സായി പല്ലവി ശരിക്കും ഗര്‍ഭിണിയാണെന്ന് തോന്നി, നടിയുടെ പ്രകടനത്തെ കുറിച്ച് വിദ്യ ബാലന്‍
പ്രേമം എന്ന ഒറ്റ ചിത്രം കൊണ്ട് തന്നെ തെന്നിന്ത്യയില്‍ നിരവധി ആരാധകരെ നേടിയ താരമാണ് സായി പല്ലവി. പ്രണയ ചിത്രത്തിലെ മലര്‍ മിസ് എന്ന കഥാപാത്രം തരംഗമായി മാറി. പ്രേമത്തിന് ശേഷം തമിഴ്, തെലുങ്ക് ഭാഷകളിലാണ് സായി പല്ലവി കൂടുതല്‍ സജീവമായത്. സൂപ്പര്‍ താരങ്ങളുടെയെല്ലാം നായികയായി നടി വീണ്ടും പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തി. മാസ് സിനിമകള്‍ക്കൊപ്പം സീരിയസ് ചിത്രങ്ങളും സായി പല്ലവിയുടെ കരിയറില്‍ പുറത്തിറങ്ങിയിട്ടുണ്ട്. ഗ്ലാമറസ് വേഷങ്ങളോട് നോ പറഞ്ഞ താരം അഭിനയ പ്രാധാന്യമുളള കഥാപാത്രങ്ങളാണ് കരിയറില്‍ കൂടുതലായി തിരഞ്ഞെടുത്തത്.

അതേസമയം പാവ കഥൈകള്‍ എന്ന ആന്തോളജിയിലെ ഓര്‍ ഇരവ് എന്ന സിനിമ അടുത്തിടെ സായിയുടെതായി ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വെട്രിമാരന്‍ സംവിധാനം ചെയ്ത സിനിമയില്‍ ഒരു ഗര്‍ഭിണിയുടെ റോളിലാണ് നടി എത്തിയത്. സായിക്ക് മികച്ച പ്രേക്ഷക പ്രശംസകള്‍ നേടിക്കൊടുത്ത കഥാപാത്രം കൂടിയായിരുന്നു ചിത്രത്തിലേത്. പാവ കഥെെകളിലെ സായി പല്ലവിയുടെ പ്രകടനം കണ്ട് താന്‍ ശരിയ്ക്കും ഞെട്ടിയെന്ന് പറയുകയാണ് നടി വിദ്യാ ബാലന്‍. രേഖ മേനോന് നല്‍കിയ അഭിമുഖത്തിലാണ് നടിയുടെ പ്രകടനത്തെ കുറിച്ച് വിദ്യ പറഞ്ഞത്. 'സായി ശരിയ്ക്കും ഗര്‍ഭിണിയാണോ എന്ന് പോലും തോന്നിപ്പോയി' എന്ന് വിദ്യ ബാലന്‍ പറഞ്ഞു.
സാരി ലുക്കില്‍ ശ്രീദേവിയുടെ മനോഹര ചിത്രങ്ങള്‍, കാണാം
Recommended Video
'ഇതിന് ശേഷമാണ് റൗഡി ബേബി ഗാനരംഗം കണ്ടത്. ശരിക്കും രണ്ട് കഥാപാത്രം ചെയ്തത് ഒരാളാണെന്ന് തിരിച്ചറിയാന്‍ പറ്റാത്ത അവസ്ഥയായിരുന്നു തനിക്കെന്നും' നടി പറഞ്ഞു. പാവ കഥൈകളിലെ കാളിദാസ് ജയറാമിന്‌റെ പ്രകടനത്തെയും വിദ്യ പ്രശംസിച്ചു. 'കാളിദാസ് കരയുമ്പോള്‍ അവനെ കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കണം എന്ന് തോന്നിപ്പോയെന്നും' നടി പറഞ്ഞു. കാളിദാസിനെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചതിനെ കുറിച്ച് വിദ്യ അഭിമുഖത്തില്‍ പറഞ്ഞു. ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണ്‍ എന്ന മലയാള ചിത്രത്തെയും വിദ്യ പ്രശംസിച്ചു. സിനിമയില്‍ നിമിഷ സജയന്‍ ഒരു രക്ഷയും ഇല്ലാത്ത പ്രകടനമാണെന്ന് ആണ് നടി പറഞ്ഞത്. നല്ല കഥയും കഥാപാത്രങ്ങളും ലഭിച്ചാല്‍ മലയാളത്തില്‍ അഭിനയിക്കാന്‍ തയ്യാറാണെന്നും വിദ്യ ബാലന്‍ അഭിമുഖത്തില്‍ വ്യക്തമാക്കി.


Click it and Unblock the Notifications