For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നയന്‍താരക്ക് രണ്ട് അവാര്‍ഡ് കിട്ടി, അപ്പോള്‍ കാമുകന്‍ വിഘ്‌നേശ് ശിവനൊരു മോഹം! എന്നെങ്കിലും നടക്കുമോ?

  |

  തെന്നിന്ത്യന്‍ ലേഡീ സൂപ്പര്‍ സ്റ്റാര്‍ നയന്‍താരയുടെ വിവാഹത്തിന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് സിനിമാലോകം. ഉടന്‍ തന്നെ നയന്‍സും സംവിധയാകന്‍ വിഘ്‌നേശ് ശിവനും വിവാഹിതരാകാന്‍ പോവുന്നതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ അതിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളൊന്നും പിന്നീട് ഉണ്ടായിട്ടില്ല.

  ആരാധകര്‍ തമ്മില്‍ തര്‍ക്കം, ലാല്‍ ഫാന്‍സ് ക്ലബ്ബ് പിളര്‍ന്നു? പുതിയ സംഘടന ഇല്ലെന്ന് പത്രക്കുറിപ്പ്

  എന്നാല്‍ ഇരുവരും യാത്ര പോകുന്നതും മറ്റുള്ള കാര്യങ്ങളെല്ലാം സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിടാറുണ്ട്. ഇപ്പോള്‍ വിജയ് ടിവിയുടെ രണ്ട് അവാര്‍ഡുകള്‍ നേടിയ നയന്‍സിനെ പ്രശംസിച്ച് കൊണ്ടി വിഘ്‌നേശ് എത്തിയിരിക്കുകയാണ്. ഒപ്പം വലിയൊരു ആഗ്രഹവും താരം പങ്കുവെച്ചിട്ടിട്ടുണ്ട്. ഇതാണിപ്പോള്‍ കോളിവുഡില്‍ സംസാര വിഷയമായിരിക്കുന്നത്.

  മോഹന്‍ലാല്‍, സുരേഷ് ഗോപി, മമ്മൂട്ടി! ഒരു കാലത്ത് ജോഷിയുടെ ഹിറ്റ് സിനിമകളിലെ നായകന്മാര്‍ ഇവരായിരുന്നു

  വിഘ്‌നേശും നയന്‍സും

  വിഘ്‌നേശും നയന്‍സും

  നയന്‍താരയുടെ പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും എല്ലായിപ്പോഴും വാര്‍ത്തകള്‍ വരുന്നതാണ്. നയന്‍സ് രഹസ്യമായി വിവാഹം കഴിച്ചെന്നും കഴിക്കാന്‍ പോവുകയാണെന്നുമെല്ലാം വാര്‍ത്തകള്‍ പ്രചരിച്ചിരുന്നെങ്കിലും അതൊന്നും സത്യമായിരുന്നില്ല. ഇനി തെന്നിന്ത്യന്‍ സിനിമാ ലോകം കാത്തിരിക്കുന്ന താരവിവാഹം ഇനി വിഘ്‌നേശ് ശിവന്റെയും നയന്‍താരയുടേതുമാണ്. ഏറെ നാളുകളായി പ്രണയത്തിലായിരിക്കുന്ന താരജോഡികള്‍ ഉടന്‍ തന്നെ വിവാഹം കഴിക്കുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

   പ്രണയവും യാത്രകളും

  പ്രണയവും യാത്രകളും

  ഗോസിപ്പു കോളങ്ങളില്‍ ഒരുപാട് തവണ കയറിയിട്ടുണ്ടെങ്കിലും ഇരുവരുടെയും പ്രണയവും യാത്രകളും പരസ്യമായി തന്നെയായിരുന്നു. ഇന്‍സ്റ്റാഗ്രാമിലൂടെ നിരവധി ചിത്രങ്ങളായിരുന്നു താരജോഡികള്‍ പുറത്ത് വിടാറുള്ളത്. നയന്‍സിന്റെ പിറന്നാളിനും വിഘ്‌നേശിന്റെ പിറന്നാളിനും സോഷ്യല്‍ മീഡിയയിലൂടെ പരസ്പരമുള്ള ആശംസകളും, അമേരിക്കയിലും മറ്റും വിദേശത്ത് കറങ്ങി നടക്കുന്ന ചിത്രങ്ങളുമെല്ലാം ആരാധകര്‍ ഏറ്റെടുക്കുകയും ചെയ്തിരുന്നു. ഇപ്പോള്‍ വിഘ്‌നേശിന്റെ പുതിയൊരു ആശംസയാണ് ശ്രദ്ധേയമായിരിക്കുന്നത്.

