അമ്മ റോളിൽ നയന് പത്തിൽ പത്തും നൽകി വിഘ്നേഷ്, കുഞ്ഞുങ്ങളുടെ യഥാർഥ അമ്മയ്ക്ക് വിഷസ് അറിയിക്കൂവെന്ന് കമന്റുകൾ!
മാതൃത്വം സെലിബ്രേറ്റ് ചെയ്യുകയാണ് ലോകമെമ്പാടുമുള്ളവർ. അക്കൂട്ടത്തിൽ ജീവിതത്തിലെ ആദ്യത്തെ മദേഴ്സ് ഡെ ആഘോഷിക്കുന്ന സന്തോഷത്തിലാണ് തെന്നിന്ത്യൻ ലേഡി സൂപ്പർ സ്റ്റാർ നയൻതാര. ഇക്കഴിഞ്ഞ ഒക്ടോബറിലാണ് നയൻതാരയ്ക്കും വിഘ്നേഷ് ശിവനും ഇരട്ട കുഞ്ഞുങ്ങൾ പിറന്നത്. രണ്ട് ആൺകുട്ടികളാണ് ഇരുവർക്കും ഉണ്ടായിരിക്കുന്നത്. സറോഗസി വഴിയാണ് നയൻതാരയും വിഘ്നേഷ് ശിവനും കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്.
വിഘ്നേഷ് ശിവനാണ് തങ്ങള്‍ മാതാപിതാക്കളായ വിവരം സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിച്ചത്. സൗത്ത് ഇന്ത്യൻ സെലിബ്രിറ്റികളിൽ നിന്നും നയൻതാരയാണ് ആദ്യമായി സറോഗസി വഴി കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്.
ബോളിവുഡിൽ ഇത് പുതുമയുള്ള കാര്യമല്ല. ഷാരൂഖ് ഖാൻ മുതൽ പ്രിയങ്ക ചോപ്ര വരെ സറോഗസി വഴിയാണ് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയത്. നയൻതാര സറോഗസിയിലൂടെ കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയെന്ന വാർത്ത പുറത്ത് വന്നതോടെ നിരവധി വിവാദങ്ങളും ഇതേ തുടർന്ന് ഉണ്ടായിരുന്നു.

ഇത് വാടക ഗർഭധാരണ നിയമ ലംഘനമാണോ എന്ന രീതിയിലായിരുന്നു വിവാദം. ചട്ടലംഘനം സംബന്ധിച്ച് തമിഴ്നാട് സർക്കാർ അന്വേഷണം നടത്തുകയും ചെയ്തിരുന്നു. ഇരുവരും ചട്ടം ലംഘിച്ചിട്ടില്ലെന്നും ആറ് വര്‍ഷങ്ങള്‍ക്ക് മുന്നെ ഇരുവരും വിവാഹം രജിസ്റ്റര്‍ ചെയ്തിരുന്നുവെന്നും തെളിഞ്ഞു.
നിലവിലെ രാജ്യത്തെ വാടക ഗർഭധാരണം സംബന്ധിച്ച നിയമ പ്രകാരം വിവാഹം കഴിഞ്ഞ് 5 വർഷത്തിന് ശേഷം മാത്രമെ വാടക ഗർഭധാരണത്തെ ആശ്രയിക്കാൻ പാടുള്ളൂ. നിയമം ഇങ്ങനെയാണെന്നിരിക്കെ വിവാഹം കഴിഞ്ഞ് നാല് മാസം മാത്രം കഴിയവെ ഇരുവർക്കും എങ്ങനെയാണ് കുട്ടികൾ ഉണ്ടായതെന്നായിരുന്നു പ്രധാനമായും വിവാദമുണ്ടായപ്പോൾ ഉയർന്ന ചോദ്യം.

