വിഘ്നേശിന് ചിന്തിക്കാൻ പറ്റാത്തത്രയും സ്വത്തുക്കൾ ഭാര്യക്ക്, നയൻതാരയുടെ പക്വമായ തീരുമാനം; ചർച്ചയായി ദമ്പതികൾ

തമിഴകത്ത് നിന്നും തുടരെ വിവാഹമോചന വാർത്തകൾ വരുമ്പോൾ ആരാധക ശ്രദ്ധ നേടി നടി നയൻതാരയുടെയും സംവിധായകൻ വിഘ്നേശ് ശിവന്റെയും വിവാഹ ജീവിതം. ഇവരുടെ ബന്ധം അധികകാലം മുന്നോട്ട് പോകില്ലെന്ന് സോഷ്യൽ മീഡിയയിൽ പലരും വിവാഹ സമയത്ത് വിധിയെഴുതിയിരുന്നു. എന്നാലിന്ന് മുൻവിധികളെയെല്ലാം കാറ്റിൽ പറത്തി ഇരുവരും സന്തോഷകരമായി ജീവിക്കുന്നു. താര ദമ്പതികളുടെ വിവാഹ ജീവിതത്തിന് അടിത്തറ പാകിയ പല ഘടകങ്ങളുണ്ട്.

ഞാൻ മത്സരിക്കുന്നില്ല, പൊളിറ്റിക്കൽ പ്രഷർ കൊണ്ടാകും അവർ സഹായിക്കാതിരുന്നത്, വോട്ടർ പട്ടികയിൽ പേരില്ല; വീണ
ഞാൻ മത്സരിക്കുന്നില്ല, പൊളിറ്റിക്കൽ പ്രഷർ കൊണ്ടാകും അവർ സഹായിക്കാതിരുന്നത്, വോട്ടർ പട്ടികയിൽ പേരില്ല; വീണ

2022 ലാണ് നയൻതാരയും വിഘ്നേശ് ശിവനും വിവാഹിതരാകുന്നത്. ഏഴ് വർഷത്തോളം നീണ്ട പ്രണയത്തിലായിരുന്നു വിവാ​ഹം. പ്രണയത്തിലായ കാലം മുതൽ തിരക്കുകൾക്കിടയിലും തങ്ങളുടേതായ സമയം നയൻതാരയും വിഘ്നേശും കണ്ടെത്താറുണ്ട്. വിദേശ യാത്രകൾ ഇഷ്ടപ്പെടുന്നവരാണിവർ. കഴിഞ്ഞ ദിവസം തങ്ങളുടെ യാത്രയിൽ നിന്നുള്ള ഫോട്ടോകൾ നയൻതാര പങ്കുവെച്ചു. വിവാഹ ശേഷം ഡേറ്റിം​ഗ് നിർത്തി കുടുംബ ജീവിതത്തിലെയും കരിയറിലെ തിരക്കുകളിലേക്കും മാത്രം കടക്കുന്നവരാണ് പല ​ദമ്പതികളും. എന്നാൽ വിഘ്നേശും നയൻതാരയും ഇന്നും ഡേറ്റ് ചെയ്യുന്നു. പരസ്പരം ആത്മാർത്ഥമായി സ്നേഹിക്കുകയും ചെയ്യുന്നു.

Nayanthara  Vignesh Shivan

എന്തെങ്കിലും പ്രശ്നം വന്നാൽ പരസ്പരം താങ്ങായി നിൽക്കുന്നതാണ് ഇവരുടെ ബന്ധത്തിന്റെ മറ്റൊരു ശക്തി. നയൻതാരയെ സംബന്ധിച്ച് വിവാദങ്ങളാെഴിഞ്ഞ സമയമില്ല. ഒന്നല്ലെങ്കിൽ മറ്റൊരു വിഷയത്തിൽ മിക്കപ്പോഴും നടി വിവാദത്തിലാകും. മറ്റാർക്കും മുമ്പേ തന്റെ ഭാര്യക്ക് വേണ്ടി സംസാരിക്കാൻ വിഘ്നേശ് തയ്യാറാണ്. വിഘ്നേശിന്റെ പ്രതിസന്ധി ഘട്ടങ്ങളിൽ ശക്തി പകർന്ന് നയൻതാരയും ഒപ്പമുണ്ടാകാറുണ്ട്.

