'കണക്കില്ലാത്ത ചവിട്ടുകൾക്കും അടികൾക്കും ഇടയിൽ പിടിച്ച് നിർത്തിയ മൂന്നുപേർ, 2023ൽ സംഭവിച്ച നല്ല കാര്യം'

ഘടികാര സൂചികള്‍ 12ല്‍ മുട്ടിയപ്പോള്‍ കലണ്ടര്‍ 2024ലേക്ക് മറിഞ്ഞപ്പോള്‍ പുതുപ്രതീക്ഷയുടെ ആരവങ്ങളില്‍ മുങ്ങിയിരിക്കുകയാണ് നാടും നഗരവും ലോകവും. ബീച്ചുകളും ക്ലബ്ബുകളും തുടങ്ങി പൊതുഇടങ്ങളും ഫ്ലാറ്റ് സമുച്ചയങ്ങളും വരെ ഉണര്‍ന്നിരുന്ന് പുതുവര്‍ഷത്തെ വരവേറ്റത് ആഘോഷപൂര്‍വമാണ്. ഞായറാഴ്ച വൈകീട്ടോടെ ആരംഭിച്ച ആഘോഷപരിപാടികള്‍ രാവേറെ നീണ്ടു. പസിഫിക് സമുദ്രത്തിലെ ദ്വീപ് രാഷ്ട്രമായ കിരിബാത്തിയാണ് പുതുവര്‍ഷത്തെ ആദ്യം വരവേറ്റത്. പിന്നാലെ ന്യൂസീലന്‍ഡിലും ആഘോഷമെത്തി.

രാജ്യമെങ്ങും ആഘോഷത്തോടെയാണ് പുതുവര്‍ഷത്തെ വരവേറ്റത്. പ്രധാന നഗരങ്ങളായ ന്യൂഡല്‍ഹി, മുംബൈ, ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലെല്ലാം ആഘോഷം പൊടിപൊടിച്ചു. കേരളത്തിലെ പ്രധാന നഗരങ്ങളില്‍ പൊലീസ് നിയന്ത്രണങ്ങള്‍ക്കിടെയായിരുന്നു ആഘോഷം. സെലിബ്രിറ്റികൾ അടക്കം കഴിഞ്ഞുപോയ വർഷത്തെ കുറിച്ച് കുറിപ്പുകളും പുതുവർഷത്തെ വരവേറ്റ വിശേഷങ്ങളും സോഷ്യൽമീ‍ഡിയയിൽ പങ്കുവെച്ചു.

Vignesh Shivan, Nayanthara

അക്കൂട്ടത്തിൽ തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരജോഡിയായ നയൻതാരയും വിഘ്നേഷ് ശിവനും സോഷ്യൽമീഡിയയിൽ പങ്കിട്ട കുറിപ്പുകളും ഫോട്ടോകളുമാണ് ശ്രദ്ധിക്കപ്പെടുന്നത്. ആദ്യം കുറിപ്പുമായി എത്തിയത് വിഘ്നേഷ് ശിവനായിരുന്നു. ലഭിച്ച ‌'നൂറുകണക്കിന് അടികൾക്ക് ഇടയിലും ദശലക്ഷക്കണക്കിന് ചവിട്ടുകൾക്കിടയിലും കഠിനമായിരുന്ന 2023ൽ എന്നെ യാത്ര ചെയ്യാൻ പ്രേരിപ്പിച്ചത് ഈ രണ്ട് ആൺകുട്ടികളുടെയും എന്റെ ഭാര്യയുടെയും നിരുപാധികമായ സ്നേഹമാണ്.'

'ഈ ആൺകുട്ടികളുടെ ചിരിയുടെ ശബ്ദം സംഗീതമായതിനാൽ അവർ വീടിനെ സ്നേഹവും പോസിറ്റിവിറ്റിയും കൊണ്ട് നിറച്ചു. അങ്ങനെ പുരോഗമിക്കാനും എന്റെ അഭിലാഷ ലക്ഷ്യങ്ങൾക്കായി കഠിനാധ്വാനം ചെയ്യാനും എല്ലാ ഊർജവും എനിക്ക് ലഭിച്ചു.'

