ആശുപത്രിവാസത്തിന് ശേഷം വിദ്യ വീട്ടിലെത്തി, അനിയത്തിയേയും കുഞ്ഞിനെയും കാണാൻ ദിവ്യ വന്നില്ലേയെന്ന് ആരാധകർ!

ഒരു കാലത്ത് മലയാളത്തിലെ സൂപ്പർ നായികയായിരുന്നു ദിവ്യ ഉണ്ണി. ഉസ്താദ് അടക്കം നിരവധി കൊമേഴ്സ്യൽ സിനിമകളിലും കലാമൂല്യമുള്ള സിനിമകളിലും അഭിനയിച്ച ദിവ്യ വിവാഹത്തോടെ അമേരിക്കയിൽ സെറ്റിൽഡാണ്. വളരെ ചെറിയ പ്രായത്തിൽ സിനിമയിലെത്തിയാണ് ദിവ്യ മുൻനിര നായികയായത്.

മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം, ദിലീപ് തുടങ്ങി മുൻനിര നായകന്മാരുടെയെല്ലാം നായികയായ ദിവ്യ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി അമ്പതിലേറെ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. അഭിനയത്തിലും നൃത്തത്തിലും ​സ്ക്രീൻ പ്രസൻസിനും ദിവ്യ ആരാധകരെ അമ്പരപ്പിച്ചിരുന്നു.

അതുകൊണ്ട് തന്നെ ദിവ്യയുടെ സഹോദരി വിദ്യ ഉണ്ണി സിനിമയിലേക്ക് അരങ്ങേറിയപ്പോഴും പ്രേക്ഷകർക്ക് വലിയ പ്രതീക്ഷയായിരുന്നു. ഡോക്ടർ ലവ് എന്ന സിനിമയിലൂടെയായിരുന്നു വി​ദ്യ അഭിനയത്തിലേക്ക് ചുവടുവെച്ചത്. പക്ഷെ ചേച്ചിയെപ്പോലെ സിനിമയിൽ തന്നെ തുടരാൻ വിദ്യയ്ക്ക് താൽപര്യമുണ്ടായിരുന്നില്ല.

ഒരു സിനിമ ചെയ്തശേഷം എഞ്ചിനീയറിങ് ഫീൽഡിലെ ജോലിയിലേക്ക് താരം മടങ്ങിപ്പോയി. ഒറ്റ സിനിമകൊണ്ട് തന്നെ ആരാധകരെ സ‍ൃഷ്ടിച്ച താരത്തിന്റെ വിശേഷങ്ങൾ അറിയാൻ പ്രേക്ഷകർക്ക് എന്നും താൽപര്യമാണ്.

Vidya Unni

അത് അറിയാവുന്ന വിദ്യ തന്റെ എല്ലാ വിശേഷങ്ങളും സോഷ്യൽമീഡിയ വഴി പങ്കുവെക്കാറുണ്ട്. വിവാഹത്തോടെ സിം​ഗപ്പൂരിൽ സെറ്റിൽഡായ വിദ്യയ്ക്ക് കുറച്ച് ദിവസം മുമ്പാണ് പെൺകുഞ്ഞ് പിറന്നത്. ​​​

ഗർഭിണിയായപ്പോൾ മുതൽ കുഞ്ഞിന്റെ ജെന്റർ റിവീൽ ചടങ്ങിന്റെ വരെ വിശേഷങ്ങൾ വിദ്യ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു. നിറവയറിൽ നൃത്തം ചെയ്തും വെയ്റ്റ് ലിഫ്റ്റ് ചെയ്തും വ്യായാമം ചെയ്തും വിദ്യ അമ്പരപ്പിച്ചിരുന്നു. ചിലതൊക്കെ വലിയ വിമർശനങ്ങൾക്ക് കാരണമാവുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ കുഞ്ഞുമായി ആശുപത്രിയിൽ നിന്നും വീട്ടിലെത്തിയതിന്റെ വിശേഷങ്ങളാണ് വിദ്യ പങ്കുവെച്ചിരിക്കുന്നത്. കുഞ്ഞിനെയും വിദ്യയെയും കാത്ത് കിടിലൻ സർപ്രൈസ് ആയിരുന്നു വീട്ടിൽ ഭർത്താവ് സഞ്ജയ് ഒരുക്കിയിരുന്നു. വിദ്യയുടെ അമ്മയും സഞ്ജയിയുടെ അമ്മയും ചേർന്ന് ആരതി ഉഴിഞ്ഞാണ് ഇരുവരെയും വീട്ടിലേക്ക് സ്വീകരിച്ചത്.

