ഭർത്താവിന്റെ മുൻ ഡിവോഴ്സുകൾക്ക് കാരണം നിനക്ക് കൺവിൻസിം​ഗ് ആണോയെന്ന് മാതാപിതാക്കൾ: വിദ്യ ബാലൻ

കരിയറിൽ എപ്പോഴും ശ്രദ്ധേയ റോളുകൾ ചെയ്ത് കയ്യടി വാങ്ങാൻ കഴിഞ്ഞ നടിയാണ് വിദ്യ ബാലൻ. നിർമാത് സിദ്ധാർത്ഥ് റോയ് കപൂറാണ് വിദ്യ ബാലന്റെ ഭർത്താവ്. വിദ്യയും സിദ്ധാർത്ഥും ബോളിവുഡിൽ ഒരുപോലെ തിരക്കുകളുള്ളവരാണ് വിദ്യയും സിദ്ധാർത്ഥും. വിവാഹം വേണ്ടെന്ന് തീരുമാനിച്ചിരുന്ന വിദ്യ സിദ്ധാർത്ഥുമായി അടുത്തതോടെ തീരുമാനം മാറ്റി. സിദ്ധാർത്ഥിന്റെ ആദ്യ രണ്ട് വിവാഹ ബന്ധങ്ങളും വേർപിരിഞ്ഞതാണ്. പുതിയ അഭിമുഖത്തിൽ വീട്ടുകാർ താനും സിദ്ധാർത്ഥുമായുള്ള വിവാഹത്തിന് സമ്മതിച്ചതിനെക്കുറിച്ച് വിദ്യ സംസാരിക്കുന്നുണ്ട്.

ഫിലിം ഫെയറുമായുള്ള അഭിമുഖത്തിലാണ് നടി മനസ് തുറന്നത്. അദ്ദേഹം മുമ്പ് വിവാഹം ചെയ്തിരുന്നെന്ന് പറഞ്ഞപ്പോൾ മാതാപിതാക്കൾ ചോദിച്ചത് എന്തുകൊണ്ട് ആ ബന്ധം മുന്നോട്ട് പോയില്ല എന്ന് നിനക്കറിയുമോ, അത് നിനക്ക് കൺവിൻസിം​ഗ് ആണോ എന്നാണ്. അതെയെന്ന് ഞാൻ പറഞ്ഞു. പിന്നീട് ഒരു ചോദ്യവും അവർ ചോദിച്ചിട്ടില്ല. അമ്മ മുമ്പ് പറഞ്ഞിരുന്നത് ഒരുപാട് നടിമാർ വിവാഹിതരായ പുരുഷൻമാരെ വിവാഹം ചെയ്തു, ഒരിക്കലും അങ്ങനെ ചെയ്യരുത് എന്നാണ്. സിദ്ധാർത്ഥിനെ ഞാൻ പരിചയപ്പെ‌ടുമ്പോൾ അദ്ദേഹം വിവാഹ മോചിതനാണ്.

Vidya Balan Husband

എന്റെ സഹോദരിയും സഹോദരിയുടെ ഭർത്താവും വലിയ പിന്തുണ നൽകി. അവർ സിദ്ധാർത്ഥിനെ പരിചയപ്പെട്ട് ഇത് നല്ല വ്യക്തിയാണെന്ന് മനസിലാക്കിയിരുന്നു. 33 വയസ് വരെ മാതാപിതാക്കൾക്കൊപ്പമാണ് ഞാൻ താമസിച്ചത്. ഞാനാരെയെങ്കിലും ഡേറ്റ് ചെയ്യുകയോ ഇഷ്ടപ്പെടുകയോ ചെയ്യുന്നുണ്ടെങ്കിൽ അവർക്കറിയാം. 30 വയസായിട്ടും നീ ആരെയും കണ്ടെത്തിയില്ലേ എന്ന് മാതാപിതാക്കൾ ആശങ്കപ്പെട്ടു. ഞങ്ങൾ അന്ന് ഘറിലേക്ക് താമസം മാറിയിട്ടേയുള്ളൂ. കരണിന്റെ (കരൺ ജോഹർ) ഓഫീസ് തൊട്ടപ്പുറത്താണ്. ഒരു ദിവസം അച്ഛൻ, ഞാൻ കരണിന്റെ ഓഫീസിൽ പോയി മകൾക്ക് ഒരു പയ്യനെ കണ്ടെത്തിക്കൊടുക്കാമോ എന്ന് ചോദിക്കുമെന്ന് പറഞ്ഞു.

