»   » പാര്‍വതി മുതല്‍ നസ്രിയ വരെ, വിവാഹ ശേഷം പ്രേക്ഷകര്‍ തിരികെ വിളിക്കുന്നു, താരങ്ങള്‍ തിരിച്ചു വരുമോ ??

പാര്‍വതി മുതല്‍ നസ്രിയ വരെ, വിവാഹ ശേഷം പ്രേക്ഷകര്‍ തിരികെ വിളിക്കുന്നു, താരങ്ങള്‍ തിരിച്ചു വരുമോ ??

Posted By: Nihara
Subscribe to Filmibeat Malayalam

സിനിമയില്‍ തിളങ്ങി നിന്നിരുന്ന പല അഭിനേത്രികളും വിവാഹത്തോടെ സിനിമയോട് ഗുഡ് ബൈ പറയുന്നത് പതിവാണ്. കുഞ്ഞു കുട്ടി പ്രാരാബ്ധങ്ങള്‍ക്കിടയില്‍ അവരില്‍ പലരം പിന്നീട് സിനിമയിലേക്ക് തിരിച്ചു വരാറുമില്ല. എന്നാല്‍ എക്കാലത്തെയും മികച്ച കഥാപാത്രങ്ങളായി സ്‌ക്രീനിലെത്തിയ ഇവരില്‍ പലരും പ്രേക്ഷക മനസ്സില്‍ നിന്ന് മാറുകയുമില്ല. അതുകൊണ്ടു തന്നെ എന്നും ഇവരുടെ തിരിച്ചു വരവിനായി ആരാധകര്‍ കാത്തിരിക്കുകയും ചെയ്യും.

പൊതു വേദികളിലും മറ്റും പ്രത്യക്ഷപ്പെടുമ്പോള്‍ ഇവര്‍ ഏറ്റവും കൂടുതല്‍ നേരിടുന്ന ചോദ്യങ്ങളിലൊന്ന് സിനിമയിലേക്കുള്ള തിരിച്ചു വരവിനെക്കുറിച്ചാവും. മറ്റു പ്രൊഫഷനിലെപ്പോലെ വിവാഹ ശേഷം സിനിമയും കുടുംബ ജീവിതവും ഒരുമിച്ചു കൊണ്ടു പോവാന്‍ അത്ര എളുപ്പമല്ലെന്നുള്ളതാണ് വാസ്തവം. അതിനാല്‍ത്തന്നെ സിനിമയില്‍ തിളങ്ങി നിന്ന പലതാരങ്ങളും വിവാഹത്തോടെ കുടുംബത്തിലേക്ക് ഒതുങ്ങിക്കൂടുന്നു. നല്ല ഭാര്യയായി. അമ്മയായി , മരുമകളായി സന്തോഷത്തോടെ ജീവിക്കുന്നു. വെള്ളി വെളിച്ചമോ താരജാഡയോ ഒന്നുമില്ലാതെ ജീവിക്കുന്ന ഇവരെ കാണുമ്പോള്‍ പ്രേക്ഷകരാണ് ഞെട്ടുന്നത്.

ബോളിവുഡില്‍ സ്ഥിതി അല്‍പ്പം വ്യത്യസ്തമാണ്

വിവാഹ ശേഷം അഭിനയത്തോട് ബൈ പറയുന്ന പതിവു വിശേഷത്തില്‍ നിന്നു വിഭിന്നമാണ് ബോളിവുഡ് സിനിമിലെ കാര്യങ്ങള്‍. വിവാഹവും പ്രസവുമൊക്കെയായി ചെറിയ ഇടവേള സംഭവിക്കുമെങ്കിലും പിന്നീട് വീണ്ടും അഭിനയത്തിലേക്ക് താരങ്ങള്‍ തിരിച്ചു വരാറുണ്ട്. ഐശ്വര്യ റായ്, കരീനാ കപൂര്‍ തുടങ്ങിയവര്‍ ഉത്തമ ഉദാഹരണങ്ങളാണ്.

