പണ്ടേ ഇവള്‍ക്ക് ഈ സ്വഭാവമുണ്ട്! ദീപ്തിയെക്കുറിച്ച് രസകരമായ പോസ്റ്റുമായി വിധു പ്രതാപ്! വീഡിയോ വൈറല്‍!
ലോക് ഡൗണ്‍ ദിനങ്ങള്‍ ആഘോഷമാക്കി മാറ്റുകയാണ് സിനിമാലോകം. തിരക്കുകളില്‍ നിന്നെല്ലാം മാറി കുടുംബത്തിനൊപ്പം വീടുകളിലാണ് താരങ്ങള്‍. പാചക പരീക്ഷണങ്ങളും വീട്ടുജോലികളും വ്യായാമവും ടിക് ടോക്കുമൊക്കെയായി സജീവമാണ് പലരും. സോഷ്യല്‍ മീഡിയയിലൂടെ ഇടയ്ക്കിടയ്ക്ക് വിശേഷങ്ങള്‍ പങ്കുവെച്ചും ഇവരെത്തുന്നുണ്ട്.
നിമിഷനേരം കൊണ്ടാണ് പല പോസ്റ്റുകളും ശ്രദ്ധിക്കപ്പെടുന്നത്. വേറിട്ട ശബ്ദവുമായി ആസ്വാദകരെ സ്വന്തമാക്കിയ ഗായകനാണ് വിധു പ്രതാപ്. പാട്ട് മാത്രമല്ല അഭിനയത്തിലും താന്‍ മോശക്കാരനല്ലെന്ന് അദ്ദേഹം നേരത്തെ തന്നെ തെളിയിച്ചിരുന്നു. ഇടയ്ക്ക് ടെലിവിഷന്‍ പരമ്പരയിലും അദ്ദേഹം അഭിനയിച്ചിരുന്നു. ശ്രീകുമാരന്‍ തമ്പി സംവിധാനം ചെയ്ത പാട്ടുകളുടെ പാട്ട് എന്ന സീരിയലിലെ നായകന്‍ വിധുപ്രതാപായിരുന്നു.
വിധു പ്രതാപിനെ മാത്രമല്ല അദ്ദേഹത്തിന്റെ ഭാര്യ ദീപ്തിയേയും പ്രേക്ഷകര്‍ക്ക് പരിചിതമാണ്. നര്‍ത്തകി കൂടിയായ ദീപ്തിക്കൊപ്പമുള്ള ടിക് ടോക് വീഡിയോ പങ്കുവെച്ച് ഇടയ്ക്ക് വിധു എത്താറുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു ദീപ്തിയുടെ പിറന്നാള്‍. കിടിലന്‍ ആശംസയുമായാണ് താരമെത്തിയത്. ദീപ്തിക്കൊപ്പമുള്ള ടിക് ടോക് വീഡിയോ ഇതിനകം തന്നെ വൈറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. ജോത്സനയും രഞ്ജിനി ജോസുമൊക്കെ ദീപ്തിക്ക് ആശംസ അറിയിച്ച് എത്തിയിരുന്നു.

ഇവളുടെ ബർത്ത്ഡേ ആയത് കൊണ്ട് പറയല്ല, എന്നെ എപ്പഴും ഇങ്ങനെ പ്രോത്സാഹിപ്പിക്കുന്ന സ്വഭാവം ഇവൾക്ക് പണ്ടേ ഉണ്ട്. ഹാപ്പി ബര്‍ത്ത് ഡേ മൈ ലവ് എന്നായിരുന്നു വിധു കുറിച്ചത്. കുഞ്ഞിരാമായണം എന്ന ചിത്രത്തിലെ ഒരു രംഗമായിരുന്നു ഇരുവരും ചേര്‍ന്ന് പുനരാവിഷ്ക്കരിച്ചത്.
മികച്ച അഭിനയമാണ് രണ്ടാളും പുറത്തെടുത്തത്. നേരത്തെയും ഇരുവരും ചേര്‍ന്ന് ടിക് ടോക് വീഡിയോകളുമായി എത്തിയിരുന്നു. അവള് പറഞ്ഞോണ്ടൊന്നുമല്ല! ഇഞ്ചി തൊലിക്കാൻ എനിക്ക് പണ്ടേ ഇഷ്ട്ടായെന്ന് പറഞ്ഞായിരുന്നു നേരത്തെ വിധു എത്തിയത്. ആലാപനത്തില്‍ മാത്രമല്ല അഭിനയത്തിലും വിധു തിളങ്ങുമെന്നായിരുന്നു ആരാധകര്‍ പറഞ്ഞത്.


Click it and Unblock the Notifications