'ലിവിം​ഗ് ടു​ഗെദറിലായിരുന്നു; പൊസസീവ്നെസ് വരാതിരിക്കാൻ ശ്രദ്ധിച്ചു; സെറ്റിൽ ആരും അറിഞ്ഞില്ല'; വിഘ്നേശ്

തെന്നിന്ത്യൻ സിനിമളിലെ പ്രിയ താര ദമ്പതികളാണ് നടി നയൻതാരയും വിഘ്നേശ് ശിവനും. നാനും റൗഡി ധാൻ എന്ന സിനിമയ്ക്കിടെയാണ് ഇരുവരും പ്രണയത്തിലാവുന്നത്. കരിയറിൽ രണ്ട് പേർക്കും ഏറെ പ്രേക്ഷക പ്രശംസ നേടിക്കൊടുത്ത സിനിമയായിരുന്നു നാനും റൗഡി ധാൻ. വിജയ് സേതുപതിയായിരുന്നു സിനിമയിലെ നായകൻ. അഭിനയ പ്രാധാന്യമുള്ള വേഷമാണ് നയൻതാരയ്ക്ക് സിനിമയിൽ ലഭിച്ചത്. ജീവിതത്തിലും വിഘ്നേശിനും നയൻതാരയ്ക്കും നാനും റൗഡി ധാൻ വഴിത്തിരവായി.

ഏറെ നാളത്തെ പ്രണയത്തിനൊടുവിലാണ് 2022 ജൂൺ മാസത്തിൽ രണ്ട് പേരും വിവാഹം കഴിച്ചത്. ഇന്ന് ഉയിർ, ഉലകം എന്നീ രണ്ട് മക്കളുടെ മാതാപിതാക്കളുമാണ്. വിവാ​ഹ ശേഷവും നയനും വിഘ്നേശും കരിയറിന്റെ തിരക്കുകളിലാണ്. ജവാനാണ് നയൻതാരയുടെ പുറത്തിറങ്ങാനിരിക്കുന്ന സിനിമ. ​ഗലാട്ട തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിൽ നയൻതാരയ്ക്കൊപ്പമുള്ള പ്രണയ കാലത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും സംസാരിച്ചിരിക്കുകയാണ് വിഘ്നേശ്.

നാനും റൗഡി ധാനിന്റെ സെറ്റിൽ അധികമാർക്കും തങ്ങളുടെ പ്രണയത്തെക്കുറിച്ച് അറിയില്ലായിരുന്നെന്ന് വിഘ്നേശ് പറയുന്നു. ഇതിന്റെ കാരണത്തെക്കുറിച്ച് സംവിധായകൻ സംസാരിച്ചു. 'സെറ്റിൽ ഞങ്ങൾ റൊമാൻസ് ചെയ്തില്ലായിരുന്നു. വളരെ പ്രൊഫഷണലായാണ് വർക്ക് ചെയ്തിരുന്നത്. സെറ്റിലെ എന്റെ കുറച്ച് ഫ്രണ്ട്സിനറിയാമായിരുന്നു. അപ്പോൾ പോലും നയൻതാരയുടെ കാരവാനിൽ ഞാൻ കയറിയിരുന്നില്ല. സിനിമയുടെ സെക്കന്റ് ഷെഡ്യൂളിൽ വെച്ചാണ് ഡേറ്റ് ചെയ്യാൻ തുടങ്ങിയത്'

Nayanthara, Vignesh Shivan

'റിലേഷൻഷിപ്പിലായ ശേഷവും സെറ്റിൽ ഞാൻ മാം എന്നായിരുന്നു വിളിച്ചത്. ഞങ്ങളുടെ പ്രണയം സിനിമയെ ബാധിക്കരുതെന്നുണ്ടായിരുന്നു. നാനും റൗഡി താനിൽ ഒരു ചുംബിക്കാൻ നോക്കുന്നു രം​ഗമുണ്ടായിരുന്ന. അന്ന് ഞങ്ങളുടെ പ്രണയത്തിന്റെ ആദ്യ ഘട്ടമാണ്. പൊസസീവ്നെസ് വരാം. ആ സമയത്ത് ഞാൻ പൊസസീവായിരുന്നെങ്കിൽ അവർ രണ്ട് പേരും തമ്മിൽ അകലം വന്നേനെ. അവളും ഞാനും പ്രൊഫഷണലാണ്'

