'ലോകത്തിലെ ഏറ്റവും നല്ല അമ്മ നയൻതാര'; കുടുംബത്തിലെ പുതിയ സന്തോഷ വാർത്ത പങ്കുവെച്ച് വിഘ്നേശ്

തെന്നിന്ത്യൻ സിനിമകളിലെ ലേഡി സൂപ്പർ സ്റ്റാറാണ് നയൻതാര. 38 കാരിയായ നടി ഇതിനകം കരിയറിൽ നേടിയെടുത്ത നേട്ടങ്ങൾ നിരവധിയാണ്. പ്രതിഫലത്തിലും താരമൂല്യത്തിലും മുന്നിൽ നിൽക്കുന്ന നടി ഇന്ന് ജീവിതത്തിലെയും നല്ല സമയത്താണുള്ളത്. ഉയിർ, ഉലകം എന്നീ രണ്ട് മക്കളുടെ അമ്മയാണ് നയൻസ്. ഭാര്യയും അമ്മയുമായ ശേഷവും നടിക്ക് കരിയറിൽ തിരക്കുകളേറെയാണ്. കാലങ്ങളായി സിനിമാ രം​ഗത്ത് കണ്ട് വരുന്ന പല രീതികളും നയൻതാര തിരുത്തി.

തമിഴകത്ത് ബോക്സ് ഓഫീസ് മൂല്യമുള്ള ഒരു നായിക നടി നയൻസിന് മുമ്പ് ഇല്ലായിരുന്നെന്ന് പറയാം. അതിനാൽ തന്നെ സ്ത്രീ കേന്ദ്രീകൃത സിനിമകളും അധികം വന്നില്ല. സൂപ്പർ സ്റ്റാർ സിനിമകളിൽ പാട്ടിനും ഡാൻസിനും മാത്രമായി നായികമാർ ചുരുങ്ങി. കരിയറിന്റെ തുടക്കത്തിൽ നയൻതാരയെ തേടിയും ഇത്തരം സിനിമകളായിരുന്നു വന്നിരുന്നത്. സ്ത്രീ കേന്ദ്രീകൃത സിനിമകൾ ചെയ്യാൻ തനിക്കിഷ്ടമല്ല എല്ലാ ഉത്തരവാദിത്വവും തന്റെ മേലായിരിക്കുമെന്നാണ് നയൻസ് തന്നെ അക്കാലത്ത് പറഞ്ഞത്.

എന്നാൽ ഇതേ നടി തന്നെ സ്ത്രീ കേന്ദ്രീകൃത സിനിമകളുടെ അമരക്കാരിയായി മാറുന്ന കാഴ്ചയാണ് പിന്നീട് സിനിമാ ലോകം കണ്ടത്. 2013 ന് ശേഷമാണ് നയൻതാരയുടെ കരിയറിൽ വൻ വളർച്ചയുണ്ടാവുന്നത്. തുടരെ വന്ന സിനിമകൾ ഹിറ്റായത് നടിയെ തുണച്ചു.

രാജാ റാണി, മായ, തനി ഒരുവൻ, ഇരുമുഖൻ തുടങ്ങി ഹിറ്റുകളുടെ ഒരു വലിയ നിര തന്നെ നയൻസിനെ തേടിയെത്തി. പിന്നീടാണ് ലേഡി സൂപ്പർ സ്റ്റാർ പദവിയിലേക്ക് നയൻതാര കുതിച്ച് കയറുന്നത്. ജവാനാണ് നയൻതാരയുടെ പുറത്തിറങ്ങാനിരിക്കുന്ന സിനിമ.

