ദിവ്യ ഉണ്ണിയെപ്പോലെ വിദ്യയും പ്രണയിച്ച് വിവാഹിതയായി! വിവാഹ വീഡിയോ വൈറലാവുന്നു! കാണൂ!

അടുത്തിടെയായിരുന്നു വിദ്യ ഉണ്ണി വിവാഹിതയായത്. ദിവ്യ ഉണ്ണിക്ക് പിന്നാലെ സിനിമയിലേക്കെത്തിയ വിദ്യ വളരെ പെട്ടെന്ന് തന്നെ അഭിനയത്തോട് ബൈ പറഞ്ഞിരുന്നു. ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു താരം. സിംഗപ്പൂരിലെ ടാറ്റ കമ്യൂണിക്കേഷനില്‍ ഉദ്യോഗസ്ഥനായ സഞ്ജയ് ആയിരുന്നു വിദ്യയെ ജീവിതസഖിയാക്കിയത്. എന്‍ഗേജ്‌മെന്റ് ചിത്രങ്ങള്‍ക്ക് പിന്നാലെ തന്നെ വിവാഹത്തിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ദിവ്യ ഉണ്ണിയും ഭര്‍ത്താവ് അരുണ്‍കുമാര്‍ മണികണ്ഠനും നിറഞ്ഞുനില്‍ക്കുകയാണ് വീഡിയോയില്‍. വിവാഹത്തിന്‍രെ വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്.

ദിവ്യ ഉണ്ണിയുടെ സഹോദരിയായ വിദ്യയും പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരമാണ്. കുഞ്ചാക്കോ ബോബനും ഭാവനയും അഭിനയിച്ച ഡോക്ടര്‍ ലവിലൂടെയായിരുന്നു വിദ്യ സിനിമയില്‍ തുടക്കം കുറിച്ചത്. ചേച്ചിക്ക് പിന്നാലെ സിനിമയിലേക്കെത്തിയ അനിയത്തിക്കും മികച്ച സ്വീകാര്യതയും പിന്തുണയുമായിരുന്നു ലഭിച്ചത്. എന്നാല്‍ അഭിനയമല്ല തന്‍റെ തട്ടകമെന്ന് വ്യക്തമാക്കി ഇടയ്ക്ക് വെച്ച് അപ്രത്യക്ഷമാവുകയായിരുന്നു വിദ്യ. പത്ത് വയസ്സ് വ്യത്യാസമുള്ള ചേച്ചി തനിക്ക് അമ്മയെപ്പോലെ തന്നെയാണെന്നും എല്ലാ കാര്യങ്ങളെക്കുറിച്ചും സംസാരിക്കാറുണ്ടെന്നും വിദ്യ ഒരഭിമുഖത്തിനിടയില്‍ വ്യക്തമാക്കിയിരുന്നു. തങ്ങളെ സംബന്ധിച്ചിടത്തോളം എന്നെന്നും സൂക്ഷിക്കാവുന്ന തരത്തിലുള്ള ആഘോഷമായിരുന്നു ഇതെന്ന് ദിവ്യ ഉണ്ണി പറയുന്നു. സഹോദരിക്ക് ആശംസ നേര്‍ന്ന് ദിവ്യയും വീഡിയോയിലുണ്ട്. സഞ്ജയിനെ കണ്ടുമുട്ടിയതിനെക്കുറിച്ചും ആ ബന്ധം പ്രണയമായി മാറിയതിനെക്കുറിച്ചുമൊക്കെ വിദ്യ ഉണ്ണി വിവരിക്കുന്നുണ്ട്.