സാമന്തയ്ക്കും വിവാഹം പ്രശ്‌നമല്ല

വിവാഹത്തോടെ സിനിമയില്‍ നിന്നും അപ്രത്യക്ഷമാകുന്ന താരങ്ങളുടെ കൂട്ടത്തില്‍ താനുണ്ടാകില്ലെന്ന് സാമന്തയും ഉറപ്പു നല്‍കിയിട്ടുണ്ട്. വിവാഹ ശേഷവും അഭിനയം തുടരും. ഭാവി വരന്‍ നാഗചൈതന്യയും ഇക്കാര്യത്തില്‍ പൂര്‍ണ്ണ പിന്തുണ അറിയിച്ചിട്ടുണ്ട്.

വര്‍ഷങ്ങള്‍ക്കു ശേഷം തിരിച്ചു വന്നവരുമുണ്ട്

വിവാഹവും പ്രസവുമൊക്കെയായി നീണ്ട കാലം സിനിമയില്‍ നിന്നു മാറി നിന്ന മുന്‍നിര അഭിനേത്രിമാരില്‍ പലരും ഇപ്പോള്‍ സിനിമയിലേക്ക് തിരിച്ചു വന്നിട്ടുണ്ട്. മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട മഞ്ജു വാര്യര്‍, തെന്നിന്ത്യയുടെ സ്വന്തം താരം ജ്യോതിക എന്നിവര്‍ ഉത്തമ ഉദാഹരണങ്ങളാണ്.

പ്രേക്ഷകര്‍ ഇപ്പോഴും കാത്തിരിപ്പിലാണ്

വിവാഹത്തോടെ സിനിമയോട് വിട പറഞ്ഞ അഭിനേത്രികള്‍ നിരവധിയാണെങ്കിലും പ്രേക്ഷകര്‍ ഇന്നും തിരിച്ചു വരവിനായി കാത്തിരിക്കുന്ന താരങ്ങളില്‍ മുന്നില്‍ നില്‍ക്കുന്നത് ഇവരൊക്കെയാണ് പാര്‍വതി ജയറാം, സംയുക്താ വര്‍മ്മ, നവ്യാ നായര്‍, സംവൃതാ സുനില്‍, നസ്രിയ നസീം. ഇന്നും പ്രേക്ഷകര്‍ക്ക് അറിയേണ്ടത് ഇവരുടെ തിരിച്ചു വരവിനെക്കുറിച്ചാണ്.

മലയാളിത്തമുള്ള അഭിനേത്രി പാര്‍വതി ജയറാം

വിടര്‍ന്ന കണ്ണുകളും ചുരുണ്ട മുടിയുമായി സിനിമയിലേക്കെത്തിയ മാലാഖക്കുട്ടി. വളരെ പെട്ടെന്നാണ് പാര്‍വതി പ്രേക്ഷക ഹൃദയത്തില്‍ സ്ഥാനം പിടിച്ചത്. ഒരു കാലത്ത് ഇറങ്ങിയിരുന്ന സിനിമകളിലെല്ലാ ംസ്ഥിര സാന്നിധ്യമായിരുന്ന താരം ജയറാമുമായുള്ള വിവാഹത്തോടെയാണ് സിനിമയില്‍ നിന്നും അകന്നത്. എന്നും ഓര്‍ത്തിരിക്കാവുന്ന ഒട്ടനവധി കഥാപാത്രങ്ങളെ സമ്മാനിച്ച താരം വിവാഹ ശേഷം സിനിമയിലേക്ക് വന്നിട്ടേയില്ല. വര്‍ഷങ്ങള്‍ പലതായെങ്കിലും ഇന്നും പ്രേക്ഷകര്‍ പാര്‍വതിയുടെ തിരിച്ചുവരവിനായി കാത്തിരിക്കുന്നുണ്ട്.