 Nayanthara

ഇപ്പോഴിതാ നയൻസിന്റെ ഭർത്താവ് വിഘ്നേശ് ശിവൻ പങ്കുവെച്ച ഫോട്ടോയാണ് ശ്രദ്ധ നേടുന്നത്. തന്റെ ഇരട്ടക്കുട്ടികളുടെ മുഴുവൻ പേരെന്തെന്ന് വ്യക്തമാക്കിയിരിക്കുകയാണ് വിഘ്നേശ്. ഉയിർ രുദ്രനീൽ എൻ ശിവൻ, ഉലക് ദൈവിക് എൻ ശിവൻ എന്നീ പേരുകളാണ് മക്കൾക്കിട്ടിരിക്കുന്നത്. എൻ എന്നത് ലോകത്തിലെ ഏറ്റവും നല്ല അമ്മയായ നയൻതാരയെ സൂചിപ്പിക്കുന്നെന്നും വിഘ്നേശ് ശിവൻ ഇൻസ്റ്റ​ഗ്രാം പോസ്റ്റിൽ വ്യക്തമാക്കി.

ഫോട്ടോയ്ക്ക് താഴെ നിരവധി പേരാണ് കമന്റുകളുമായെത്തിയിരിക്കുന്നത് കുഞ്ഞുങ്ങൾക്ക് എല്ലാ വിധ ആശംസകളുമെന്നാണ് ഭൂരിഭാ​ഗം കമന്റുകളും. അടുത്തിടെയാണ് വാടക ഗർഭധാരണത്തിലൂടെ നയൻതാര ഇരട്ടക്കുട്ടികളെ സ്വീകരിച്ചത്. ഉലകം, ഉയിർ എന്നാണ് തന്റെ ആൺകുഞ്ഞുങ്ങൾക്ക് താരം പേര് നൽകിയിരിക്കുന്നതെന്ന് അന്ന് വിഘ്നേശ് പറഞ്ഞിരുന്നു.

കഴിഞ്ഞ വർഷം ജൂൺ മാസത്തിലാണ് നയൻതാരയും വിഘ്നേശും ചെന്നെെയിൽ വെച്ച് വിവാഹം കഴിച്ചത്. വിവാഹം കഴിഞ്ഞ് നാല് മാസം പിന്നിട്ടപ്പോഴായിരുന്നു ഇരുവരും തങ്ങൾക്ക് കുഞ്ഞുങ്ങൾ പിറന്ന കാര്യം അറിയിച്ചത്. ഇത് പല വിധ അഭ്യൂഹങ്ങൾക്കും വഴി വെച്ചു. പിന്നീടാണ് വാടക ​ഗർഭ ധാരണത്തിലൂടെയാണ് കുഞ്ഞുങ്ങളെ സ്വീകരിച്ചതെന്ന് വ്യക്തമായത്. അന്ന് ഇതിന്റെ പേരിൽ ചില വിവാദങ്ങളും ഉണ്ടായി.

 Nayanthara

വാടക ഗർഭധാരണത്തിന്റെ ചട്ടങ്ങൾ ലംഘിച്ചോ എന്ന് പരിശോധിക്കാൻ തമിഴ്നാട് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചു. താരങ്ങൾ സമർപ്പിച്ച രേഖകൾ പരിശോധിച്ച സർക്കാരിന് നിയമ ലംഘനം നടന്നിട്ടില്ലെന്ന് വ്യക്തമായി. ഇതോടെയാണ് ആഴ്ചകൾ നീണ്ട വിവാദം ഇല്ലാതായത്.

തെന്നിന്ത്യൻ താരങ്ങളിൽ വാടക ​ഗർഭ ധാരണം എന്ന മാർ​ഗം സ്വീകരിച്ചവർ കുറവാണ്. അതേസമയം ബോളിവുഡിലും ഹോളിവുഡിലും സറൊ​ഗസി പുതുമയുള്ളതല്ല. പ്രിയങ്ക ചോപ്ര, പ്രീതി സിന്റ തുടങ്ങിയ താരങ്ങൾ വാടക ​ഗർഭധാരണത്തിലൂടെയാണ് അമ്മയായത്. ഹോളിവുഡിൽ ഒട്ടനവധി താരങ്ങൾ ഈ മാർ​ഗം സ്വീകരിച്ചു.

Read more about: nayanthara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X