For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മോഹന്‍ലാലിന്‍റെ സിനിമയില്‍ നിന്നും ഒഴിവാക്കി! മോശമായി പെരുമാറിയത് അയാളെന്നും വിദ്യ ബാലന്‍!

  |
  ദുരനുഭവം വെളിപ്പെടുത്തി വിദ്യാ ബാലന്‍ | FilmiBeat Malayalam

  ബോളിവുഡ് സിനിമയുടെ പ്രിയപ്പെട്ട താരങ്ങളിലൊരാളാണ് വിദ്യ ബാലന്‍. ഇന്നിപ്പോള്‍ മുന്‍നിര അഭിനേത്രികളുടെ ലിസ്റ്റിലുണ്ടെങ്കിലും അത്ര നല്ല അനുഭവങ്ങളിലൂടെയായിരുന്നില്ല താരം കടന്നുപോയത്. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ നേര്‍കൊണ്ട പാര്‍വൈയിലൂടെയാണ് താരം തമിഴകത്തേക്ക് എത്തിയത്. മലയാളത്തില്‍ നിന്നുള്ള അവസരം തേടിയെത്തിരുന്നുവെങ്കിലും ആ സിനിമ നടക്കാതെ പോവുകയായിരുന്നു. ചക്രമെന്ന ചിത്രത്തില്‍ വിദ്യ ബാലനെയായിരുന്നു നായികയായി നിശ്ചയിച്ചിരുന്നത്. ആമിയിലൂടെ മലയാളത്തിലേക്ക് എത്തുമെന്നറിയിച്ചിരുന്നുവെങ്കിലും അവസാനനിമിഷം അത് മാറുകയായിരുന്നു. മ്യൂസിക് വീഡിയോയിലും സംഗീത നാടകങ്ങളിലുമൊക്കെ അഭിനയിച്ചാണ് താരം തുടക്കം കുറിച്ചത്.

  ഹം പാഞ്ച് എന്ന ടെലിവിഷന്‍ പരമ്പരയിലൂടെയാണ് അഭിനയ ജീവിതം തുടങ്ങിയത്. മിനിസ്‌ക്രീനില്‍ താരമായി മുന്നേറുന്നതിനിടയില്‍ ബിഗ് സ്‌ക്രീനിലെ അവസരങ്ങളും താരത്തെ തേടിയെത്തുകയായിരുന്നു. ബംഗാളി ചിത്രത്തിലൂടെയാണ് ബിഗ് സ്‌ക്രീന്‍ അരങ്ങേറ്റം. പരിണീതയിലൂടെയായിരുന്നു ബോളിവുഡില്‍ അരങ്ങേറിയത്. ഈ ചിത്രത്തിലെ പ്രകടനത്തിലൂടെ തന്നെ താരം ശ്രദ്ധ നേടിയിരുന്നു. മികച്ച പുതുമുഖ നടിക്കുള്ള ഫിലിം ഫെയര്‍ പുരസ്‌കാരവും താരത്തെ തേടിയെത്തിയിരുന്നു. മികച്ച അവസരങ്ങളായിരുന്നു പിന്നീട് താരത്തിന് ലഭിച്ചത്. പരിണീതയില്‍ത്തുടങ്ങിയ സിനിമാജീവിതം നേര്‍കൊണ്ട പാര്‍വൈയില്‍ എത്തിനില്‍ക്കുകയാണ്. സിനിമാജീവിതത്തിനിടയില്‍ തനിക്ക് നേരിടേണ്ടി വന്ന ദുരനുഭവത്തെക്കുറിച്ച് തുറന്നുപറഞ്ഞ് താരം എത്തിയിരിക്കുകയാണ് ഇപ്പോള്‍. പിങ്ക് വില്ലയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം മനസ്സുതുറന്നത്.

  അഭിനേതാക്കളെ തിരഞ്ഞെടുക്കുന്നതിനായി അണിയറപ്രവര്‍ത്തകര്‍ ഓഡീഷന്‍ നടത്താറുണ്ട്. അത്തരത്തില്‍ താനും നിരവധി ഓഡീഷനുകളില്‍ പങ്കെടുത്തിട്ടുണ്ടെന്ന് വിദ്യ ബാലന്‍ പറയുന്നു. അഭിനയമാണ് തന്റെ പ്രൊഫഷനെന്ന് തീരുമാനിച്ചതോടെയാണ് ഓഡീഷനില്‍ പങ്കെടുക്കുന്നത് പതിവാക്കിയത്. ടെലിവിഷന്‍ പരമ്പരയില്‍ അഭിനയിക്കുന്നതിന് മുന്നോടിയായുള്ള ഓഡീഷനാണ് ആദ്യമായി അഭിമുഖീകരിച്ചത്. സഹോദരിയായിരുന്നു അന്ന് അതിനായി അപേക്ഷിച്ചത്. എല്ലാ കാര്യങ്ങളും ചെയ്തതും അവളായിരുന്നു. അതിരാവിലെ അവിടെയെത്തിയ തനിക്ക് അവസരം ലഭിച്ച് വൈകിട്ടായിരുന്നു. ഇത് പോലെ ഒരുപാട് കാത്തിരിക്കേണ്ടി വരില്ലേയെന്നും ഇത് നിനക്ക് വേണോയെന്നുമൊക്കെയായിരുന്നു അന്ന് അമ്മ ചോദിച്ചതെന്നും താരം ഓര്‍ത്തെടുക്കുന്നു.

