ഭാര്യ മരിച്ചിട്ട് വേറൊരാളെ ആ സ്ഥാനത്ത് എങ്ങനെ കാണുന്നു! ഞാന്‍ സീന ചേച്ചിയുടെ പകരക്കാരിയല്ലെന്ന് വിദ്യ
സൗഭാഗ്യ വെങ്കിടേഷിന്റെ വ്‌ളോഗിലൂടെയായി പ്രേക്ഷകര്‍ക്ക് പരിചിതയായി മാറുകയായിരുന്നു വിദ്യയും അരുണും. കൊവിഡ് കാലത്തായിരുന്നു അരുണിന്റെ ഭാര്യ സീനയുടെ വിയോഗം. അച്ഛനും അമ്മയും മരുമകളും, അങ്ങനെ മൂന്നുപേരെയായിരുന്നു ഇവര്‍ക്ക് നഷ്ടമായത്. അടുത്തിടെയായിരുന്നു അരുണിന്റെ ജീവിതത്തിലേക്ക് വിദ്യ എത്തുന്നത്. വിവാഹമോചിതയായിരുന്നു വിദ്യ.
ആദ്യ വിവാഹത്തിലെ ദുരനുഭവങ്ങളെക്കുറിച്ചും, മകളെക്കുറിച്ചുമെല്ലാം അവര്‍ വ്‌ളോഗിലൂടെ സംസാരിക്കാറുണ്ട്. അടുത്ത സുഹൃത്തുക്കളായി മാറിയതിന് ശേഷമായിരുന്നു വിദ്യയും അരുണും ഒന്നിക്കാനായി തീരുമാനിച്ചത്. അരുണിന്റെ മക്കള്‍ വിദ്യയെ അമ്മയായി പരിഗണിക്കുന്നില്ല, സൗഭാഗ്യയോടുള്ള അടുപ്പം വിദ്യയുമായി ഇല്ലെന്ന തരത്തിലായിരുന്നു വിമര്‍ശനങ്ങള്‍. ജനിച്ചപ്പോള്‍ മുതല്‍ അവള്‍ എന്നെ കാണുന്നതാണ്. അങ്ങനെ വന്ന അടുപ്പമാണ് അനുവിന് എന്നോട്. മൂത്തമകളായാണ് അവളെ കാണുന്നതെന്ന് സൗഭാഗ്യയും പറഞ്ഞിരുന്നു.

കുറേ ആളുകള്‍ക്ക് നമ്മളെ കാണുമ്പോള്‍ ചിരിക്കാനോ, സംസാരിക്കാനോ ബുദ്ധിമുട്ടുന്നതായി തോന്നിയിട്ടുണ്ട്. നിങ്ങളിലെത്ര പേര്‍ക്ക് അങ്ങനെ ബുദ്ധിമുട്ടുണ്ടെന്നറിയില്ല. ഞങ്ങളെ സംബന്ധിച്ച് അതൊന്നും ഞങ്ങളെ ബാധിക്കുന്നില്ല. കുട്ടികളെ വളര്‍ത്തുന്നതിന്റെയും, ഫാമിലിയിലെ കാര്യങ്ങളുമൊക്കെയായി നല്ല തിരക്കിലാണ് ഞങ്ങള്‍. ഞങ്ങളെ ബാധിക്കുന്നില്ലെങ്കിലും ഇതേക്കുറിച്ച് പറയണമെന്ന് എനിക്ക് തോന്നി. ഭാര്യ മരിച്ചു, എങ്ങനെയാണ് വേറൊരാളെ ആ സ്ഥാനത്തേക്ക് കാണുന്നതെന്നുള്ള ചോദ്യമാണ് നിങ്ങളെ അലട്ടുന്നതെങ്കില്‍, ആരും ആര്‍ക്കും പകരമാവില്ല. സീന ചേച്ചിയെ സംബന്ധിച്ച് അവരുടെ സ്‌പേസ് എടുത്തല്ല ഞാന്‍ വരുന്നത്. അവരില്ലാത്തത് കൊണ്ടാണ് ഞാന്‍ വന്നത്. സീന ചേച്ചിക്ക് പകരമല്ല ഞാന്‍. ചേച്ചിയുടെ പൊസിഷന്‍ അരുണേട്ടന്റെ മനസില്‍ നിന്നും എടുത്ത് കളയാവുന്നതല്ല. വഴക്കുണ്ടാക്കിയോ, പിണങ്ങിയോ ഒന്നും പോയതല്ലല്ലോ. പ്രതീക്ഷിക്കാത്ത സമയത്ത് വിട്ടിട്ട് പോയതാണ്. അതുകൊണ്ട് ഒരിക്കലും മറക്കാന്‍ കഴിയില്ല.