കുഞ്ഞിനെ ആദ്യമായി മാറിൽ കിടത്തിയതിന്റെ ചിത്രങ്ങളും വിദ്യ സോഷ്യൽമീഡിയയിൽ പങ്കുവെച്ചിരുന്നു. ഞങ്ങളുടെ ആദ്യ ഹഗ് എന്നാണ് ചിത്രത്തിന് വിദ്യ അടിക്കുറിപ്പ് നൽകിയിരിക്കുന്നത്. കുഞ്ഞിന്റെ പേരിനെ കുറിച്ചുള്ള വിവരങ്ങളൊന്നും വിദ്യ പുറത്ത് വിട്ടിട്ടില്ല.

Vidya Unni

ഇക്കഴിഞ്ഞ ഓ​ഗസ്റ്റ് ഏഴിനാണ് വിദ്യയ്ക്ക് കു‍ഞ്ഞ് പിറന്നത്. കുടുംബാം​ഗങ്ങൾക്കെല്ലാം ഒപ്പം കുഞ്ഞുമായി നിൽക്കുന്ന ചിത്രങ്ങൾ വിദ്യ പങ്കുവെച്ചെങ്കിലും ഒന്നിലും ദിവ്യ ഉണ്ണിയും കുടുംബവും ഉണ്ടായിരുന്നില്ല. അതുകൊണ്ട് തന്നെ അനിയത്തിയേയും കുഞ്ഞിനെയും കാണാൻ ദിവ്യ വന്നില്ലേയെന്ന ചോദ്യങ്ങളാണ് കമന്റ് ബോക്സിൽ ഏറെയും നിറയുന്നത്.

ദിവ്യയ്ക്ക് മൂന്ന് കുഞ്ഞുങ്ങളാണുള്ളത്. അടുത്തിടെ താരം കേരളത്തിൽ എത്തിയിരുന്നു. ആദ്യ വിവാഹം പരാജയപ്പെട്ടശേഷമാണ് അമേരിക്കയിൽ ജോലി ചെയ്യുന്ന അരുണിനെ ദിവ്യ ഉണ്ണി വിവാഹം ചെയ്തത്. ആദ്യത്തെ വിവാഹത്തിൽ പിറന്ന രണ്ട് മക്കളും ദിവ്യ ഉണ്ണിയ്ക്കൊപ്പമാണ് താമസം.

ദിവ്യ ഉണ്ണിയുടെ വിശേഷങ്ങളും സോഷ്യൽമീഡിയ വഴിയാണ് ആരാധകർ അറിയുന്നത്. അതേസമയം ഡോക്ടർ ലവ് സിനിമ ചെയ്തശേഷം വിദ്യ ഉണ്ണി ചാനല്‍ ഷോസിലൂടെയും തിളങ്ങിയിരുന്നു. 2019ലാണ് ചെന്നൈ സ്വദേശിയായ സഞ്ജയ് വെങ്കിടേശ്വരുമായി വിദ്യയുടെ വിവാഹം നടക്കുന്നത്. സിംഗപ്പൂരിലെ ടാറ്റാ കമ്മ്യൂണിക്കേഷനിൽ ഉദ്യോഗസ്ഥനാണ് സഞ്ജയ്.

എഞ്ചിനീയറിങ് പഠനത്തിനിടയിലായിരുന്നു വിദ്യയും സഞ്ജയും സുഹൃത്തുക്കളായത്. പിന്നീട് ആ സൗഹൃദം പ്രണയത്തിലേക്കും വിവാഹത്തിലേക്കും എത്തുകയായിരുന്നു. ​ഗർഭകാലത്ത് ഭർത്താവിന്റെ പൂർണ പിന്തുണ ലഭിച്ചതുകൊണ്ട് തന്നെ മനസ് പറയുന്നതിന് അനുസരിച്ച് ജീവിക്കാനും യാത്ര ചെയ്യാനും വിദ്യയ്ക്ക് സാധിച്ചിരുന്നു. വിദ്യക്ക് എന്തിനും കൂട്ടുനിൽക്കുന്ന ഒരാളാണ് സഞ്ജയ് എന്നത് താരം പങ്കിടുന്ന പോസ്റ്റുകളിൽ നിന്നും വ്യക്തമാണ്.

More from Filmibeat

Read more about: vidya unni
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X