അവളെത്തി; ഞങ്ങളുടെ കുടുംബം വലുതായി; അമ്മയായ സന്തോഷം പങ്കുവെച്ച് വിദ്യ ഉണ്ണി

സിനിമകളിൽ വളരെ കുറച്ച് നാൾ മാത്രം കണ്ട നടിയാണ് വിദ്യ ഉണ്ണി. ചേച്ചി ദിവ്യ ഉണ്ണിയുടെ പാത പിന്തുടർന്ന് സിനിമാ രം​ഗത്തേക്ക് കടന്ന് വന്ന വിദ്യ പക്ഷെ അഭിനയം കരിയറായി തെരഞ്ഞെടുത്തില്ല. 2011 ൽ പുറത്തിറങ്ങിയ ഡോക്ടർ ലൗ എന്ന സിനിമയിലൂടെയാണ് വിദ്യ സിനിമാ രം​ഗത്ത് തുടക്കം കുറിക്കുന്നത്. സിനിമ വൻ ഹിറ്റായെങ്കിലും പിന്നീട് വലിയ അവസരങ്ങൾ വിദ്യ ഉണ്ണിയെ തേടി വന്നില്ല.

2019 ലാണ് വിദ്യ വിവാഹിതയാകുന്നത്. സഞ്ജയ് വെങ്കടേശ്വരനാണ് വിദ്യയുടെ ഭർത്താവ്. സിം​ഗപ്പൂരിൽ ടാറ്റ കമ്മ്യൂണിക്കേഷൻസിൽ ഉദ്യോ​ഗസ്ഥനാണ് ചെന്നെെ സ്വദേശിയായ സഞ്ജയ്. ആഘോഷപൂർവം നടന്ന വിവാഹത്തിന്റെ ചിത്രങ്ങൾ അന്ന് വൈറലായി. ഇപ്പോഴിതാ പുതിയൊരു സന്തോഷ വാർത്ത പങ്കുവെച്ചിരിക്കുകയാണ് വിദ്യ ഉണ്ണി. താൻ അമ്മയായ സന്തോഷമാണ് വിദ്യ ഉണ്ണി സോഷ്യൽമീഡിയയിലൂടെ അറിയിച്ചത്.

Vidya Unni

പെൺകുഞ്ഞാണ് നടിക്ക് പിറന്നത്. അവളെത്തി, രണ്ട് കുഞ്ഞിക്കാലുകളാൽ ഞങ്ങളുടെ കുടുംബം വളർന്നിരിക്കുന്നു എന്ന് സോഷ്യൽ മീഡിയയിൽ വിദ്യ ഉണ്ണി കുറിച്ചു. കുഞ്ഞിന്റെ കൈയുടെ ഫോട്ടോയും പങ്കുവെച്ചിട്ടുണ്ട്. കൊല്ലം അമൃത എഞ്ചിനീയറിം​ഗ് കോളേജിൽ പഠിച്ച് കൊണ്ടിരിക്കെയാണ് വിദ്യ ഉണ്ണി സിനിമാ രം​ഗത്തേക്ക് വരുന്നത്. അതിന് മുമ്പ് ഡാൻസ് ഷോകളിലും മോ‍ഡലിം​ഗിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

അടുത്തിടെ വിദ്യയെക്കുറിച്ച് ചേച്ചി ദിവ്യ ഉണ്ണി സംസാരിച്ചിട്ടുണ്ട്. സിനിമയ്ക്കിടെ ജോലി ലഭിച്ചപ്പോൾ അതിലേക്ക് തിരിഞ്ഞതാണ്. സിം​ഗപ്പൂരിലാണ് അവൾ ഇപ്പോൾ. നൃത്തിലൊക്കെ ഇപ്പോഴും ആക്ടീവാണെന്നും ദിവ്യ ഉണ്ണി അന്ന് പറഞ്ഞു. നടിമാരായ മീര നന്ദൻ, രമ്യ നമ്പീശൻ എന്നിവർ ദിവ്യയുടെയും വിദ്യയുടെയും ബന്ധുക്കളാണ്.

Vidya Unni

വിവാഹശേഷം സിനിമാ രം​ഗം വിട്ട ദിവ്യ ഉണ്ണി ഇന്ന് നൃത്തത്തിലാണ് ശ്രദ്ധ കൊടുക്കുന്നത്. അമേരിക്കയിൽ കുടുംബത്തോടൊപ്പം കഴിയുന്ന ദിവ്യ ഇടയ്ക്ക് നാട്ടിൽ വരാറുണ്ട്. നല്ല സിനിമകൾ വന്നാൽ അഭിനയ രം​ഗത്തേക്ക് മടങ്ങിവരുമെന്ന് ദിവ്യ ഉണ്ണി വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം അഭിനയ രം​ഗം വിട്ടതിൽ തനിക്ക് നിരാശ തോന്നിയിരുന്നില്ലെന്നും ദിവ്യ ഉണ്ണി പറഞ്ഞു. ജീവിതത്തിൽ ഓരോ ഘട്ടങ്ങളിലും ഓരോ ഉത്തരവാദിത്വമുണ്ട്.

മുമ്പ് സിനിമയിലേക്ക് മാത്രമാണ് മറ്റ് തിരക്കുകൾ മാറ്റി വെച്ച് ശ്രദ്ധ കൊടുത്തത്. വിവാഹജീവിതത്തിന് പ്രാധാന്യം കൊടുത്തത് സ്വന്തം തീരുമാന പ്രകാരമാണ്. അതിൽ നിരാശ തോന്നേണ്ടതില്ലെന്നും ദിവ്യ ഉണ്ണി വ്യക്തമാക്കി. അരുൺ കുമാർ എന്നാണ് ദിവ്യയുടെ ഭർത്താവിന്റെ പേര്. ഇരുവർക്കും ഒരു മകളുമുണ്ട്.

ദിവ്യയുടെ രണ്ടാം വിവാഹമായിരുന്നു ഇത്. 21ാം വയസ്സിലാണ് ദിവ്യ ഉണ്ണി ആദ്യ വിവാഹം ചെയ്യുന്നത്. സുധീർ എന്നാണ് ദിവ്യ ഉണ്ണിയുടെ ആദ്യ ഭർത്താവിന്റെ പേര്. സിനിമാ രം​ഗം വിട്ട് നടി ഭർത്താവിനൊപ്പം അമേരിക്കയിലേക്ക് പോയി. ഈ ബന്ധത്തിൽ രണ്ട് മക്കളും പിറന്നു. രണ്ട് മക്കളും ദിവ്യയോടൊപ്പമാണ് ഇപ്പോഴുള്ളത്. പൊതുവെ തന്റെ സ്വകാര്യ ജീവിതത്തെക്കുറിച്ച് ദിവ്യ ഉണ്ണി സംസാരിക്കാറില്ല. വിവാഹമോചനത്തിന് കാരണമെന്തെന്നും വ്യക്തമല്ല.

ദിവ്യ ഉണ്ണിയെക്കുറിച്ച് അനിയത്തി വിദ്യ ഉണ്ണി മുമ്പൊരിക്കൽ അഭിമുഖത്തിൽ സംസാരിച്ചിട്ടുണ്ട്. താനും ചേച്ചിയും തമ്മിൽ പത്ത് വയസ്സിന്റെ വ്യത്യാസമുണ്ട്. പലപ്പോഴും ചേച്ചി അമ്മയെ പോലെയാണ് തന്നോട് പെരുമാറാറെന്ന് വിദ്യ ഉണ്ണി അന്ന് പറഞ്ഞു.

More from Filmibeat

Read more about: vidya unni
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X