സീന ചേച്ചിയുടെ പേര് പറയുമ്പോള്‍ ആ മനുഷ്യന്‍ സങ്കടത്തോടെ കരയുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ആരുടേയും പകരമായിട്ടല്ല ഞാന്‍ വന്നത്. ജീവിക്കാന്‍ പരസ്പരം സപ്പോര്‍ട്ട് വേണം. മക്കളെ വളര്‍ത്താനും. അതുകൊണ്ടാണ് ഞങ്ങള്‍ ഒന്നിച്ച് നില്‍ക്കുന്നത്. അതിനിടയില്‍ ലവും, അഫക്ഷനും എല്ലാമുണ്ട്. ഞാന്‍ ഇത് ചെയ്യാം, നീ ഇത് ചെയ്‌തേക്കണം എന്ന എഗ്രിമെന്റൊന്നുമില്ല ഞങ്ങള്‍ക്കിടയില്‍. അത് നമ്മളിഷ്ടപ്പെട്ട് ചെയ്യുന്ന കാര്യമാണ്.
ഒരു സ്ത്രീ സെപ്പറേറ്റായിട്ട് നില്‍ക്കുന്നു. അവിടെയൊരാളെ കൊണ്ടുവരുന്നു. അതുകൊണ്ട് അവരുടെ അടുത്ത് മിണ്ടില്ല, അങ്ങനെ നിങ്ങള്‍ ചിന്തിക്കരുത്. നിങ്ങള്‍ക്ക് ഞങ്ങളെ സപ്പോര്‍ട്ട് ചെയ്യാന്‍ പറ്റുമെങ്കില്‍ ചെയ്യുക. ഇത് ബയോളജിക്കല്‍ നീഡ്‌സ് മാത്രമല്ല, എല്ലാവരും മനസിലാക്കേണ്ട കാര്യമാണ്. അത് മാത്രമല്ല ഒരു മനുഷ്യന് ആവശ്യം. വേറെയും ആവശ്യങ്ങളുണ്ടല്ലോ. ഒരു മനുഷ്യന്‍ എപ്പോഴും ഒരുപോലെയായിരിക്കില്ലല്ലോ. സന്തോഷം മാത്രമല്ല സങ്കടങ്ങളുമുണ്ടാവുമല്ലോ. അതൊക്കെ ഷെയര്‍ ചെയ്യാന്‍ ഒരാള്‍ വേണമെന്ന് തോന്നി. അത് തെറ്റാണെന്ന് നിങ്ങള്‍ കരുതിന്നടത്താണ് നമ്മുടെ സമൂഹത്തിന്റെ തോല്‍വി എന്നാണ് ഞാന്‍ പറയുക.
ആരേയും വിഷമിപ്പിക്കാനോ, തിരുത്താനോ വേണ്ടിയല്ല ഞാന്‍ ഇതേക്കുറിച്ച് പറയുന്നത്. സന്തോഷത്തോടെയും, സമാധാനത്തോടെയും ജീവിക്കാനല്ലേ എല്ലാവരും ആഗ്രഹിക്കുന്നത്. എത്ര സന്തോഷത്തോടെയാണ് ഇവിടെ എല്ലാവരും കഴിയുന്നതെന്ന് നോക്കൂ. അണ്‍കണ്ടീഷണല്‍ ലവ് ഉള്ളതുകൊണ്ടാണ് ഞങ്ങള്‍ക്ക് ഇങ്ങനെ സന്തോഷത്തോടെ കഴിയാന്‍ പറ്റുന്നത്. നിരവധി പേരായിരുന്നു വിദ്യയുടെ അഭിപ്രായത്തിന് പിന്തുണ അറിയിച്ചെത്തിയത്. ജോലിക്കിടയില്‍ വീണ്ടും ഡാന്‍സ് ക്ലാസിന് പോവാനുമോയെന്ന കാര്യത്തില്‍ ആശങ്കയുണ്ടായിരുന്നു. മോഹിനിയാട്ടം പഠിച്ചോളൂ എന്നായിരുന്നു സൗഭാഗ്യ പറഞ്ഞത്. അങ്ങനെ ഡാന്‍സ് ക്ലാസിന് പോയതിനെക്കുറിച്ചും വിദ്യ പറഞ്ഞിരുന്നു.


Click it and Unblock the Notifications











