റിമി ടോമിയെ പരിചയപ്പെട്ട വിധു പ്രതാപ്! അപ്രതീക്ഷിത കൂടിക്കാഴ്ചയ്ക്കിടയിലെ ചിത്രം വൈറലാവുന്നു!

വൈവിധ്യമാര്‍ന്ന ആലാപന ശൈലിയുമായി മലയാള സിനിമയിലേക്കെത്തിയവരിലൊരാളാണ് വിധു പ്രതാപ്. മനസ്സിന്റെ അടിത്തട്ടിലേക്ക് നനുത്ത കുളിര്‍മഴയായി പെയ്‌തൊഴിയുന്ന ശബ്ദമാണ് ഈ ഗായകന്റേത്. മെലഡി ഗാനങ്ങള്‍ മാത്രമല്ല അടിപൊളിയും തനിക്ക് വഴങ്ങുമെന്നും വിധു തെളിയിച്ചിരുന്നു. സിനിമയും സ്റ്റേജ് പരിപാടികളുമൊക്കെയായി ആകെ സജീവമാണ് വിധു. സോഷ്യല്‍ മീഡിയയിലൂടെ സജീവമായ ഇടപെടലുകളാണ് അദ്ദേഹം നടത്തുന്നത്. വിശേഷങ്ങളെല്ലാം നിമിഷനേരം കൊണ്ടാണ് വൈറലായി മാറുന്നത്. കഴിഞ്ഞ ദിവസം അദ്ദേഹം പോസ്റ്റ് ചെയ്ത ഫോട്ടോയും കുറിപ്പും ഇതിനോടകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്.

അവതാരകയും നര്‍ത്തകിയുമായ ദീപ്തി പ്രസാദിനെയാണ് വിധു പ്രതാപ് ജീവിതസഖിയാക്കിയത്. ആലാപനത്തിന് പുറമെ അഭിനയത്തിലും വിധു പരീക്ഷണം നടത്തിയിരുന്നു ശ്രീകുമാരന്‍ തമ്പിയുടെ പരമ്പരയായ പാട്ടുകളുടെ പാട്ടില്‍ നായകനായെത്തിയത് വിധുവായിരുന്നു. സൗഹൃദത്തിന് വലിയ പ്രാധാന്യം നല്‍കുന്നയാളാണ് അദ്ദേഹം. അടുത്ത സുഹൃത്തുക്കളിലൊരാളായ റിമി ടോമിയെ കണ്ടുമുട്ടിയ വിശേഷം പങ്കുവെച്ചെത്തിയിരിക്കുകയാണ് അദ്ദേഹം ഇപ്പോള്‍. എയര്‍പോര്‍ട്ടില്‍ വെച്ചുള്ള കൂടിക്കാഴ്ചയ്ക്കിടയിലെ ചിത്രവും അദ്ദേഹം പോസ്റ്റ് ചെയ്തിരുന്നു. എയര്‍പോര്‍ട്ടില്‍ വെച്ച് റിമി ടോമിയെ പരിചയപ്പെട്ടുവെന്ന് പറഞ്ഞായിരുന്നു വിധുവിന്റെ പോസ്റ്റ്.

Rimi Tomi

അടിപൊളി ഗാനങ്ങളുമായി വേദിയെ പ്രകമ്പനം കൊള്ളിക്കാറുണ്ട് ഇരുവരും. ഇരുവരും ചേര്‍ന്ന് ആഅലപിച്ച ഗാനങ്ങളെല്ലാം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. റിമി ടോമി അവതരിപ്പിച്ചിരുന്ന പരിപാടിയായ ഒന്നും ഒന്നും മൂന്നില്‍ അതിഥിയായും വിധു പ്രതാപ് എത്തിയിരുന്നു. ഗായത്രിയും വിജയ് യേശുദാസും വിധുവിനൊപ്പമുണ്ടായിരുന്നു. ഓണത്തിന് മുന്നോടിയായുള്ള എപ്പിസോഡിലായിരുന്നു ഇവരെത്തിയത്. വളരെ രസകരമായ എപ്പിസോഡായിരുന്നു ഇത്. ഗാനമേളയ്ക്കിടയിലെ രസകരമായ നിമിഷങ്ങള്‍ വെച്ചും ഇവരെത്താറുണ്ട്. വിധു പ്രതാപിന്റെ പോസ്റ്റ് കാണാം.

Filmibeat Malayalam ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. സബ്‌സ്‌ക്രൈബ് ചെയ്യൂ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X