വിവാഹം ഇന്നലെ കഴിഞ്ഞത് പോലെ; അപ്രതീക്ഷിത തിരിച്ചടികളുണ്ടായി; വിവാഹ വാർഷികത്തിൽ വിഘ്നേശ്

തമിഴകത്തെ പ്രിയ താര ദമ്പതികളാണ് നയൻതാരയും വിഘ്നേശ് ശിവനും. ഇരുവരുടെയും ആദ്യ വിവാഹ വാർഷിക ദിനമാണിന്ന്. 2022 ജൂൺ 9 നാണ് വിഘ്നേശും നയൻസും ചെന്നെെയിലെ മഹാബലിപുരത്ത് വെച്ച് വിവാഹിതരായത്. തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ, രജിനികാന്ത്, ഷാരൂഖ് ഖാൻ, മണിരത്നം തുടങ്ങിയ പ്രമുഖർ വിവാഹത്തിൽ പങ്കെടുത്തു. തെന്നിന്ത്യയിലെ ആഘോഷമായിരുന്നു നയൻസ്-വിഘ്നേശ് വിവാഹം. വിവാഹം കഴിഞ്ഞ് നാല് മാസത്തിനുള്ളിൽ മറ്റൊരു സന്തോഷ വാർത്തയും താര ദമ്പതികൾ പങ്കുവെച്ചു.

തങ്ങൾക്ക് ഇരട്ടക്കുട്ടികൾ ജനിച്ചെന്ന വിവരമാണ് വിഘ്നേശ് സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. വാടക ​ഗർഭധാരണം വഴിയാണ് കുഞ്ഞുങ്ങളെ സ്വീകരിച്ചത്. വിവാഹത്തിന് മുമ്പേ ഇതിന് വേണ്ട നടപടിക്രമങ്ങൾ നയൻതാരയും വിഘ്നേശും പൂർത്തിയാക്കിയിരുന്നു. ഇതിന്റെ രേഖകൾ സർക്കാരിന് സമർപ്പിക്കുകയും ചെയ്തു. ഇന്ത്യയിലെ പുതിയ വാടക ​ഗർഭധാരണ ചട്ടങ്ങൾ പാലിച്ചെന്ന് ഉറപ്പുവരുത്താൻ തമിഴ്നാട് ആരോ​ഗ്യമന്ത്രാലയം അന്വേഷണം നടത്തി‍യ സാഹചര്യത്തിലാണ് താരദമ്പതികൾ രേഖകൾ സമർപ്പിച്ചത്.

Nayanthara, Vignesh Shivan

ഒന്നാം വിവാഹ വാർഷിക ദിനം ആഘോഷമാക്കുകയാണ് വിഘ്നേശ് ശിവൻ. സോഷ്യൽ മീഡിയയിൽ സംവിധായകൻ ഇതേക്കുറിച്ച് പോസ്റ്റും പങ്കുവെച്ചു. ഇന്നലെ വിവാഹം ചെയ്തത് പോലെ തോന്നുന്നെന്നാണ് വിഘ്നേശ് ശിവൻ പറയുന്നത്.

ഒട്ടനവധി ഓർമ്മകളുള്ള വർഷമാണ് കടന്ന് പോയത്. ഒരുപാട് ഉയർച്ചയും താഴ്ചയുമുണ്ടായി. അപ്രതീക്ഷിതമായ തിരിച്ചടികളും. പരീക്ഷണ സമയമായിരുന്നു. പക്ഷെ വളരെയധികം സ്നേഹിക്കുന്ന കുടുംബത്തെ കാണാൻ വീട്ടിൽ വരുന്നത് ആത്മവിശ്വാസവും സ്വപ്നങ്ങളിലേക്ക് ഓടിയെത്താനുള്ള ഊർജവും നൽകുന്നെന്ന് വിഘ്നേശ് ശിവൻ തുറന്ന് പറഞ്ഞു. നയൻതാരയ്ക്കും കുഞ്ഞുങ്ങൾക്കുമൊപ്പമുള്ള ചിത്രങ്ങളും വിഘ്നേശ് പങ്കുവെച്ചു. നിരവധി പേരാണ് ഫോട്ടോകൾക്ക് താഴെ കമന്റുകളുമായെത്തിയത്.

