മക്കൾക്കൊപ്പം ആഹ്ലാദത്തിൽ നയൻതാര; പക്ഷെ കമന്റുകൾ നിയന്ത്രിക്കേണ്ടി വന്ന് വിഘ്നേശ്; താരം മൗനം വെടിയുമോ?
കരിയറിനും കുടുംബ ജീവിതത്തിനും ഒരേ പോലെ പ്രാധാന്യം നൽകുന്ന നയൻതാര ഭർത്താവ് വിഘ്നേശ് ശിവനോടൊപ്പം സന്തോഷകരമായ ജീവിതം നയിക്കുകയാണ്. ആഗ്രഹിച്ചത് പോലെയുള്ള ജീവിതം നേടിയെടുത്ത നയൻതാര ഇപ്പോൾ പഴയത് പോലെ സ്വകാര്യതയിൽ കാർക്കശ്യം കാണിക്കുന്നില്ല. അടുത്ത കാലത്താണ് താരം സോഷ്യൽ മീഡിയയിലേക്ക് കടന്ന് വന്നത്. വിഘ്നേശിനും മക്കൾക്കുമൊപ്പമുള്ള ഫോട്ടോകൾ നടി നിരന്തരം സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്.
ഒരു കാലത്ത് തന്നെ ആക്ഷേപിച്ചവർക്കുള്ള മറുപടിയെന്നോണമാണ് നയൻതാര ഇപ്പോൾ ജീവിതത്തിലെ സന്തോഷങ്ങൾ സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കുന്നതെന്ന് അഭിപ്രായമുണ്ട്. വിഘ്നേശ് ശിവനും സോഷ്യൽ മീഡിയയിൽ സജീവമാണ്. ഇപ്പോഴിതാ വിനായക ചതുർത്ഥി ദിനത്തിൽ വിഘ്നേശ് ശിവൻ പങ്കുവെച്ച പോസ്റ്റാണ് ശ്രദ്ധ നേടുന്നത്.

പോസ്റ്റിന് താഴെ നിരവധി പേരാണ് കമന്റുകളുമായെത്തിയത്. ഇത്തവണ തന്റെ പോസ്റ്റിന്റെ കമന്റുകൾ വിഘ്നേശ് ശിവൻ ലിമിറ്റ് ചെയ്തിട്ടുണ്ട്. മോശം കമന്റുകൾ ഡിലീറ്റ് ചെയ്തു. ആരാധകരുടെ പ്രിയ താര ദമ്പതികളാണെങ്കിലും നയൻതാരയ്ക്കും വിഘ്നേശ് ശിവനും നേരെ പലപ്പോഴും കുറ്റപ്പെടുത്തലുകളും വരാറുണ്ട്.
ഇത്തവണയും അത് ആവർത്തിച്ചു. എന്തുകൊണ്ടാണ് അടുത്ത കാലത്തായി നയൻതാരയ്ക്ക് നേരെ സൈബർ ആക്രമണങ്ങൾ കൂടിയതെന്ന ചോദ്യം ഉയർന്ന് വരുന്നുണ്ട്. നയൻതാരയുടെ പെരുമാറ്റ രീതികൾ ഇന്ന് സോഷ്യൽ മീഡിയയിൽ ചർച്ചയായാകാറുണ്ട്. മുൻകോപക്കാരിയാണ് നടി. ഇത് വിമർശനങ്ങൾക്ക് കാരണമാകുന്നു.

അടുത്ത കാലത്തായി നടിയെക്കുറിച്ച് പല അഭ്യൂഹങ്ങളും തമിഴ് മീഡിയകളിൽ പ്രചരിച്ചു. മക്കളുടെ കാര്യത്തിൽ അമിത ശ്രദ്ധ നൽകുന്ന നയൻതാര ഇടയ്ക്ക് താമസിച്ച അപ്പാർട്മെന്റിൽ പ്രശ്നങ്ങളുണ്ടാക്കി എന്നായിരുന്നു ഒരു ഗോസിപ്പ്. ചില ഫിലിം ജേർണലിസ്റ്റുകളാണ് യൂട്യൂബ് ചാനലുകളിൽ ഇക്കാര്യം പറഞ്ഞത്. അപ്പാർമെന്റ് കോംബൗണ്ടിലേക്ക് വരുന്ന ഡെലിവെറി ബോയ്സിനോട് നയൻതാര ദേഷ്യപ്പെടുന്നെന്നും അയൽക്കാരുമായും സ്വര ചേർച്ചയിൽ അല്ലെന്നും വാദം വന്നു.
എന്നാൽ നയൻതാര ഇതേക്കുറിച്ച് പ്രതികരിച്ചില്ല. സിനിമാ ഷൂട്ടിംഗിന് വരുന്ന നയൻതാര മക്കളെ നോക്കുന്ന ആയമാരയെും സെറ്റിലേക്ക് കൊണ്ട് വരുന്നു. ഇവരുടെ താമസ ചെലവുൾപ്പെടെ നിർമാതാവാണ് വഹിക്കുന്നതെന്നും പിന്നാലെ അഭ്യൂഹം വന്നു. ഇതേക്കുറിച്ചും താരം പ്രതികരിച്ചില്ല. ഈ വിഷയങ്ങളെല്ലാം നയൻതാരയുടെ ജനപ്രീതിയെ ഒരു പരിധി വരെ ബാധിച്ചിട്ടുണ്ട്.
അന്നും ഇന്നും തന്നെക്കുറിച്ച് വരുന്ന ഗോസിപ്പുകളോട് നയൻതാര അധികം പ്രതികരിക്കാറില്ല. എന്നാൽ ഇപ്പോൾ പ്രചരിക്കുന്ന ഗോസിപ്പുകളിൽ താരം വ്യക്തത വരുത്തുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. അന്നപൂരണിയാണ് നയൻതാരയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ. ചിത്രം കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. നടിയുടെ പുതിയ സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. മലയാളത്തിൽ ഡിയർ സ്റ്റുഡന്റ്സ് എന്ന സിനിമ ഒരുങ്ങുന്നുണ്ട്. ചിത്രത്തിൽ നിവിൻ പോളിയാണ് നായകൻ. ലൗ ആക്ഷൻ ഡ്രാമയ്ക്ക് ശേഷം ഇരുവരും ഒരുമിച്ച് അഭിനയിക്കുന്ന സിനിമയാണിത്. കന്നഡ ചിത്രം ടോക്സിക്കിലും നയൻതാര ഒരു പ്രധാന വേഷം ചെയ്യുന്നുണ്ട്.


Click it and Unblock the Notifications