നായകനെ ജീവിതനായകനാക്കി സിനിമയില്‍ നിന്നും അപ്രത്യക്ഷമായ സംയുക്ത വര്‍മ്മ

സിനിമയില്‍ ഹിറ്റ് ജോഡികളായി നിലനില്‍ക്കുന്നതിനിടയിലാണ് ബിജു മേനോനുമായി സംയുക്ത വര്‍മ്മ പ്രണയത്തിലാകുന്നത്. മഴ, മധുരനൊമ്പരക്കാറ്റ്, മേഘമല്‍ഹാറിന് ശേഷം ജീവിതത്തിലും നായകനായി ബിജു മേനോനെത്തി. അതോടെ താരം സിനിമയോടെ ബൈ പറഞ്ഞു. ഇടയ്ക്ക് ചില പരസ്യ ചിത്രങ്ങള്‍ക്ക് വേണ്ടി ഇരുവരും ഒന്നിച്ചെത്തിയിട്ടുണ്ട്. അതിനാല്‍ത്തന്നെ താരം തിരിച്ചു വരുമെന്ന ശുഭപ്രതീക്ഷയിലാണ് പ്രേക്ഷകര്‍.

യുവജനോത്സവ വേദിയില്‍ നിന്നും സിനിമയിലേക്കെത്തിയ നവ്യാ നായര്‍

യുവജനോത്സവ വേദിയില്‍ നിന്നും സിനിമയിലേക്കെത്തി താരമായി മാറിയതാണ് നവ്യാ നായര്‍. ഏത് തരം കഥാപാത്രങ്ങളെയും മികച്ച രീതിയില്‍ അവതരിപ്പിക്കുന്ന താരവും പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. മുംബൈയിലെ ബിസിനസ്സുകാരനുമായുള്ള വിവാഹത്തോടെ സിനിമയില്‍ നിന്നും അകന്ന താരം പിന്നീട് ടെലിവിഷന്‍ പരിപാടികളിലൂടെയാണ് സാന്നിധ്യം അറിയിച്ചത്. അതിനാല്‍ത്തന്നെ താരത്തിന്റെ തിരിച്ചുവരുവില്‍ പ്രതീക്ഷ പുലര്‍ത്തുന്നുണ്ട് ആരാധകര്‍.

ശാലീന സൗന്ദര്യവുമായെത്തിയ സംവൃത സുനില്‍

ദിലീപിന്റെ നായികയായി തുടങ്ങിയ സംവൃത സുനിലിനെ വളരെ പെട്ടെന്നു തന്നെ പ്രേകഷകര്‍ സ്വീകരിച്ചു. ശാലീന സുന്ദരിയായ താരം പരിധി വിട്ടുള്ള ഗ്ലാമര്‍ പ്രകടനങ്ങള്‍ക്കൊന്നും തയ്യാറായിരുന്നില്ല. അഖിലുമായുള്ള വിവാഹ ശേഷം താരവും സിനിമയില്‍ നിന്നും അപ്രത്യക്ഷമായി.

ബാലതാരത്തില്‍ നിന്നും നായികയിലേക്കുയര്‍ന്ന നസ്രിയ

ബാലതാരമായാണ് നസ്രിയ സിനിമയിലെത്തിയത്. പിന്നീട് നായികയായും താരം തിളങ്ങി. ബാംഗ്ലൂര്‍ ഡേയ്‌സ്, ഓം ശാന്തി ഓശാന തുടങ്ങിയ ചിത്രങ്ങളിലെ നസ്രിയയുടെ പ്രകടനം പ്രേക്ഷകര്‍ ഇന്നും ഓര്‍ത്തിരിക്കുന്നുണ്ട്. ഫഹദ് ഫാസിലുമായുള്ള വിവാഹ ശേഷം സിനിമയില്‍ നിന്നും ഇടവേള എടുത്തിരിക്കുകയാണ് താരം. മികച്ച കഥാപാത്രം തേടിയെത്തിയാല്‍ തിരികെ വരുമെന്ന് ഇരുവരും ഉപ്പു നല്‍കിയിരുന്നു.

English summary
Here are five women from Malayalam cinema we wish would make a comeback.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam