എല്ലാ സൂപ്പര്‍ സ്റ്റാര്‍സിന്റെയും മടിയിലിരുന്ന വ്യക്തി! അന്ന് വിദ്യ ഉണ്ണിയെ ചേച്ചി കളിയാക്കി! കാണൂ!

ദിവ്യ ഉണ്ണിയും വിദ്യയും തമ്മില്‍ 10 വയസിന്റെ വ്യത്യാസമുണ്ട്. എവിടെ പരിചയപ്പെടുത്തുമ്പോഴും തന്റെ ഫസ്റ്റ് ബേബിയെന്ന് പറഞ്ഞാണ് ദിവ്യ ഉണ്ണി വിദ്യയെ പരിചയപ്പെടുത്താറുള്ളത്. ചേച്ചിയുടെ വഴിയെ തന്നെ നൃത്തത്തിലും മികവ് തെളിയിച്ചിരുന്നു വിദ്യ. വിദ്യ വിവാഹിതയാവാന്‍ പോവുകയാണെന്നുള്ള സന്തോഷ വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ഭാവി വരനൊപ്പമുള്ള ചിത്രങ്ങളും പുറത്തുവന്നിരുന്നു. ചെന്നൈ സ്വദേശിയായ സഞ്ജയ് വെങ്കിടേശ്വരനാണ് താരത്തെ ജീവിതസഖിയാക്കുന്നത്. ഡോക്ടര്‍ ലവിലൂടെയായിരുന്നു വിദ്യ സിനിമയില്‍ അരങ്ങേറിയത്. മികച്ച പുതുമുഖ നായികയ്ക്കുള്ള അവാര്‍ഡും അന്ന് ഈ താരത്തിന് ലഭിച്ചിരുന്നു.

സിനിമയ്ക്കപ്പുറത്ത് നൃത്ത വേദികളിലും സജീവാണ് താരം. ചേച്ചിക്കൊപ്പം മത്സരിച്ച് നൃത്തം ചെയ്യുന്ന വിദ്യയുടെ ചിത്രങ്ങളും വീഡിയോയുമൊക്കെ നേരത്തെ പ്രചരിച്ചിരുന്നു. 10 വയസ്സിനിളപ്പമുള്ള ദിവ്യയാണ് തന്റെ ആദ്യ ബേബിയെന്ന് ദിവ്യ ഉണ്ണി പറഞ്ഞിരുന്നു. ചേച്ചി എന്നതിനും അപ്പുറത്ത് നന്നായി കെയര്‍ ചെയ്യാറുണ്ടെന്നും അമ്മയെപ്പോലെയാണ് തോന്നാറുള്ളതെന്നും വിദ്യ പറഞ്ഞിരുന്നു. തങ്ങള്‍ തമ്മില്‍ 10 വയസ്സം വ്യത്യാസമുണ്ടൈന്ന് പറയുമ്പോള്‍ പലരും വിശ്വാസിക്കാറില്ലെന്നും അന്ന് വിദ്യ പറഞ്ഞിരുന്നു. കുടുംബസമേതമെത്തിയ പരിപാടിക്കിടയിലായിരുന്നു ഈ തുറന്നുപറച്ചില്‍.

Vidya Unni

തന്റെ കുട്ടിക്കാലം വളരെയധികം കളര്‍ഫുളായിരുന്നുവെന്നും ചേച്ചിയുടെ പരിപാടിക്കെല്ലാം തന്നെയും കൊണ്ടുപോവാറുണ്ട്. എല്ലാ സൂപ്പര്‍ സ്റ്റാറിന്‍രെയും മടിയിലിരുന്ന വ്യക്തി എന്ന് പറഞ്ഞ് ദിവ്യ വിദ്യയെ കളിയാക്കിയിരുന്നു. സിനിമയില്‍ തുടക്കം കുറിക്കുന്നതിനെക്കുറിച്ചും ചോദിച്ചിരുന്നു. സിനിമ കണ്ടപ്പോള്‍ നന്നായെന്നായിരുന്നു ദിവ്യ പറഞ്ഞത്. സിനിമയില്‍ സജീവമല്ലെങ്കിലും നൃത്തപരിപാടികളുമായി ഇരുവരും എത്താറുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X