ദിവ്യ ഉണ്ണിക്ക് പിന്നാലെ

ദിവ്യ ഉണ്ണിക്ക് പിന്നാലെ

അടുത്തിടെയായിരുന്നു ദിവ്യ ഉണ്ണി അരുണ്‍കുമാര്‍ മണികണ്ഠന്റെ ജീവിതസഖിയായത്. വിവാഹത്തിനിടയിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ഇതിന് പിന്നാലെയായാണ് താരകുടുംബത്തില്‍ മറ്റൊരു മംഗളകര്‍മ്മം കൂടി നടന്നത്. ആദ്യ സിനിമയിലൂടെ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നുവെങ്കിലും ഇടയ്ക്ക് വെച്ച് വിദ്യയും സിനിമയോട് ബൈ പറയുകയായിരുന്നു. ചേച്ചിയെപ്പോലെ തന്നെ നൃത്തത്തിലും മികവ് തെളിയിച്ചിരുന്നു വിദ്യ. ഇരുവരും ഒരുമിച്ച് നൃത്തപരിപാടികള്‍ അവതരിപ്പിച്ചിരുന്നു. വിദ്യ ഉണ്ണി വിവാഹിതയാവാന്‍ പോവുകയാണെന്നുള്ള കാര്യത്തെക്കുറിച്ച് നേരത്ത തന്നെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. വിവാഹ നിശ്ചയത്തിനിടയിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ഇപ്പോഴിതാ വിവാഹത്തിന്‍റെ ചിത്രങ്ങളാണ് വൈറലായിക്കൊണ്ടിരിക്കുന്നത്.

സിനിമയില്‍ അഭിനയിച്ചു

സിനിമയില്‍ അഭിനയിച്ചു

ചേച്ചിക്ക് പിന്നാലെ വിദ്യയും സിനിമയില്‍ തുടക്കം കുറിച്ചിരുന്നു. കുഞ്ചാക്കോ ബോബനും ഭാവനയും നായികാനായകന്‍മാരായെത്തിയ ഡോക്ടര്‍ ലവിലൂടെയായിരുന്നു വിദ്യ തുടക്കം കുറിച്ചത്. മികച്ച പുതുമുഖ നടിക്കുള്ള പുരസ്‌കാരം താരത്തിനെ തേടിയെത്തിയിരുന്നു. പിന്നീട് ജോലിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു വിദ്യ. ഹോങ്കോങ്ങില്‍ കോഗ്നിസെന്റില്‍ ഉദ്യോഗസ്ഥയാണ്. കൊല്ലം അമൃത സ്‌കൂള്‍ ഓഫ് എഞ്ചിനീയറിങ്ങില്‍ നിന്ന് എഞ്ചിനീയറിങ്ങ് പൂര്‍ത്തിയാക്കിയതാണ് വിദ്യ. ദിവ്യയും വിദ്യയും വേദികളില്‍ ഒരുമിച്ചെത്തിയപ്പോഴൊക്കെ മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.

നൃത്തത്തിലും മികവ്

നൃത്തത്തിലും മികവ്

അഭിനയത്തില്‍ മാത്രമല്ല നൃത്തത്തിലും മികവ് തെളിയിച്ച് മുന്നേറിയതാണ് വിദ്യ. ചേച്ചിക്കൊപ്പം മത്സരിച്ച് നൃത്തം ചെയ്യുന്ന വിദ്യയെ നിരവധി തവണ നമ്മള്‍ കണ്ടിട്ടുണ്ട്. ചാനല്‍ പരിപാടികളിലും മറ്റുമൊക്കെ സജീവമായി താരമെത്താറുണ്ട്. ചേച്ചിയാണ് തന്റെ ഗുരുവും വഴികാട്ടിയെന്നും താരം പറഞ്ഞിരുന്നു. നൃത്തത്തെ ജീവവായുവായി കരുതുന്നയാളാണ് ദിവ്യ ഉണ്ണി. കുട്ടിക്കാലം മുതലേ തന്നെ നൃത്തപഠനം തുടങ്ങിയിരുന്നു.

വിവാഹത്തെക്കുറിച്ച് വിദ്യ

വിവാഹത്തെക്കുറിച്ച് വിദ്യ

കോളേജില്‍ എത്തിയപ്പോഴാണ് സഞ്ജയിനെ പരിചയപ്പെട്ടത്. ആദ്യദിനത്തിലായിരുന്നു തങ്ങള്‍ പരിചയപ്പെട്ടത്. പെട്ടെന്ന് തന്നെ നല്ല സുഹൃത്തുക്കളായി മാറുകയായിരുന്നു തങ്ങള്‍. വര്‍ഷങ്ങള്‍ കഴിയവെ ആ സൗഹൃദം മനോഹരമായ പ്രണയമായി മാറുകയായിരുന്നുവെന്ന് വിദ്യ ഉണ്ണി പറയുന്നു. പ്രണയിച്ച് വിവാഹിതയായ താരത്തിന് ാസംസ നേര്‍ന്ന് ആരാധകരും രംഗത്തെത്തിയിരുന്നു.

വീഡിയോ കാണാം

വിദ്യ ഉണ്ണിയുടെ വിവാഹ വീഡിയോ കാണാം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X