ആദ്യ സിനിമ തിയറ്ററിലെത്തിക്കാന്‍ കഴിഞ്ഞില്ല! രജിഷയെയും നിമിഷയെയും നായികമാരാക്കി വിധു വിന്‍സെന്റ്
സ്‌റ്റേറ്റ് അവാര്‍ഡ് വിന്നര്‍ വിധു വിന്‍സെന്റ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം സ്റ്റാന്‍ഡ് അപ് തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. സ്ത്രീ പ്രധാന്യമുള്ള കഥ പറയുന്ന സിനിമയില്‍ രജിഷ വിജയനും നിമിഷ സജയനുമാണ് നായികമാര്‍. സിനിമയ്ക്ക് പിന്തുണ നല്‍കിയവര്‍ക്കെല്ലാം നന്ദി പറഞ്ഞ് കൊണ്ട് സംവിധായിക എത്തിയിരിക്കുകയാണ്.
വിധുവിന്റെ വാക്കുകളിലേക്ക്
കുറേ നാളത്തെ ദീര്‍ഘമായ ശ്രമങ്ങള്‍ക്ക് ഒടുവില്‍ എന്റെ രണ്ടാമത്തെ സിനിമ സ്റ്റാന്‍ഡ് അപ് ഇന്ന് റിലീസിനെത്തുന്നു.മാന്‍ഹോളാണ് ആദ്യ സിനിമയെങ്കിലും അത് തീയേറ്ററിലെത്തിക്കാന്‍ കഴിഞ്ഞിരുന്നില്ല. മാന്‍ഹോളില്‍ നിന്ന് സ്റ്റാന്‍ഡ് അപ്പിലേക്കെത്താന്‍ കുറേ അധിക ദൂരം നടക്കേണ്ടിയും വിയര്‍ക്കേണ്ടിയും വന്നു. എങ്കിലും ഇപ്പോള്‍ സന്തോഷത്തേക്കാളേറെ സംതൃപ്തിയുണ്ട്.

ഈ പ്രോജക്ട് നിന്നു പോകുമായിരുന്ന പല ഘട്ടങ്ങളിലും തളരരുത് എന്ന മനസ്സിലുറപ്പിച്ച് പറഞ്ഞ് എല്ലാ ശക്തിയും സംഭരിച്ച് മുന്നോട്ട് പോയ ദിവസങ്ങള്‍, മാസങ്ങള്‍.. താങ്ങായി നിന്ന സുഹൃത്തുക്കള്‍.. പ്രതിസന്ധികളുടെ നടുക്കടലില്‍ നില്‍ക്കുമ്പോള്‍ പടം ചെയ്യാമെന്നേറ്റ ആന്റോ ജോസഫും ബി.ഉണ്ണികൃഷ്ണനും. പടം റിലീസിനെത്തുന്ന ഈ നിമിഷം വരെ കട്ടക്ക് കൂട്ടുനില്‍ക്കുന്ന സ്റ്റാന്‍ഡ് അപ് ടീമംഗങ്ങള്‍. ഇത് എന്റെ സിനിമയല്ല, നമ്മുടെ എല്ലാവരുടെയും സിനിമയാണ്. നിങ്ങളൊക്കെ ചേര്‍ന്നാണ് ഈ സ്വപ്നത്തെ യാഥാര്‍ത്ഥ്യമാക്കിയത്.
നമുക്കിടയില്‍ പല യോജിപ്പുകളും വിയോജിപ്പുകളും ഇണക്കങ്ങളും പിണക്കങ്ങളും ഒക്കെ ഉണ്ടായിട്ടുണ്ടാവും. അതെല്ലാമാണ് സ്റ്റാന്‍ഡ് അപ്പിനെ സ്റ്റാന്‍ഡ് അപ് ആക്കിയത്. ഈ സിനിമയില്‍ സേതുലക്ഷ്മിയമ്മ പറഞ്ഞ പോലെ 'സമയമാകുന്നതു വരെ നമ്മള് കാത്തിരിക്കണം. തോറ്റു കൊടുക്കാനല്ല, തിരിച്ചടിക്കാന്‍, നല്ല ഉശിരോടെ തിരിച്ചടിക്കാന്‍.' അവഗണനകള്‍ക്കും നിരാകരണങ്ങള്‍ക്കും ഒക്കെ ശേഷവും ഞങ്ങള് കാത്തിരുന്നു, ഉശിരുള്ള സ്റ്റാന്‍ഡ് അപ്പിനായി. ഈ നിമിഷം എന്റെയുമൊരു സ്റ്റാന്‍ഡ് അപ് മൊമന്റാണ്.


Click it and Unblock the Notifications