നിങ്ങളെന്നെ നാണം കെടുത്തരുതെന്ന് ഞാൻ പറഞ്ഞു. അച്ഛൻ അപ്പോഴത്തെ ഫ്രസ്ട്രേഷനിൽ പറഞ്ഞതാണ്. എന്നാൽ പിന്നീട് കരൺ തന്നെയാണ് തന്നെയും സി​ദ്ധാർത്ഥിനെയും ഒന്നിപ്പിച്ചതെന്നും വിദ്യ ബാലൻ ചൂണ്ടിക്കാട്ടി. പ്രണയ പരാജയങ്ങളെക്കുറിച്ചും വിദ്യ ബാലൻ സംസാരിച്ചു. ബാഡ് ബോയ്സിനെ ഇഷ്ടപെടുന്ന ഒരു ഘട്ടത്തിലൂടെ എല്ലാ പെൺകുട്ടികളും കടന്ന് പോകും. അവരിൽ നിന്നും നമുക്കൊന്നു കിട്ടില്ല.

Vidya Balan Husband

പക്ഷെ അവരെ സ്നേഹിക്കും. അതൊരു അദ്ധ്യായമാണ്. അതിലൂടെ കടന്ന് പോകണം. മോശമായി ട്രീറ്റ് ചെയ്യപ്പെടുകയും അപമാനിക്കപ്പെടുകയും ചെയ്യും. ഇത് ജീവിതത്തിന്റെ ഭാ​ഗമാണെന്ന് അം​ഗീകരിച്ച് മൂവ് ഓൺ ചെയ്യും. എത്ര സക്സസ്ഫുൾ ആയാലും നമ്മൾ ഇഷ്ടപ്പെടുന്നവരിൽ നിന്ന് വാലിഡേഷൻ ആ​ഗ്രഹിക്കും. അത് ലഭിക്കാതാകുമ്പോൾ നമ്മുടെ സെൽഫ് ഇമേജിനെ ബാധിക്കുമെന്നും വിദ്യ ബാലൻ പറയുന്നു.

ഭർത്താവ് നിർമാതാവാണെങ്കിലും അദ്ദേഹത്തിന്റെ പ്രൊഡക്ഷനിൽ സിനിമ ചെയ്യാൻ വിദ്യ താൽപര്യപ്പെടാറില്ല. ഘൻചക്കർ എന്ന സിനിമ മാത്രമാണ് ഇവർ ഒരുമിച്ച് ചെയ്തത്. താൻ സ്വന്തം പ്രയത്നത്തിൽ ഉണ്ടാക്കിയെടുത്ത നേട്ടങ്ങൾക്ക് കാരണം നിർമാതാവിന്റെ ഭാര്യയായതാണെന്ന് ആരും പറയരുതെന്നത് വിദ്യക്കുണ്ട്. ഇതാണ് ഭർത്താവിനൊപ്പം സിനിമകൾ ചെയ്യാത്തതിന് പ്രധാന കാരണം. എഡിറ്റർ ആരതി ബജാജ് ആണ് സിദ്ധാർത്ഥിന്റെ ആദ്യ ഭാര്യ. ഈ ബന്ധം പിരിഞ്ഞ ശേഷം ടെലിവിഷൻ പ്രൊഡ്യൂസർ കവിതയെ വിവാ​ഹം ചെയ്തു. 2011 ൽ ഈ ബന്ധവും അവസാനിച്ചു. 2012 ലാണ് സിദ്ധാർത്ഥ് വിദ്യ ബാലനെ വിവാഹം ചെയ്യുന്നത്.

More from Filmibeat

Read more about: vidya balan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X