരോജ് കുമാർ പോലുള്ള സിനിമകൾ ചെയ്തശേഷമായിരുന്നു മോഹൻലാലും ശ്രീനിവാസനും തമ്മിൽ അകൽച്ച വന്നത്. പക്ഷെ പിന്നീട് ശ്രീനിവാസന് ആരോ​ഗ്യപരമായ ബുദ്ധിമുട്ടുകൾ അലട്ടി തുടങ്ങിയപ്പോൾ ഇരുവരും തമ്മിലുള്ള സൗഹൃദം വീണ്ടും ശക്തമായി. ഇരുവരുടേയും കുടുംബങ്ങൾ തമ്മിലും നല്ലൊരു അടുപ്പമുണ്ട്. ശ്രീനിയുടെ ചേതനയറ്റ ശരീരത്തിന് മുന്നിലിരുന്ന വിങ്ങുന്ന മോഹൻലാലിനെ മലയാളികൾ കണ്ടതാണ്.

അവരുടെ സൗഹൃദത്തിന്റെ ആഴം യഥാർത്ഥത്തിൽ മലയാളി മനസിലാക്കിയതും ആ രം​ഗങ്ങൾ കണ്ടപ്പോഴാണ്. ഇപ്പോഴിതാ മോഹൻലാലിന്റെ അടുത്തിടെ റിലീസ് ചെയ്ത സിനിമ ഹൃദയപൂർവം സിനിമയുടെ ലൊക്കേഷനിൽ ശ്രീനിവാസൻ എത്തിയതിന്റെ വീഡിയോ ഒരു ട്രിബ്യൂട്ട് പോലെ പുറത്തിറക്കിയിരിക്കുകയാണ് അണിയറപ്രവർത്തകർ. ശ്രീനിക്ക് ഏറെ പ്രിയപ്പെട്ട സത്യൻ അന്തിക്കാട് ആയിരുന്നു ഹൃദയപൂർവം സംവിധാനം ചെയ്തത്.

മോഹൻലാലിന്റെ കൈകൾ കോർത്ത് പിടിച്ച് നടക്കുന്ന ശ്രീനിവാസനെ കാണുമ്പോൾ ഒരേ സമയം മനസ് നിറയുകയും വിങ്ങുകയും ചെയ്യുന്നുവെന്ന് ആരാധകർ കുറിച്ചു. ഹൃദയപൂർവത്തിലെ വെഡ്ഡിങ് സോങ് ചിത്രീകരിച്ചത് കേരളത്തിലാണ്. അന്ന് ശ്രീനിവാസൻ ലൊക്കേഷനിൽ എത്തി ഏറെനേരം ചിലവഴിച്ചു. ചിരി പടർത്തിയ അഭിനേതാവിന്... ചിന്തയിലാഴ്ത്തിയ എഴുത്തുകാരന് ഹൃദയപൂർവ്വം എന്ന തലക്കെട്ടോടെയാണ് വീഡിയോ പുറത്ത് വന്നിരിക്കുന്നത്.

Sreenivasan mohanlal
Photo Credit: Aashirvad Cinemas / Youtube

പ്രിയപ്പെട്ട സുഹൃത്തിന്റെ കയ്യിൽ കൈ കോർത്ത് കുശലം ചോദിക്കുന്ന മോഹൻലാലിനെ വീഡിയോയിൽ കാണാം. ഷൂട്ടിങുമായും കുടുംബവുമായും ബന്ധപ്പെട്ട വിശേഷങ്ങൾ സത്യൻ അന്തിക്കാടും ശ്രീനിവാസനോട് ചോദിച്ചു. എല്ലായിടത്തും മോഹൻലാൽ തന്നെയാണ് ശ്രീനിവാസനെ കൈ പിടിച്ച് നടത്തി കൊണ്ടുപോയത്.

ആരോ​ഗ്യസ്ഥിതി വഷളായി തുടങ്ങിയതോടെ വീട്ടിൽ തന്നെയാണ് ശ്രീനിവാസൻ ഏറെയും സമയം ചിലവഴിച്ചിരുന്നത്. ഇടയ്ക്കിടെ സുഹൃത്ത് സത്യൻ അന്തിക്കാട് കാണാൻ വരുന്നതും അദ്ദേഹത്തോടൊപ്പം സമയം ചിലവഴിക്കാൻ കഴിയുന്നതുമായിരുന്നു ശ്രീനിവാസന് ആശ്വാസം പകർന്നിരുന്നത്. താൻ കാരണം ഉണ്ടായിട്ടുള്ള വിഷമങ്ങൾക്ക് മോഹൻലാലിനോട് ഹൃദയപൂർവത്തിന്റെ സെറ്റിൽ വെച്ച് ശ്രീനിവാസൻ ക്ഷമ പറഞ്ഞ കഥ അടുത്തിടെ മകൻ ധ്യാൻ വെളിപ്പെടുത്തിയിരുന്നു.

നല്ല സൗഹൃദങ്ങളിലെ ചെറിയ പിണക്കങ്ങൾ മറക്കാനും പൊറുക്കാനും ഉള്ളത് കൂടിയാണ് എന്നത് ഈ മനോഹരമായ നിമിഷം സമ്മാനിച്ചുകൊണ്ട് മോഹൻലാൽ നമ്മളെ പഠിപ്പിക്കുന്നു. നല്ല സൗഹൃദങ്ങൾ എന്നും നിലനിൽക്കട്ടെ, മോഹൻലാൽ, ശ്രീനിവാസൻ, സത്യൻ അന്തിക്കാട് കോമ്പോയിൽ ഒരു സിനിമ കൂടി പ്രതീക്ഷിച്ചിരുന്നു, വീഡിയോ കാണുമ്പോൾ മനസിന് ഭാരം ഏറുന്നു, അവർ ഒരിക്കലും വിചാരിച്ച് കാണില്ല അവരുടെ അവസാന കൂടിക്കാഴ്ച ആണെന്ന്. പഴയ ആ സ്നേഹം അവർ രണ്ടുപേരിലും കാണാം. ദാസനും വിജയനും...... തുടരും എന്നിങ്ങനെയാണ് വീഡിയോയ്ക്ക് പ്രത്യക്ഷപ്പെട്ട കമന്റുകൾ.

Read more about: sreenivasan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X