'ഏത് സാഹചര്യത്തിലും കൈ തരാൻ കൈപിടി അളവിൽ ആളുകൾ ഉള്ളതാണ് അഴക്. ലവ് ഇൻഷുറൻസ് കോർപ്പറേഷൻ സാധ്യമാക്കാൻ സ​ഹായിച്ചതിന് എന്റെ ടീമിനും സുഹൃത്തുക്കൾക്കും നന്ദി. ഹാപ്പി ന്യൂയർ സുഹൃത്തുക്കളെ', എന്നാണ് വിഘ്നേഷ് ശിവൻ കുറിച്ചത്. ഒപ്പം മക്കൾക്കും ഭാര്യയ്ക്കും അമ്മയ്ക്കും സുഹൃത്തുക്കൾക്കും ഒപ്പമുള്ള ചിത്രങ്ങളും വി​ഘ്നേഷ് ശിവൻ പങ്കിട്ടു. രത്തമാരെ എന്ന വിക്കി തന്നെ എഴുതിയ ജയിലറിലെ പാട്ടിന്റെ അകമ്പടിയോടെയാണ് ഫോട്ടോകൾ താരം പങ്കിട്ടത്.

2023ൽ സംഭവിച്ച ഏറ്റവും നല്ല കാര്യങ്ങളിൽ ഒന്നാണ് രത്തമാരെ സോങ് എന്നും വിക്കി കുറിച്ചു. എപ്പോഴും ഇൻസ്റ്റ പോസ്റ്റുകൾക്ക് രത്തമാരെ സോങ് ഉപയോ​ഗിക്കുന്നതിന്റെ പേരിൽ ആരാധകർ വിഘ്നേഷിനെ പരിഹസിക്കാറുണ്ട്. അതിനുള്ള മറുപടി കൂടിയാണ് പുതുവത്സര പോസ്റ്റിൽ വി​ഘ്നേഷ് നൽകിയത്.

Vignesh Shivan, Nayanthara

ഭർത്താവിന് പിന്നാലെ ഭാര്യ നയൻതാരയും ആരാധകർക്ക് പുതുവത്സര ആശംസകൾ നേർന്ന് എത്തി. ഈ വർഷം എല്ലാവർക്കും ഒരുപാട് സ്നേഹ ഭാഗ്യങ്ങളും സന്തോഷവും നൽകട്ടെ... 2024 ആശംസകൾ എന്നാണ് നയൻതാര കുറിച്ചത്. ഒപ്പം വിക്കിയെപ്പോലെ ഇതുവരെ പങ്കുവെക്കാത്ത ചില കുടുംബ ചിത്രങ്ങളും നയൻതാര പങ്കിട്ടു. കാത്ത് വാക്ക്ലെ രണ്ട് കാതൽ സിനിമയ്ക്ക് ശേഷം ഒരു സിനിമ സംവിധാനം ചെയ്യാനുള്ള തയ്യാറെടുപ്പിലായിരുന്നു വിഘ്നേഷ്.

അജിത്തുമായി ഒരു സിനിമ പ്ലാൻ ചെയ്തെങ്കിലും വി​ഘ്നേഷിന് ആ സിനിമയിൽ നിന്നും പിന്മാറേണ്ടി വന്നു. ഇപ്പോൾ താരം ലവ് ഇൻഷുറൻസ് കോർപ്പറേഷൻ എന്ന പുതിയ സിനിമയുടെ പണിപ്പുരയിലാണ്. ലവ് ടുഡെ ഹീറോ പ്രദീപ് രം​ഗനാഥനാണ് ലവ് ഇൻഷുറൻസ് കോർപ്പറേഷൻ സിനിമയിലെ നായകൻ.

അതേസമയം വിക്കിയുടെയും നയൻതാരയുടെയും ക്രിസ്മസ് കൊച്ചിയിലായിരുന്നു. നയൻതാരയുടെ കുടുംബം കൊച്ചിയിലാണ് താമസം. എല്ലാ ക്രിസ്മസിനും കുടുംബസമേതം കൊച്ചിയിലേക്ക് നയൻതാര എത്താറുണ്ട്. മക്കൾക്ക് ഒരു വയസ് പൂർത്തിയായശേഷമുള്ള ആദ്യ ക്രിസ്മസ് ആയതുകൊണ്ട് തന്നെ വിക്കിക്കും നയൻസിനും ഇത്തവണത്തെ ക്രിസ്മസ് നന്നായി ആഘോഷിക്കാനും സാധിച്ചു.

Read more about: vignesh shivan nayanthara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X