For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഒന്നിനും നിർബന്ധിക്കാൻ പറ്റില്ല, ഐസ്ക്രീം കഴിക്കാൻ പോലും; അവളങ്ങനെയാണ്: വിഘ്നേശ് ശിവന്റെ വാക്കുകൾ

  |

  നയൻതാരയും ഭർത്താവ് വിഘ്നേശ് ശിവനും വാടക ​ഗർഭ ധാരണത്തിലൂടെ ഇരട്ടക്കുട്ടികളെ സ്വീകരിച്ചത് വലിയ ചർച്ചകൾക്കാണ് തുടക്കമിട്ടത്. തെന്നിന്ത്യൻ സിനിമാ ലോകത്ത് താരങ്ങൾക്കിടയിൽ സറൊ​ഗസി എന്ന മാർ​ഗം പൊതുവെ ഇല്ലാത്തതാണ് വിഷയം ഇത്രയും ചർച്ചയാവാൻ കാരണമായത്. വി​ഘ്നേശും നയൻതാരയും വിവാഹം കഴിഞ്ഞിട്ട് നാല് മാസമേ ആയിട്ടുള്ളൂ.

  എന്നാൽ ഇവരുടെ വിവാഹം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ സറൊ​ഗസിയുമായി ബന്ധപ്പെട്ട് പുറത്തു വന്നു. വിഘ്നേശും നയൻസും വിവാഹം ഔദ്യോ​ഗികമായി രജിസ്റ്റർ ചെയ്തിട്ട് ആറ് വർഷമായി. പ്രണയത്തിലായി ഒരു വർഷത്തിനുള്ളിൽ ഇരുവരും നിയമ പരമായി വിവാഹം കഴിച്ചിട്ടുണ്ട്.

  സറൊ​ഗസിയുടെ ചട്ടങ്ങൾ ലംഘിച്ചോ എന്നത് സംബന്ധിച്ച് തമിഴ്നാട് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചപ്പോഴാണ് താര ദമ്പതികൾ ഇക്കാര്യം വെളിപ്പെടുത്തിയത്. ബന്ധുവായ സ്ത്രീയാണ് വാടക ​ഗർഭധാരണത്തിന് തയ്യാറായതെന്നും റിപ്പോർട്ടുണ്ട്. ചെന്നെെയിലെ വന്ധ്യതാ ക്ലിനിക്കിൽ വെച്ചാണ് പ്രസവം നടന്നതെന്ന് നേരത്തെ വിവരം പുറത്ത് വന്നിരുന്നു. ആരോഗ്യ വിദ്യാഭ്യാസ ഡയരക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്.

  Also Read: മകന്‍ ഗേ ആണെന്ന് അറിഞ്ഞാല്‍ അവന്റെ കരണത്തടിക്കും! വൈറലായി രാകുലിന്റെ മറുപടി, വെട്ടിലായി താരം

  നിലവിലെ വിവാദങ്ങളോട് ഇതുവരെ വിഘ്നേശോ നയൻതാരയോ പരസ്യ പ്രതികരണം നടത്തിയിട്ടില്ല. പലവിധ അഭ്യൂഹങ്ങൾ പരക്കുന്നതിനിടയിലും മൗനം പാലിക്കുകയാണ് താരങ്ങൾ. അന്വേഷണത്തോട് സഹകരിക്കുന്നുണ്ട്. വിഘ്നേശ് ശിവൻ സംവിധാനം ചെയ്ത സിനി ആയിരുന്നു നാനും റൗഡി താൻ.

  ഈ സിനിമയ്ക്കിടെ ആണ് ഇരുവരും പ്രണയത്തിലാവുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ വിഘ്നേശ് ശിവൻ നയൻതാരയ്ക്കൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചതോടെയാണ് ഇരുവരും പ്രണയത്തിലാണെന്ന് ​ഗോസിപ്പ് പരന്നത്.

