ശോഭന ഡാൻസറായ ശേഷമാണ് നടിയായത്; പ്രിയദർശൻ അന്ന് രാത്രി പാക്കപ്പ് പറഞ്ഞപ്പോൾ...; വിദ്യ ബാലൻ

മണിച്ചിത്രത്താഴിന് പല ഭാഷകളിൽ റീമേക്ക് വന്നിട്ടുണ്ടെങ്കിലും ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ടത് ഹിന്ദി റീമേക്കായ ഭൂൽ ഭുലയ്യ ആണ്. പ്രിയദർശൻ സംവിധാനം ചെയ്ത സിനിമയിൽ വിദ്യ ബാലനാണ് നായികയായത്. ശോഭനയെ പോലെ മികച്ച പ്രകടനം വിദ്യയും കാഴ്ച വെച്ചു. സിനിമയിലെ ഡാൻസ് രം​ഗങ്ങളും വിദ്യ നന്നായി ചെയ്തു. പ്രിയദർശനൊപ്പം വർക്ക് ചെയ്തതിന്റെ അനുഭവങ്ങൾ പങ്കുവെക്കുകയാണ് വിദ്യ ബാലനിപ്പോൾ. സമ്മർദ്ദങ്ങളൊന്നുമില്ലാതെ ആസ്വദിച്ചാണ് താൻ ഈ സിനിമയിൽ അഭിനയിച്ചതെന്ന് വിദ്യ പറയുന്നു.

പ്രിയൻ സാറിനൊപ്പം വർക്ക് ചെയ്യുന്നത് ഞാൻ ഏറെ ആസ്വദിച്ചു. അദ്ദേഹത്തെ കണ്ടപ്പോൾ മണിച്ചിത്രത്താഴ് കണ്ടിട്ടുണ്ടോ എന്ന് ചോദിച്ചു. അതെയെന്ന് ഞാൻ. ഇനി കാണേണ്ടെന്ന് അദ്ദേഹം. അദ്ദേഹത്തിന് വീക്ഷണം വ്യത്യസ്തമായിരുന്നു. ഡാൻസ് അറിയാമോ എന്ന് ചോദിച്ചു. ഇല്ലെന്ന് ഞാൻ. ഭരതനാട്യം പഠിക്കാൻ പ്രിയൻ സർ നിർദ്ദേശിച്ചു. ആ സമയത്ത് ഞാൻ ആറ് സിനിമകൾ ചെയ്യുന്നുണ്ട്. സമയം കിട്ടിയപ്പോഴൊക്കെ ഭരതനാട്യം ട്രെയിൻ ചെയ്തു.

Vidya Balan

ശോഭന അത്ഭുതകരമായ ഡാൻസറാണ്. അവർ ആദ്യം ഡാൻസറാണ്, പിന്നീടാണ് നടിയായത്. സൗത്ത് ഇന്ത്യയിൽ നിന്നുള്ളവരായതിനാൽ ആളുകൾ താരതമ്യം ചെയ്യും. അതിനാൽ ഞാൻ കഠിനാധ്വാനം ചെയ്തു. ഞാൻ വിനീതിനൊപ്പമാണ് ഡാൻസ് ചെയ്തത്. വിനീത് നാലാം വയസ് മുതൽ ഡാൻസ് പരിശീലിച്ച ആളാണ്. വിനീതും ശോഭനയും കസിൻസാണ്. വിനീത് വളരെ സപ്പോർട്ട് ചെയ്തു.

ഡാൻസ് പരിശീലനം മാത്രമാണ് ഭൂൽ ഭുലയ്യക്ക് ഞാനെടുത്ത തയ്യാറെടുപ്പ്. അടുത്ത ദിവസം എന്താണ് ഷൂട്ട് ചെയ്യാൻ പോകുന്നതെന്ന് അറിയില്ല.ഒരു ഷെഡ്യൂൾ ഇല്ല. അത് ​ഗുണം ചെയ്തു. എങ്ങനെയാണ് ആക്ടേർസിൽ നിന്നും അവരുടെ പെർഫോമൻസ് എടുക്കേണ്ടതെന്ന് പ്രിയൻ സാറിനറിയാം. ഓവറായി ഡയരക്ട് ചെയ്യില്ല. പെട്ടെന്ന് ഷൂട്ട് നടന്നു.

Vidya Balan About Priyadarshan

രാവിലെ 9 മണിക്ക് റെഡിയാകും വൈകുന്നേരം ആറ് മണിക്ക് തീർക്കും. നെറ്റ് ഷൂട്ട് അദ്ദേഹത്തിന് ഇഷ്ടമല്ല. ക്ലെെമാക്സ് രാത്രിയാണ് ഷൂട്ട് ചെയ്തത്. 11 മണിക്ക് അദ്ദേഹം പാക്കപ്പ് പറഞ്ഞു. എന്തുപറ്റിയെന്ന് ഞാൻ ചോദിച്ചു. രാത്രിയായില്ലേ എന്ന് പ്രിയൻ സർ. നൈറ്റ് ഷൂട്ടിൽ ഏഴ് മണി മുതൽ 11 മണി വരെയേ ഷൂട്ട് ചെയ്യൂ. അതിനാൽ എളുപ്പമായിരുന്നു. കാരണം നമ്മൾക്ക് ഉറക്കവും ഭക്ഷണവും വേണം. പ്രത്യേകിച്ചും ക്യാമറയിൽ മുഖം കാണിക്കുമ്പോൾ.

വളരെ എന്റർടെയ്നറായ സിനിമകളെടുക്കുന്ന ആളാണ് പ്രിയൻ സർ. എന്നാൽ ഭൂൽ ഭുലയ്യ ത്രീയുടെ സംവിധായകൻ അനീസ് റഹ്മാന്റെ സിനിമകളുടെ രീതി വ്യത്യസ്തമാണെന്നും വിദ്യ ബാലൻ പറഞ്ഞു. ​ഗലാട്ട ഇന്ത്യക്ക് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. വിദ്യ ബാലനെക്കുറിച്ച് പ്രിയദർശനും സംസാരിച്ചു. ഒരു നടിക്കൊപ്പമാണ് പ്രവർത്തിക്കുന്നതെന്ന് എനിക്കൊരിക്കലും തോന്നിയിട്ടില്ല. എന്റെ കുടുംബത്തിലെ ഒരാളെപ്പോലെയാണ് തോന്നിയത്.

ഇപ്പോൾ അത് പോലെ എന്റെ മകൾക്കൊപ്പവും ഞാൻ വർക്ക് ചെയ്യുന്നു. വിദ്യ എന്നെ പൂർണമായും വിശ്വസിച്ചു. വിദ്യയുടെ ആത്മാർത്ഥതയെ ഞാൻ അഭിനന്ദിക്കുന്നു. കാരണം വിദ്യ ക്ലാസിക്കൽ ഡാൻസർ അല്ല. പക്ഷെ ഒരു മാസം ഡാൻസ് പഠിക്കാൻ വിദ്യയെടുത്ത പ്രയത്നനത്തിന് കൈയടിക്കേണ്ടതാണ്. അപൂർവമായേ വലിയ താരങ്ങളിൽ ഇത്രയധികം കമ്മിറ്റ്മെന്റ് കാണിക്കൂയെന്നും പ്രിയദർശൻ പറഞ്ഞു. റിലീസിനൊരുങ്ങുന്ന ഭൂൽ ഭുലയ്യ ത്രീയുടെ പ്രൊമോഷൻ തിരക്കുകളിലാണ് വിദ്യയിപ്പോൾ.

More from Filmibeat

Read more about: vidya balan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X