  ആദ്യത്തെ ഓഡീഷനില്‍ നിന്നും തന്നെ തിരഞ്ഞെടുത്തിരുന്നില്ല. ആദ്യത്തെ അനുഭവം തന്നെ വേദനാജനകമായിരുന്നു. ആ ചാനല്‍ പരമ്പര വെളിച്ചം കണ്ടിരുന്നില്ല. തിരഞ്ഞെടുത്തിട്ടും താന്‍ പോവാതിരിക്കുകയായിരുന്നുവെന്ന ധാരണയിലായിരുന്നു വീട്ടുകാര്‍. പിന്നീടാണ് ബാലാജി സ്റ്റുഡിയോയില്‍ നിന്നും വിളി വന്നത്. ഒരു പരിപാടിയില്‍ പങ്കെടുത്തുകൊണ്ടിരിക്കുകയായിരുന്നു വിദ്യ ബാലന്‍. അതിനിടയിലാണ് വിധികര്‍ത്താവ് പരസ്യത്തില്‍ അഭിനയിക്കാന്‍ താല്‍പര്യമുണ്ടോയെന്ന് ചോദിച്ചത്.

  മലയാളത്തില്‍ നിന്നും തമിഴില്‍ നിന്നുമൊക്കെയായി നിരവധി അവസരങ്ങളാണ് തനിക്ക് നഷ്ടമായിട്ടുള്ളതെന്നും വിദ്യ ബാലന്‍ പറയുന്നു. മോഹന്‍ലാലിന്റെ സിനിമ വരെ ഇങ്ങനെ നഷ്ടമായിരുന്നു. ഒരു തമിഴ് സിനിമയില്‍ നിന്നും അവസാനനിമിഷമാണ് തന്നെ പുറത്താക്കിയതെന്നും താരം പറയുന്നു. വീട്ടുകാരും ആ സമയത്ത് ഒപ്പം വന്നിരുന്നു. മനാസികമായി തന്നെ വല്ലാതെ തളര്‍ത്തിയ സംഭവം കൂടിയായിരുന്നു അത്. നിര്‍മ്മാതാവ് അന്ന് വളരെ പരുഷമായാണ് പെരുമാറിയത്. എന്താണ് വിഷയമെന്നറിയാനായി നിര്‍മ്മാതാവിനെ പോയി കണ്ടപ്പോള്‍ അത്ര നല്ല പ്രതികരണമായിരുന്നില്ല ലഭിച്ചിരുന്നത്.

  മറ്റെന്തെങ്കിലും നോക്കിക്കൂടേയെന്നായിരുന്നു നിര്‍മ്മാതാവിന്റെ ചോദ്യം. അങ്ങനെ പറഞ്ഞതിനാല്‍ത്തന്നെ അയാളോട് ക്ഷമിക്കാന്‍ തനിക്ക് കഴിഞ്ഞിരുന്നില്ല. കുറേക്കാലം ഈ സംഭവം മനസ്സിനെ അലട്ടിയിരുന്നു. മറ്റ് പല സംഭവങ്ങളേയും പോലെ ഇതും ഒരനുഭവമായിരുന്നു. മറ്റുള്ളവരല്ല നമ്മള്‍ നമ്മളെ എങ്ങനെ കാണുന്നുവെന്നുള്ളത് പ്രധാനപ്പെട്ട കാര്യമാണെന്ന് ഈ സംബവം പഠിപ്പിച്ചതോടെ ആ സംഭവം മറക്കുകയായിരുന്നു. സ്വയം അംഗീകരിക്കുകയും സ്‌നേഹിക്കുകയും ചെയ്യണമെന്ന് പഠിപ്പിച്ച സംഭവം കൂടിയായിരുന്നു അത്.