'നയൻതാരയെ ഒരു ദിവസം സാധാരണ പോലെ വീട്ടിലേക്ക് കൊണ്ടു വന്നു. നയൻതാര വീട്ടിൽ വന്നു എന്നതിൽ അവർ വളരെ എക്സൈറ്റഡായി. പ്രണയത്തെക്കുറിച്ച് ഞാൻ വീട്ടിൽ പറഞ്ഞിരുന്നില്ല. നയൻതാര വീട്ടിൽ നിന്ന് ഭക്ഷണം കഴിച്ചു. എന്റെ അമ്മ നയൻതാരയുടെ ഫാനായിരുന്നു. അവൾ ബോൾഡ്നെസൊക്കെ ഇഷ്ടമായിരുന്നു'

'നയൻതാര വർക്ക് ചെയ്യുന്ന രീതി കൊണ്ടാണ് അവർ സ്റ്റാറായത്. ആത്മാർത്ഥത കൊണ്ട്. എന്നാൽ അത്ഭുതരമായ പെർഫോമൻസ് നടത്തി ദേശീയ അവാർഡ് വാങ്ങി താരമായതുമല്ല. കൊമേഷ്യൽ സിനിമകൾ ഒരുപാട് ചെയ്തിട്ടുണ്ട്. എന്റെയടുത്ത് നയൻ ഒരു താരത്തെപ്പോലെയല്ല പെരുമാറുന്നത്. സാധാരണ വീട്ടമ്മ പോലെയാണ്. 'രാത്രി വളരെ വൈകി ഞാൻ ഭക്ഷണം കഴിച്ചാൽ പാത്രങ്ങൾ കഴുകി വെച്ച ശേഷമാണ് അവൾ ഉറങ്ങുന്നത്'

Nayanthara, Vignesh Shivan

'വീട്ടിൽ പത്ത് ജോലിക്കാരുണ്ട്. ആരെയെങ്കിലും വിളിച്ച് കഴുകിക്കാം. പക്ഷെ അവൾ തന്നെ കഴുകും. വീട്ടിൽ സാധാരണ എല്ലാവരെ പോലെയും ചില വഴക്കുണ്ടാവും. പക്ഷെ വർക്കിൽ ഞങ്ങൾ പരസ്പരം കേൾക്കും,' വിഘ്നേശ് പറഞ്ഞു. നയൻതാരയ്ക്കായി പ്രണയ കാലത്ത് എഴുതിയ വാചകങ്ങളെക്കുറിച്ചും വിഘ്നേശ് പറഞ്ഞു.

ഞങ്ങളുടെ റിലേഷൻഷിപ്പ് കൺഫോം ആയ ശേഷം ഓൺ എ സ്കെയിൽ ഓഫ് 10 യൂ ആർ നയൻ, ഐആം ദ വൺ എന്ന് എഴുതി. പിന്നീട് ഞങ്ങൾ ലിവിം​ഗ് ടു​ഗെദറിലായി. അന്ന് അത് ഞാൻ പ്രിന്റ് ചെയ്ത് വലിയൊരു ബോർഡിലാക്കി. ഇൻവെർട്ടഡയാണ് വെച്ചത്. കണ്ണാടിയിൽ നോക്കിയാൽ മനസ്സിലാവും, വിഘ്നേശ് പറഞ്ഞു. കണക്ടാണ് നയൻതാരയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. സിനിമ കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല.

Read more about: vignesh shivan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X