'കണ്ണേറ് കൊണ്ടതാകുമോ..?'; വിഘ്നേഷ് ശിവന്റെയും നയൻതാരയുടെയും ദാമ്പത്യത്തിൽ അസ്വാരസ്യങ്ങൾ?, നടിയുടെ പോസ്റ്റ്!

ആറ് വർഷത്തോളം പ്രണയിച്ച ശേഷം വിവാഹിതരായ താര ജോഡികളാണ് സൗത്ത് ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള വിഘ്നേഷ് ശിവനും നയൻതാരയും. ഒന്നര വർഷം മുമ്പ് ചെന്നൈയിൽ വെച്ച് നടന്ന ആഡംബര ചടങ്ങിലൂടെയാണ് ഇരുവരും വിവാ​ഹിതരായത്. അതിന് മുമ്പ് ഏറെക്കാലം ലിവിങ് റിലേഷൻഷിപ്പിലായിരുന്നു. ജ്യോതിക-സൂര്യ ജോഡിലെ ദാമ്പത്യത്തിന്റെ ആഴവും അർത്ഥവും മനസിലാക്കി പരസ്പരം സ്നേഹിച്ചും പിന്തുണച്ചുമായിരുന്നു വിക്കിയും നയൻസും കഴിഞ്ഞ് പോന്നിരുന്നത്.

വിഘ്നേഷ് ശിവൻ ജീവിതത്തിലേക്ക് വന്നശേഷം ഒരു കാര്യത്തിലും തനിക്ക് ആകുലപ്പെടേണ്ടി വന്നിട്ടില്ലെന്നും എന്ത് വന്നാലും അദ്ദേഹം കൂടെയുണ്ടെങ്കിൽ എല്ലാ ശരിയാകുമെന്നാണ് തനിക്ക് തോന്നാറുള്ളതെന്നുമാണ് മുമ്പൊരു അഭിമുഖത്തിൽ ഭർത്താവിനെ കുറിച്ച് നയൻതാര പറഞ്ഞത്.

Vignesh Shivan  Nayanthara

വിവാഹിതയായി വൈകാതെ തന്നെ വിക്കിയും നയൻസും സറോ​ഗസിയിലൂടെ രണ്ട് ആൺ‌കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയിരുന്നു. ഉയിർ, ഉലക് എന്നിങ്ങനെയാണ് ഇരുവരും മക്കൾക്ക് നൽകിയ പേരുകൾ. ഉയിരിനും ഉലകിനുമിപ്പോൾ ഒന്നര വയസ് പ്രായമുണ്ട്. സന്തോഷകരമായി ദാമ്പത്യ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്ന വിക്കിക്കും നയൻസിനുമിടയിൽ അസ്വാരസ്യങ്ങൾ തുടങ്ങിയെന്നാണ് തമിഴ് മീഡിയകൾ റിപ്പോർട്ട് ചെയ്യുന്നത്.

അത്തരം റിപ്പോർട്ടുകൾക്ക് കാരണമായത് നയൻതാരയുടെ ഒരു ഇൻസ്റ്റ​ഗ്രാം സ്റ്റോറിയാണ്. നയൻതാരയുടെ ആദ്യ ബോളിവുഡ് സിനിമയായ ജവാന്റെ പ്രൊമോഷൻ വേളയിലാണ് നയൻ‌താര സോഷ്യൽ മീഡിയയിൽ ഔദ്യോഗികമായി പേജ് ആരംഭിച്ചത്. അതിന് മുമ്പ് വിഘ്നേഷ് ശിവന്റെ സോഷ്യൽമീഡിയ പേജിലൂടെ മാത്രമാണ് നയൻ‌താരയുടെ വിശേഷങ്ങൾ ആരാധകർ അറിഞ്ഞിരുന്നത്.

ഇൻസ്റ്റ​ഗ്രാമിൽ ആക്ടീവായശേഷം ചിത്രങ്ങളും വീ‍ഡിയോയുമെല്ലാം താരം നിരന്തരം പങ്കുവെക്കാറുണ്ട്. എന്നാൽ നി​ഗുഢമായൊരു പോസ്റ്റ് ആദ്യമായാണ് നയൻതാര സോഷ്യൽ‌മീഡിയ പേജിൽ പങ്കുവെക്കുന്നത്. എനിക്കിതുണ്ട് എന്ന് അവൾ എന്നന്നേക്കും പറയും... നിറകണ്ണുകളോടെ എന്നാണ് നയൻ‌താരയുടെ പോസ്റ്റ്. ഇതോടെ ആരാധകർ ഓരോന്നായി വ്യാഖ്യാനിക്കാൻ തുടങ്ങി.

അതിനിടയിൽ ചിലർ നയൻതാര വിക്കിയെ സോഷ്യൽമീഡിയയിൽ അൺഫോളോ ചെയ്തതായും പറഞ്ഞ് പരത്തുന്നുണ്ട്. നയൻ‌താരയെ അലട്ടുന്ന പ്രശ്നങ്ങൾ എന്തൊക്കെയോ ഉണ്ടെന്ന തരത്തിലാണ് ആരാധകരുടെ ചർച്ചകൾ പോകുന്നത്. അതേസമയം വിക്കി ഇതിൽ ഒന്നും തന്നെ പ്രതികരിച്ചിട്ടില്ല. വാലെന്റൈൻസ് ദിനത്തിൽ വരെ പ്രണയാർദ്രമായ ചിത്രങ്ങൾ പോസ്റ്റ് ചെയ്തവരാണ് നയൻതാരയ്ക്കും വിക്കിയും.

Vignesh Shivan  Nayanthara

അത്തരമൊരു ദമ്പതികൾക്കിടയിൽ ഈ കുറഞ്ഞ ദിവസത്തിനുള്ളി‍ൽ എന്ത് സംഭവിച്ചുവെന്നതാണ് സിനിമാപ്രേമികളുടെ സംശയം. ഇരുവരുടെയും ദാമ്പത്യ ജീവിതം ആരാധകർക്കിടയിൽ ചർച്ചയാകുമ്പോൾ നയൻസിന്റെ സ്‌കിന്‍ കെയര്‍ ബ്രാന്‍ഡായ 9 സ്‌കിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട പോസ്റ്ററുകളെല്ലാം വിക്കി കൃത്യമായി കുറച്ച് മണിക്കൂറുകൾക്ക് മുമ്പ് സ്റ്റോറിയിൽ പോസ്റ്റ് ചെയ്തിരുന്നു. നേരത്തെ ഡെര്‍മറ്റോളജിസ്റ്റ് ഡോ.റെനിത രാജനുമായി ചേര്‍ന്ന് നയൻതാര ലിപ്ബാം കമ്പനി ആരംഭിച്ചിരുന്നു.

അഭിനയം മാത്രമല്ല ബിസിനസിലും ഒരു ലേഡി സൂപ്പർസ്റ്റാറായി മാറി കൊണ്ടിരിക്കുകയാണ് നയൻതാര. വിവാദങ്ങൾക്ക് തിരികൊളുത്തിയ നയൻ‌താരയുടെ ഇൻസ്റ്റഗ്രാം സ്റ്റോറിയെ കുറിച്ച് നയൻതാരയോ വിഗ്നേഷ് ശിവനോ വിശദീകരണം നൽകുമോ എന്നറിയാനാണ് ആരാധകർ കാത്തിരിക്കുന്നത്.

Read more about: vignesh shivan nayanthara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X