തിരിച്ച് കിട്ടിയ സന്തോഷത്തെ കുറിച്ച് വിധു പ്രതാപ്, ഹൃദയസ്പർശിയായ വാക്കുകൾ വൈറലാകുന്നു

പ്രേക്ഷകരുടെ പ്രിയപ്പെട്ട ഗായകനാണ് വിധു പ്രതാപ്. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. ഇപ്പോഴിത കുടുംബത്തിനൊപ്പമുള്ള മനോഹര നിമിഷം പങ്കുവെച്ചിരിക്കുകയാണ് വിധു. സോഷ്യൽ മീഡിയ പേജിലൂടെയായിരുന്നു ആ മനോഹര നിമഷത്തെ കുറിച്ച് താരം വെളിപ്പടുത്തിയിരിക്കുന്നത്. അച്ഛനും അമ്മയ്ക്കും മരുമകൾക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചു കൊണ്ടിരുന്നു താരത്തിന്റെ വാക്കുകൾ. കഴിഞ്ഞ മൂന്ന് ആഴ്ചകൾക്ക് മുൻപായിരുന്നു വിധുവിന്റെ അച്ഛന്റെ പിറന്നാൾ. ലോക്ക് ഡൗൺ കാരണം കുടുംബത്തിനോടൊപ്പം ചേരാൻ വിധുവിന് ആയിരുന്നില്ല. ദിവസങ്ങൾക്ക് മുൻപ് മരുമകളുടെ പിറന്നാളായിരുന്നു. എന്നാൽ അച്ഛൻ ഹോം ക്വാറന്റൈനിലായതിരുന്നതിനാൽ അതും ആഘോഷിക്കാൻ കഴിഞ്ഞിരുന്നില്ല. എന്നാൽ ഇപ്പോൾ അമ്മയുടെ പിറന്നാൾ ഗംഭീരമാക്കിയിരിക്കുകയാണ്.

vidhu

കഴിഞ്ഞ ദിവസം വിധുവിന്റെ അമ്മയുടെ പിറന്നാൾ ആയിരുന്നു. അന്ന് മൂന്ന് പിറന്നാൾ ഒന്നിച്ച് ആഘോഷിക്കുകയായിരുന്നു. മാതപിതാക്കൾ ഹൃദയസ്പർശിയായ പിറന്നാൾ ആശംസ പങ്കുവെച്ച് കൊണ്ട് വിധു രംഗത്തെത്തിയിട്ടുണ്ട്. ഇത് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്.

പിറന്നാൾ ചിത്രങ്ങൾ ഉൾപ്പെടെയുള്ള ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു പ്രിയ ഗായകന്റെ കുറിപ്പ്. മൂന്നാഴ്ച്ച മുന്നെയായിരുന്നു അച്ഛന്റെ പിറന്നാൾ, യുഎസ് ൽ നിന്നും തിരിച്ചെത്തി ക്വാറന്റീനിൽ കഴിയുമ്പോൾ ആയിരുന്നു എന്റെ നീസ് അമ്പുവിന്റെ പിറന്നാൾ. ആശങ്കയോടെ, വേദനയോടെ കഴിഞ്ഞിരുന്ന കുറെ നാളുകൾ. ഇന്ന്, അമ്മയുടെ പിറന്നാളാണ് . നഷ്ടപ്പെട്ട എല്ലാ പിറന്നാൾ ഒത്തുചേരലുകളും ഇന്നത്തെ ഈ കൂടിച്ചേരലിൽ ഞങ്ങൾക്ക് തിരിച്ച് കിട്ടി. നമ്മൾ സ്നേഹിക്കുന്ന, നമ്മളെ സ്നേഹിക്കുന്ന ആളുകളെ ഇങ്ങനെ ചേർത്ത് പിടിക്കാൻ കഴിയുന്നതല്ലേ ഏറ്റവും വിലമതിക്കാൻ ആവാത്തത്. എല്ലാവർക്കും അതിന് സാധിക്കട്ടെയെന്ന് ആത്മാർത്ഥമായി ആഗ്രഹിക്കുന്നു, പ്രാർത്ഥിക്കുന്നു- വിധു കുറിച്ചു.

സോഷ്യൽ മിഡിയയിൽ സജീവമായ വിധു ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ കൂടുതൽ ആക്ടീവ് ആയിരിക്കുകയാണ്. ഭാര്യ ദീപ്തിക്കൊപ്പം ടിക്ടോക് വിഡിയോകൾ ചെയ്തും പാചക പരീക്ഷണങ്ങൾ നടത്തിയും ഈ ഒഴിവു സമയം രസകരമാക്കുകയാണ്. ഇവരുടെ രസകകമായ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു,
അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്കറിനോടുള്ള സ്നേഹാദരമായി കവർ ഗാനം പുറത്തിയിരുന്നു. അത് സൂപ്പർ ഹിറ്റായിരുന്നു.

വിധു പ്രതാപ് പോസ്റ്റ്

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X