അച്ഛനായി പൂർണമായും ഇതുവരെ മാറിയിട്ടില്ലെന്ന് വിഘ്നേശ്; ഉയിരിനെയും ഉലകത്തെയും കുറിച്ച് ആദ്യമായി താരം

തെന്നിന്ത്യൻ സിനിമകളിലെ താര റാണിയാണ് നയൻതാര കരിയറിലെ ഏറ്റവും മികച്ച സമയത്ത് നിൽക്കുന്ന നയൻസിന് ഇന്ന് കൈനിറയെ അവസരങ്ങൾ ആണ്. മനസ്സിനക്കരെ എന്ന സത്യൻ അന്തിക്കാടിന്റെ സിനിമയിലൂടെ അഭിനയ രംഗത്തേക്ക് കടന്ന് വന്ന നയൻതാര പിന്നീട് തമിഴ്, തെലുങ്ക് സിനിമകളിലേക്ക് ചേക്കേറുകയായിരുന്നു.

നടി ഇതിനകം കരിയറിൽ നേടിയെടുത്ത ഖ്യാതികൾ സിനിമാ ലോകത്തിന് തന്നെ അമ്പരപ്പ് ഉണ്ടാക്കുന്നതാണ്. തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ പ്രതിഫലം കൈ പറ്റുന്ന നായിക, സ്ത്രീ കേന്ദ്രീകൃത സിനിമകളിലും ബിഗ് ബജറ്റ് സൂപ്പർ സ്റ്റാർ സിനിമകളിലും ഡിമാന്റുള്ള നായിക തുടങ്ങി നിരവധി ഖ്യാതികൾ നയൻസിന് ഇന്ന് അവകാശപ്പെടാനുണ്ട്.

പ്രണയങ്ങൾ പിന്നീടുണ്ടായ വേർപിരിയൽ തുടങ്ങിയവ എല്ലാം നയൻസിനെ വിവാദങ്ങളിൽ നിറച്ചിരുന്നു

കരിയറിലെ താരപ്രഭ കൊണ്ട് തന്നെ പലപ്പോഴും വിവാദങ്ങളിലും നയൻതാര അകപ്പെടാറുണ്ട്. ചിമ്പു, പ്രഭുദേവ എന്നിവരുമായുള്ള പ്രണയങ്ങൾ പിന്നീടുണ്ടായ വേർപിരിയൽ തുടങ്ങിയവ എല്ലാം നയൻസിനെ വിവാദങ്ങളിൽ നിറച്ചിരുന്നു.

പിന്നീട് ഇത്തരം ​ഗോസിപ്പുകളിൽ പെടാതിരിക്കാൻ നയൻതാര ശ്രദ്ധിച്ചു. അതേസമയം അടുത്തിടെ വാടക ​ഗർഭ ധാരണവുമായി ബന്ധപ്പെട്ട് നയൻതാര വാർത്തകളിൽ നിറഞ്ഞിരുന്നു.

വിഘ്നേശ് ശിവനാണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം ആരാധകരെ അറിയിച്ചത്

അടുത്തിടെയാണ് വാടക ഗർഭധാരണത്തിലൂടെ നയൻതാര ഇരട്ടക്കുട്ടികളെ സ്വീകരിച്ചത്. ഉലകം, ഉയിർ എന്നാണ് തന്റെ ആൺകുഞ്ഞുങ്ങൾക്ക് താരം പേര് നൽകിയിരിക്കുന്നത്. ഭർത്താവ് വിഘ്നേശ് ശിവനാണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം ആരാധകരെ അറിയിച്ചത്.

വാടക ഗർഭധാരണത്തിലൂടെയാണ് കുഞ്ഞുങ്ങളെ സ്വീകരിച്ചതെന്ന് പ്രസ്താവനയിൽ വ്യക്തമാക്കാതിരുന്നത് പലവിധ അഭ്യൂഹങ്ങൾക്കും ഇടയാക്കി.