38 വർഷവും എന്റെ മോൻ വേദനയിലാണ്, ഡോക്ടർക്കെതിരെ കേസ് കൊടുക്കാത്തതിന് കാരണം: ഓമന ഔസേഫ്
38 വർഷവും എന്റെ മോൻ വേദനയിലാണ്, ഡോക്ടർക്കെതിരെ കേസ് കൊടുക്കാത്തതിന് കാരണം: ഓമന ഔസേഫ്

കഴിഞ്ഞ കുറേ വർഷങ്ങളായി കരിയറിൽ മോശം സമയമാണ് വിഘ്നേശ് ശിവന്. പരാജയ സിനിമകൾ, അജിത്ത് ചിത്രത്തിൽ നിന്നും പിന്മാറേണ്ടി വന്നത് എന്നിവയെല്ലാം കരിയറിനെ ബാധിച്ചു. എന്നാൽ ഒരിക്കൽ പോലും ഇതിന്റെ പേരിൽ നയൻതാര വിഘ്നേശിന്റെ മനസ് വേദനിപ്പിച്ചില്ല. ഒരു അവാർഡ് വേദിയിൽ വിഘ്നേശ് തന്നെയാണ് ഇക്കാര്യം പറഞ്ഞത്.

കരിയറിൽ വിഘ്നേശിനും മുകളിലാണ് നയൻതാരയുടെ സ്ഥാനം. ഇന്ത്യയൊട്ടുക്കും അറിയപ്പെടുന്ന താരം. വിഘ്നേശാവട്ടെ വലിയ നേട്ടങ്ങളൊന്നും ഇതുവരെയും അവകാശപ്പെടാനില്ലാത്ത ഫിലിംമേക്കറും. എന്നാൽ ഒരിക്കലും തങ്ങളുടെ ബന്ധത്തിൽ പവർ പ്ലേ ഉണ്ടാകാൻ താര ദമ്പതികൾ അനുവദിച്ചില്ല. പേരിനും പ്രശസ്തിക്കുമപ്പുറം ഇന്ന് തനിക്കേറ്റവും വേണ്ടപ്പെട്ടത് വിഘ്നേശിനൊപ്പമുള്ള ജീവിതമാണെന്ന് നയൻതാര മനസിലാക്കുന്നു. വിഘ്നേശിനേക്കാൾ എത്രയോ ഇരട്ടി ധനികയാണ് നയൻതാര.

ഇതിന്റെ പേരിൽ ഈ​ഗോ വളർത്തുന്നതിന് പകരം നയൻതാരയുടെ സമ്പത്ത് എങ്ങനെ വളർത്താമെന്നാണ് വിഘ്നേശ് നോക്കിയത്. പല നിക്ഷേപങ്ങൾക്കും ബിസിനസുകൾക്കും നയൻതാരയെ പ്രോത്സാഹിപ്പിച്ചത് വിഘ്നേശ് ശിവനാണ്. സിനിമാ കരിയറിന് സമാന്തരമായി ഒരു ബിസിനസ് കരിയറും നയൻതാര ഇന്ന് വളർത്തിക്കെണ്ട് വന്നിട്ടുണ്ട്. തന്റെ 37ാം വയസിലാണ് നയൻതാര വിഘ്നേശിനെ വിവാ​ഹം ചെയ്തത്. വിഘ്നേശിന്റെ പ്രായം 36 ഉം.

More from Filmibeat

Read more about: nayanthara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X