താരങ്ങൾ കടുത്ത നിയമലംഘനമാണ് നടത്തിയതെന്ന വിമർശനവും ശക്തമായിരുന്നു. വിവാദങ്ങൾ എല്ലാം കെട്ടടങ്ങിയതോടെ പാരന്റിങ് ആസ്വദിക്കുകയാണ് ഇരുവരും. മിക്കവാറും യാത്രകളിലും മക്കളേയും നയനും വിക്കിയും ഒപ്പം കൂട്ടാറുണ്ട്. പക്ഷെ ഇതുവരേയും കുഞ്ഞുങ്ങളുടെ മുഖം ഇരുവരും റിവീൽ ചെയ്തിട്ടില്ല.
2022 ജൂണിലായിരുന്നു വിഘ്നേഷ് ശിവന്റേയും നയൻതാരയുടേയും അത്യാഢംബര വിവാഹം നടന്നത്. നയൻസിന്റെ ആദ്യത്തെ മദേഴ്സ് ഡെയിൽ മനോഹരമായ കുറിപ്പും കുഞ്ഞുങ്ങൾക്കൊപ്പമുള്ള നടിയുടെ ക്യൂട്ട് ചിത്രങ്ങളും വിഘ്നേഷ് സോഷ്യൽമീഡിയയിൽ പങ്കുവെച്ചു. ലോകത്തിലെ ഏറ്റവും മികച്ച അമ്മയ്ക്ക് മാതൃദിനാശംസകൾ.... പ്രിയപ്പെട്ട നയൻ... ഒരു അമ്മയെന്ന നിലയിൽ പത്തിൽ പത്താണ് നിനക്ക്. നിന്നെ അങ്ങേയറ്റം സ്നേഹിക്കുന്നു എന്റെ തങ്കമേ... നിന്റെ ആദ്യ മാതൃദിനം. ഞങ്ങൾക്ക് ഒരു സ്വപ്ന സാക്ഷാത്കാരം.
ഏറ്റവും നല്ല അനുഗൃഹീതരായ കുഞ്ഞുങ്ങളെ നൽകി ഞങ്ങളെ അനുഗ്രഹിച്ചതിന് ദൈവത്തിനും ഈ ലോകത്തിലെ എല്ലാ നന്മകൾക്കും നന്ദി എന്നാണ് വിഘ്നേഷ് ശിവൻ കുറിച്ചത്. സറോഗസിയിലൂടെ കുഞ്ഞുങ്ങൾക്ക് ജന്മം നൽകി എന്നതിന്റെ പേരിൽ ഇപ്പോഴും നയൻതാരയ്ക്കും വിഘ്നേഷ് ശിവനും വിമർശനം കേൾക്കേണ്ടി വരാറുണ്ട്. കുഞ്ഞുങ്ങളുടെ യഥാർഥ അമ്മയ്ക്ക് വിഷസ് അറിയിക്കൂവെന്നാണ് അത്തരത്തിൽ വന്ന ചില വിമർശന കമന്റുകൾ. ചിലർ നയൻസിനേയും വിഘ്നേഷ് ശിവനേയും പിന്തുണച്ചും എത്തിയിട്ടുണ്ട്.
ലോകം എന്ത് വേണമെങ്കിലും പറയട്ടെ... കുഞ്ഞുങ്ങളെ പ്രസവിച്ചാൽ മാത്രമല്ല അമ്മയാവുക... കീപ്പ് റോക്കിങ് നയൻ എന്നാണ് താര ജോഡിയെ പ്രശംസിച്ച് മറ്റൊരാൾ കമന്റ് ചെയ്തത്. ഉയിര്‍, ഉലകം എന്നാണ് കുട്ടികളുടെ പേര് എന്നത് കുട്ടികള്‍ ജനിച്ചപ്പോള്‍ തന്നെ വിഘ്നേഷ് വെളിപ്പെടുത്തിയിരുന്നു. കുട്ടികളുടെ ഔദ്യോഗിക പേരുകള്‍ ഉയിര്‍ രുദ്രനില്‍ എന്‍ ശിവ എന്നും ഉലക് ദൈവിക് എന്‍ ശിവ എന്നുമാണെന്ന് അടുത്തിടെ നയൻതാര തന്നെ വെളിപ്പെടുത്തിയിരുന്നു.


Click it and Unblock the Notifications