  വിജയ് ടിവിയുടെ അവാര്‍ഡ്ട

  ഇത്തവണ വിജയ് ടിവി സംഘടിപ്പിച്ച അവാര്‍ഡില്‍ നയന്‍സിന് രണ്ട് പുരസ്‌കാരങ്ങളായിരുന്നു ലഭിച്ചിരുന്നത്. അരം എന്ന സിനിമയിലെ അഭിനയത്തിനായിരുന്നു മികച്ച നടിക്കുള്ള പുരസ്‌കാരം നയന്‍സിനെ തേടി എത്തിയത്. മറ്റൊന്ന് പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെട്ട നടി ആര് എന്ന വോട്ടെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ടതും നയന്‍സായിരുന്നു. മലയാളത്തിന്റെ കുഞ്ഞിക്ക ദുല്‍ഖര്‍ സല്‍മാന്‍ ആയിരുന്നു നയന്‍സിന് ഈ അവാര്‍ഡ് സമ്മാനിച്ചിരുന്നത്. നയന്‍സിന് പുരസ്‌കാരം കിട്ടിയതിന്റെ സന്തോഷം മുഴുവനും വിഘ്‌നേശിനായിരുന്നു.

  വിഘ്‌നേശിന്റെ ആശംസകള്‍

  പുരസ്‌കാരം നേടിയതിന് ശേഷം നയന്‍താരയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ടായിരുന്നു വിഘ്‌നേശ് ആശംസ അറിയിച്ചത്. അതിനൊപ്പം തന്റെയൊരു ആഗ്രഹവും വിഘ്‌നേശ് പറഞ്ഞിരുന്നു. അവള്‍ക്ക് കിട്ടിയ അവാര്‍ഡുകളുമായി എന്റെ അവാര്‍ഡ് എന്നായിരുന്നു നയന്‍സിനെ വിഘ്‌നേശ് വിശേഷിപ്പിച്ചത്. അതിനൊപ്പം 'എന്നാണോ ഇതുപോലൊരു പുരസ്‌കാരം വാങ്ങി ഈ കുട്ടിയുടെ കൈയില്‍ കൊടുക്കാന്‍ പോകുന്നത് എന്നായിരുന്നു വിഘ്‌നേശ് പറഞ്ഞത്'.

  കമന്റുകള്‍ വേറെയും..

  കമന്റുകള്‍ വേറെയും..

  നയന്‍സ് പുരസ്‌കാരം വാങ്ങിയതിന് ശേഷം വേദിയിലെത്തി സംസാരിക്കുന്നതിനിടെ എടുത്ത ചിത്രവും വിഘ്‌നേശ് പങ്കുവെച്ചിരുന്നു. അതിന് താഴെ കൊടുത്തിരിക്കുന്ന രസകരമായ കുറിപ്പും ശ്രദ്ധേയമാണ്. 'ബ്ലാക്ക് ആന്റ് വൈറ്റ് കണ്ട് ഉന്നെ പാത്ത കളറാ മാറുതേ' എന്നായിരുന്നു വിഘ്‌നേശ് പറഞ്ഞത്. അത് വിഘ്‌നേശ് സംവിധാനം ചെയ്ത് നയന്‍താര അഭിനയിച്ച നാനും റൗഡി താന്‍ എന്ന സിനിമയിലെ പാട്ടിലെ വരികളായിരുന്നു എന്നതാണ് മറ്റൊരു കാര്യം.

   കൊലമാവ് കോകില

  കൊലമാവ് കോകില

  ഇനി വരാനിരിക്കുന്ന നയന്‍സിന്റെ സിനിമകളിലൊന്നാണ് കൊലമാവ് കോകില. നയന്‍താരയെ നായികയാക്കി നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഒരു ആക്ഷന്‍ ഡ്രാമയാണ്. ശരണ്യ പൊന്‍വന്നന്‍, നിഷ, യോഗി ബാബു, ജാക്വിലിന്‍, നവീന്‍ കുമാര്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന കഥപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമയില്‍ ശക്തമായൊരു സ്ത്രീ കഥാപാത്രത്തെയാണ് നയന്‍സ് അവതരിപ്പിക്കുന്നത്. ചിരഞ്ജീവി, അമിതാഭ് ബച്ചന്‍ എന്നിവര്‍ക്കൊപ്പം 'സൈരാ നരസിംഹ റെഡ്ഡി' എന്ന സിനിമയിലും നയന്‍സ് നായികയായി അഭിനയിക്കുന്നുണ്ട്.

  English summary
  Vignesh Shivn congratulates Nayanthara for winning award
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X