ജഗതിയെ അനുകരിച്ച് വിധു!! അല്ല ബ്രോ , നിങ്ങൾക്ക് വട്ടായോ.. വിധു പ്രതാപിന്റെ വിഡിയോ വൈറൽ
പാട്ടിലൂടെ പ്രേക്ഷകരെ കയ്യിലെടുക്കാൻ ഗായകൻ വിധു പ്രതാപിന് പ്രത്യേകം കഴിവാണ്. സ്റ്റേജ് ഷോകളിലായാലും ടെലിവിഷൻ ഷോകളിലും താരം തിളങ്ങി നിൽക്കാറുമുണ്ട്. പാട്ട് , നൃത്തം, അഭിനയം എന്നു വേണ്ട പ്രേക്ഷകരെ കയ്യിലെടുക്കാനുള്ള ഒരു വെടിക്കുള്ള മരുന്ന് താരത്തിന്റെ കയ്യിലുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് വിധുവിന്റെ രസകരമായ വീഡിയോയാണ്.

സത്യൻ അന്തിക്കാട്- മോഹൻലാൽ കൂട്ട്ക്കെട്ടിൽ പിറന്നി കിന്നാരം എന്ന ചിത്രത്തിലെ ജഗതി ശ്രീകുമാർ അഭിനയിച്ച് തകർത്ത് കയ്യടി വാങ്ങിയ ഒരു കോമഡി രംഗമാണ് താരം പുനരാവിഷ്കരിച്ചിരിക്കുന്നത്. ബോണി എമ്മിന്റെ പാട്ടുകൾ കോപ്പിയടിച്ച് മലയാളത്തുൽ പാട്ട് ഉണ്ടാക്കുന്ന ജഗതിയുടെ രംഗമാണ് വിധു അനുകരിക്കാൻ ശ്രമിച്ചത്.
വിധു തന്നെയാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. ഫുള്ള് സോങ്ങ് പിറകേ വരുന്നുണ്ട് എന്ന തലക്കെട്ടോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വിധുവിന്റെ വീഡിയോയ്ക്ക് രസകരമായ കമന്റുകളാണ് ലഭിക്കുന്നത്. പാട്ട് പാടി നിങ്ങൾക്ക് വട്ടായോ, അഭിനവും പാട്ടും കിടിക്കി എന്നും അഭിനയത്തിൽ ഒരു കൈ ശ്രമിച്ചു കൂടെയെന്നുള്ള കമന്റുകളും പ്രത്യക്ഷപ്പെടുന്നുണ്ട്.


Click it and Unblock the Notifications