ശേഷം വാടക ഗർഭധാരണത്തിന്റെ ചട്ടങ്ങൾ ലംഘിച്ചോ എന്ന് പരിശോധിക്കാൻ തമിഴ്നാട് സർക്കാർ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തു. എന്നാൽ താരങ്ങൾ സമർപ്പിച്ച രേഖകൾ പരിശോധിച്ച സർക്കാർ നിയമ ലംഘനം നടന്നിട്ടില്ലെന്ന് പ്രഖ്യാപിച്ചതോടെ വിവാദങ്ങൾ അവസാനിച്ചു.

വിവാഹത്തിന് മുമ്പേ തന്നെ വാടക ​ഗർഭധാരണത്തിന്റെ നടിപടിക്രമങ്ങൾ

ഇക്കഴിഞ്ഞ ജൂൺ മാസത്തിലാണ് നയൻതാരയും വിഘ്നേശും മഹാബലിപുരത്ത് വെച്ച് വിവാഹം കഴിച്ചത്. വിവാഹം കഴിഞ്ഞ് നാല് മാസം പിന്നിട്ടപ്പോഴാണ് ഇരുവർക്കും ഇരട്ടക്കുട്ടികൾ പിറന്നത്.

വിവാഹത്തിന് മുമ്പേ തന്നെ വാടക ​ഗർഭധാരണത്തിന്റെ നടിപടിക്രമങ്ങൾ നയൻസും വിഘ്നേശും പൂർത്തിയാക്കിയിരുന്നു. ഇപ്പോഴിതാ ഇന്ത്യാ ടുഡേയുമായുള്ള അഭിമുഖത്തിൽ വിഘ്നേശ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

 അവരോടൊപ്പം പരമാവധി സമയം ചെലവഴിക്കാൻ ശ്രമിക്കുന്നു

'അച്ഛനാണെന്നതിൽ ഇതുവരെ പൂർണമായും ഇതുവരെ എത്തിയിട്ടില്ല. അവരോടൊപ്പം സന്തോഷകരമായി ചെലവഴിക്കുന്നു. അവരോടൊപ്പം പരമാവധി സമയം ചെലവഴിക്കാൻ ശ്രമിക്കുന്നു, ദൈവത്തിന്റെ അനു​ഗ്രഹങ്ങൾ മാത്രമാണ് എനിക്കിപ്പോൾ അനുഭവിക്കാനാവുന്നത്'

'അതുകൊണ്ടാണ് ഞാൻ ഒരുപാട് പ്രാർത്ഥിക്കുന്നത്. എന്റെ ജീവിതത്തിൽ ലഭിച്ചവയിലും ഇനി സംഭവിക്കാൻ പോവുന്നതിലും ഞാൻ അനു​ഗ്രഹീതൻ ആണ്. ഞാൻ എപ്പോഴും പ്രാർത്ഥിച്ച അനു​ഗ്രഹങ്ങളിൽ ഒന്നാണിത്,' വിഘ്നേശ് ശിവൻ പറഞ്ഞു.

ജവാൻ ആണ് നയൻതാരയുടെ ഷൂട്ട് നടന്ന് കൊണ്ടിരിക്കുന്ന സിനിമ

വിഘ്നേശ് ശിവൻ നിർമ്മിച്ച ചെയ്ത് ഏറ്റവും പുതിയ സിനിമ ആണ് കണക്ട്. നയൻതാര ആണ് ചിത്രത്തിൽ നായിക ആയെത്തുന്നത്. സസ്പെൻസ് ത്രില്ലറായ സിനിമയുടെ ട്രെയ്ലർ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. . ജവാൻ ആണ് നയൻതാരയുടെ ഷൂട്ട് നടന്ന് കൊണ്ടിരിക്കുന്ന സിനിമ.

ചിത്രത്തിൽ ഷാരൂഖ് ഖാനാണ് നായകൻ. അറ്റ്ലി സംവിധാനം ചെയ്യുന്ന സിനിമയിൽ വിജയ് സേതുപതിയും അഭിനയിക്കുന്നു. മലയാളത്തിൽ നയൻതാര അഭിനയിച്ച ഗോൾഡ് എന്ന സിനിമ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X