മഞ്ജുവിനൊപ്പമെന്ന് വിധു വിന്‍സെന്‍റ്! മേനോന്‍ ഇപ്പോഴും ചാരുകസാലയില്‍ നീണ്ടുനിവര്‍ന്ന് കിടക്കുകയാണോ?

Recommended Video

Vidhu Vincent's Reply to Sreekumar Menon | FilmiBeat Malayalam

സംവിധായകനായ വിഎ ശ്രീകുമാര്‍ മേനോനില്‍ നിന്നും വധഭീഷണിയുണ്ടെന്നും അപായപ്പെടുത്തുമെന്നുള്ള ഭയമുണ്ടെന്നും വ്യക്തമാക്കിയായിരുന്നു മഞ്ജു വാര്യര്‍ ഡിജിപിക്ക് പരാതി നല്‍കിയത്. ഒടിയന്‍ സിനിമയുടെ ചിത്രീകരണം മുതല്‍ അദ്ദേഹത്തിന് തന്നോട് വ്യക്തി വൈരാഗ്യമുണ്ടായിരുന്നുവെന്നും താരത്തിന്റെ പരാതിയില്‍ സൂചിപ്പിച്ചിരുന്നു. മഞ്ജു വാര്യരുടെ പരാതിയെക്കുറിച്ചുള്ള വാര്‍ത്തകളെത്തിയതിന് പിന്നാലെയായാണ് ഫേസ്ബുക്ക് പോസ്റ്റുമായി വിഎ ശ്രീകുമാര്‍ മേനോന്‍ എത്തിയത്. താരത്തെ അപമാനിക്കുന്ന തരത്തിലുള്ള കുറിപ്പുമായാണ് അദ്ദേഹം പോസ്റ്റ് ചെയ്തത്. ശ്രീകുമാര്‍ മേനോനെ വിമര്‍ശിച്ച് എത്തിയിരിക്കുകയാണ് സംവിധായികയായ വിധു വിന്‍സെന്റ്. ഫേസ്ബുക്ക് പോസ്റ്റിലൂടെ തുടര്‍ന്നുവായിക്കാം.

തൊഴിൽ തരുന്നയാൾ തൊഴിൽ ദാതാവാണ്, അതിനർത്ഥം അയാൾ തൊഴിലാളിയുടെ ഉടമയാണെന്നല്ല. മഞ്ജു വാര്യർക്കെതിരെയുള്ള ശ്രീകുമാരമേനോന്റെ ഫേസ്ബുക് പോസ്റ്റ് വായിച്ചപ്പോൾ ആദ്യം തോന്നിയത് ഇതാണ്. സിനിമയിൽ നിന്നും അല്പ കാലം മാറി നിന്നിട്ട് മഞ്ജു മടങ്ങി വരുമ്പോൾ അത് താനുണ്ടാക്കി കൊടുത്ത ഇടമായിരുന്നു എന്ന് ഒരാൾ കരുതുന്നുണ്ടെങ്കിൽ അയാളിൽ അടിഞ്ഞുകൂടിയിരിക്കുന്ന ഫ്യൂഡൽ ദാർഷ്ട്യം എത്രത്തോളം വലുതാണെന്ന് നമുക്കൂഹിക്കാം. തൊഴിലെടുക്കാനും ആത്മാഭിമാനത്തോടെ ജീവിക്കാനുമുള്ള അവകാശം എല്ലാവർക്കുമുണ്ട്.

Vidhu Vincent

മറ്റാരെപ്പോലെയും ആവശ്യമെന്ന് തോന്നുന്ന പക്ഷം ജോലി നിർത്തി പോകാനും മടങ്ങി വരാനും എന്തു ജോലി, ആരോടൊപ്പം എങ്ങനെ ചെയ്യണമെന്ന് തീരുമാനിക്കാനും മഞ്ജുവിന് അവകാശമുണ്ട്. മഞ്ജു മലയാളത്തിലെ എണ്ണം പറഞ്ഞ അഭിനേത്രികളിൽ ഒരാളാണ്. അവരുടെ തൊഴിൽ നൈപുണ്യമാണ് അവരെ സിനിമയിലേക്ക് തിരികെ കൊണ്ടുവന്നതും ഇവിടം വരെ എത്തിച്ചതും. അതിന്റെ മുഴുവൻ ക്രെഡിറ്റും ഓണർഷിപ്പും മഞ്ജുവിന് മാത്രം അവകാശപ്പെട്ടതാണ്. ശ്രീമാൻ ശ്രീകുമാർ, പഴയ അടിമ-ഉടമ സമ്പ്രദായമൊക്കെ പോയത് താങ്കൾ അറിഞ്ഞില്ലേ? അതോ മേനോൻ ഇപ്പോഴും പഴയ തറവാട് വീടിന്റെ ഉമ്മറത്ത് എണ്ണയും കുഴമ്പും തേച്ച് പിടിപ്പിച്ച് ചാരു കസാലയിലങ്ങനെ നീണ്ടു നിവർന്നു കിടക്കുകയാണോ?

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X