  ചെന്നൈയില്‍ വെച്ച് തമിഴ് സിനിമ ചിത്രീകരണം തുടങ്ങിയതിന് ശേഷം താന്‍ അതില്‍ നിന്നും പിന്‍വാങ്ങിയ സംഭവവും ഉണ്ടായിരുന്നുവെന്നും വിദ്യ ബാലന്‍ പറയുന്നു. ദ്വയാര്‍ത്ഥമുള്ള ഡയലോഗുകളായിരുന്നു ചിത്രത്തിലുണ്ടായിരുന്നത്. അത് തന്നെ വല്ലാതെ അസ്വസ്ഥമാക്കിയിരുന്നു. സെക്‌സ് കോമഡിയായിരുന്നോ സിനിമയെന്ന സംശയമായിരുന്നു തനിക്ക്. അത്തരത്തിലുള്ള സിനിമയുമായി സഹകരിക്കാന്‍ താല്‍പര്യമില്ലെന്ന് വ്യക്തമായി അറിയിച്ചിരുന്നു. പിന്നീട് അവരുടെ വക്കീല്‍ നോട്ടീസൊക്കെ തന്നെത്തേടിയെത്തിയിരുന്നതായും വിദ്യ ബാലന്‍ പറയുന്നു.

  അങ്ങോട്ട് ബഹുമാനം നല്‍കിയാല്‍ അത് തിരിച്ചുകിട്ടുമെന്നായിരുന്നു രക്ഷിതാക്കള്‍ തന്നെ പഠിപ്പിച്ചത്. സിനിമയിലെ തുടക്കകാലത്ത് പലരും മോശമായി പെരുമാറിയതായും വിദ്യ പറയുന്നു. അതൊന്നും ഇഷ്ടമായിരുന്നില്ലെങ്കിലും അങ്ങനേയും സംഭവിക്കാമെന്ന് മനസ്സിലാക്കിത്തന്നത് ആ സംഭവങ്ങളായിരുന്നു. ജീവിതത്തിലെ തന്നെ വിലപ്പെട്ട പാഠങ്ങളായിരുന്നു ഇതൊക്കെ.

  പരിണീത എന്ന സിനിമയുടെ ഓഡീഷനായി എത്ര തവണ പോയെന്ന കാര്യത്തെക്കുറിച്ച് ഓര്‍മ്മ ഇല്ലെന്നും വിദ്യ പറയുന്നു. ഇടയ്ക്കിടയ്ക്ക് ടെസ്റ്റിനായി പറയുമ്പോള്‍ നിങ്ങളെന്താ എന്റെ വിരലാണോ പരിശോധിക്കുന്നതെന്ന് താന്‍ ചോദിച്ചിരുന്നതായും താരം പറയുന്നു. ആ സിനിമ വലിയ ചിത്രമായിരുന്നതിനാലും ടൈറ്റില്‍ കഥാപാത്രത്തെ താന്‍ അവതരിപ്പിക്കുന്നതിനാലും അവര്‍ക്ക് അങ്ങനെയൊക്കെ ചെയ്യേണ്ടി വരികയായിരുന്നു.

  മറ്റൊരിക്കല്‍ വസ്ത്രധാരണത്തെക്കുറിച്ചുള്ള വിമര്‍ശനം വന്നപ്പോഴും താന്‍ തളര്‍ന്നുപോയിരുന്നുവെന്നും വിദ്യ ബാലന്‍ പറയുന്നു. അതും തന്നെ വല്ലാതെ ബാധിച്ച സംഭവമായിരുന്നു. കുറച്ച് കാലത്തേക്ക് അതോര്‍ത്ത് ദേഷ്യം വരാറുണ്ടായിരുന്നു. നമ്മള്‍ എന്നും ഒരേ പോലെ സ്‌നേഹിക്കുന്നതായി ഒരാളേയുണ്ടാവുള്ളൂവെന്നും താരം പറയുന്നു. നമ്മളോട് നമുക്കുള്ള ഇഷ്ടവും അനിഷ്ടവുമൊക്കെ ജീവിതത്തിലെ തന്നെ പ്രധാന കാര്യങ്ങളാണ്.

  സിനിമയില്‍ വെച്ച് ഒരേയൊരു മോശം അനുഭവമേ തനിക്കുണ്ടായിരുന്നുള്ളൂവെന്നും താരം പറയുന്നു. പരസ്യ ചിത്രീകരണത്തിനായി പോയപ്പോള്‍ കോഫി ഷോപ്പില്‍ വെച്ച് സംസാരിക്കാമെന്ന് താന്‍ പറഞ്ഞിരുന്നുവെങ്കിലും മുറിയിലേക്ക് പോവാനായി നിര്‍ബന്ധിക്കുകയായിരുന്നു അദ്ദേഹം. അതോടെയാണ് താന്‍ മുറിയിലേക്ക് പോയത്. അവിടെയെത്തിയതിന് ശേഷം വാതില്‍ മലര്‍ക്കെ തുറന്നിട്ടതോടെ അദ്ദേഹം സ്ഥലം വിടുകയായിരുന്നുവെന്നും വിദ്യ ഓര്‍ത്തെടുക്കുന്നു.

  പൊറിഞ്ചുവായെത്തുന്നത് താനാണെന്നറിഞ്ഞപ്പോള്‍ പലരും നോ പറഞ്ഞു! വെളിപ്പെടുത്തലുമായി ജോജു ജോര്‍ജ്!

  English summary
  Vidya Balan's shocking revealations about Bad experience.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X