  Also Read: മമ്മൂക്ക പറഞ്ഞത് കൊണ്ട് അത് ഞാൻ നിർത്തി, പിന്നീട് ഒരിക്കലും ആ വേഷം ചെയ്തിട്ടില്ല: നസീർ സംക്രാന്തി പറയുന്നു

  പിന്നീട് താരങ്ങൾ ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. സോഷ്യൽ മീഡിയയിലോ അഭിമുഖങ്ങളിലോ നയൻതാരയെ അധികം കാണാറില്ല. അതിനാൽ തന്നെ നടിയുടെ വിശേഷങ്ങൾ ആരാധകർ അറിയുന്നത് വി​ഘ്നേശ് ശിവനിലൂടെയാണ്. തീരുമാനങ്ങൾ എടുക്കുന്നതിൽ നയൻതാര കാണിക്കുന്ന കാർക്കശ്യത്തെ പറ്റി വിഘ്നേശ് ശിവൻ മുമ്പൊരിക്കൽ സംസാരിച്ചിരുന്നു.

  സിനിമകൾ അധികം പരസ്പരം സംസാരിക്കാറില്ലെന്നാണ് വിഘ്നേശ് ശിവൻ പറഞ്ഞത്. 'ചില കാര്യങ്ങൾ സംസാരിക്കും. ആർക്കും നയൻതാരയെ സ്വാധീനിക്കാൻ പറ്റില്ല. ഒരു ഐസ്ക്രീം ആണെങ്കിലും ആർക്കും അവളെ കഴിപ്പിക്കാൻ പറ്റില്ല. അവർക്ക് ഇഷ്ടപ്പെട്ടാൽ കഴിക്കും. ഇഷ്ടപ്പെട്ടില്ലെങ്കിൽ തലകുത്തി നിന്നിട്ടും കാര്യമില്ല. അവൾ ചെയ്യുന്ന സിനിമകളെ പറ്റിയും സ്വയം ധാരണയുണ്ട്. തീരുമാനങ്ങൾ ശക്തമാണ്. അവളുടെയടുത്ത് നിൽക്കുന്നതിൽ ഞാൻ ഭാ​ഗ്യവാനാണ്,' വിഘ്നേശ് ശിവൻ പറഞ്ഞു.

  മലയാളത്തിലുൾപ്പെടെ ഒരുപിടി സിനിമകളാണ് നയൻതാരയുടേതായി റിലീസ് ചെയ്യാനുള്ളത്. അൽഫോൻസ് പുത്രൻ സംവിധാനം ചെയ്ത ​ഗോൾഡ് ആണ് നയൻതാരയുടെ പുറത്തിറങ്ങാനിരിക്കുന്ന മലയാള ചിത്രം. പൃഥിരാജ് ആണ് സിനിമയിലെ നായകൻ. ഷാരൂഖ് ഖാനൊപ്പം അഭിനയിക്കുന്ന ജവാൻ എന്ന സിനിമയുടെ ഷൂട്ടിം​ഗ് നടന്നു കൊണ്ടിരിക്കുകയാണ്. അറ്റ്ലിയാണ് സിനിമയുടെ സംവിധായകൻ. അടുത്തിടെയാണ് തെലുങ്ക് സിനിമ ​ഗോഡ്ഫാദർ റിലീസായത്. ചിരഞ്ജീവിക്കൊപ്പമാണ് നയൻതാര ഈ സിനിമയിൽ അഭിനയിച്ചത്.

  അഭിനയത്തിന് പുറമെ ഇനി സിനിമാ നിർമാണത്തിലേക്കും നടി കൂടുതലായി ശ്രദ്ധ കൊടുക്കാൻ പോവുകയാണെന്ന് റിപ്പോർട്ടുണ്ട്.

  Read more about: vignesh shivan nayanthara
  English summary
  Nayanthara Is Clear On Her Decision; Husband Vignesh Shivan's Words Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X