 Nayanthara

ഉയിർ, ഉലകം എന്നാണ് മക്കൾക്ക് താര ദമ്പതികൾ നൽകിയ പേര്. വിവാഹ ശേഷം കുടുംബജീവിതവും കരിയറും ഒരുമിച്ച് കൊണ്ടുപോവുകയാണ് വിഘ്നേശും നയൻസും. 2017 ൽ പുറത്തിറങ്ങിയ നാനും റൗഡി താൻ എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ് നയൻതാര വിഘ്നേശുമായി പ്രണയത്തിലാവുന്നത്. വിഘ്നേശ് ശിവൻ സംവിധാനം ചെയ്ത് നയൻതാര നായികയായ സിനിമ വൻ ഹിറ്റായി. സിനിമയുടെ സെക്കന്റ് ഷെഡ്യൂൾ തുടങ്ങുമ്പോഴേക്കും രണ്ട് പേരും പ്രണയത്തിലായെന്ന് അടുത്തിടെ നൽകിയ അഭിമുഖത്തിൽ വിഘ്നേശ് തുറന്ന് പറഞ്ഞിരുന്നു.

നയൻതാരയുമായി പ്രണയത്തിലായതിനെക്കുറിച്ചും വിഘ്നേശ് അന്ന് സംസാരിച്ചു. ഷൂട്ടിം​ഗ് സെറ്റിൽ വർക്കിനെ ക്കുറിച്ച് മാത്രമാണ് നയൻതാരയോട് സംസാരിച്ചത്. എന്നാൽ പതിയെ പരസ്പരം അടുത്തു. സെറ്റിലാരും തങ്ങൾ പ്രണയത്തിലാണെന്ന് അറിഞ്ഞില്ല. പ്രണയത്തിലായപ്പോഴും സെറ്റിൽ മാഡം എന്നാണ് നയൻതാരയെ വിളിച്ചത്. പ്രണയം സ്വാഭാവികമായി സംഭവിച്ചതാണെന്നും അന്ന് വിഘ്നേശ് പറഞ്ഞു.

രണ്ട് പേരും കരിയറിന് പരസ്പരം വലിയ പിന്തുണ നൽകുന്നു. റൗഡി പിക്ചേർസ് എന്ന പ്രൊഡക്ഷൻ ​ഹൗസും ഇരുവരും നടത്തുന്നുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ കണക്ട് എന്ന സിനിമ നിർമ്മിച്ചത് റൗഡി പിക്ചേർസാണ്. നയൻതാര നായികയായ സിനിമ കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. കരിയറിൽ‌ വിഘ്നേശിനും നയൻസിനും ഇത് നല്ല സമയമല്ല. നയൻതാരയുടെ സിനിമകൾ തുടരെ പരാജയപ്പെട്ടു. ഒ2, കണക്ട്, ​ഗോൾഡ്, മുക്കുത്തി അമ്മൻ തുടങ്ങിയ സിനിമകൾ ഇതിന് ഉദാഹരണമാണ്.

മറുവശത്ത് വിഘ്നേശിനെ അജിത്ത് സിനിമയിലെ സംവിധാന സ്ഥാനത്ത് നിന്നും മാറ്റി. ഏറെ പ്രതീക്ഷയോടെ വിഘ്നേശ് കണ്ട പ്രൊജക്ടായിരുന്നു ഇത്. എന്നാൽ ഷൂട്ടിം​ഗ് തുടങ്ങാനിരിക്കെ വിഘ്നേശിനെ സംവിധാന സ്ഥാനത്ത് നിന്ന് മാറ്റാൻ സിനിമയുടെ പ്രൊഡക്ഷൻ ഹൗസ് തീരുമാനിക്കുകയായിരുന്നു.

Read more about: nayanthara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X