twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നയന്‍താരയെ ലോകസുന്ദരിയാക്കി കാമുകന്‍! വനിതാ ദിനത്തില്‍ കാമുകിയ്ക്ക് കിട്ടാവുന്നതില്‍ മികച്ച സമ്മാനം!

    |

    തെന്നിന്ത്യന്‍ സിനിമയിലെ പ്രിയതാരജോഡികളാണ് നയന്‍താരയും സംവിധായകന്‍ വിഘ്‌നേശ് ശിവനും. താരങ്ങള്‍ തമ്മില്‍ പ്രണയത്തിലാണെന്ന ഗോസിപ്പുകള്‍ ഇരുവരും ചേര്‍ന്ന് സത്യമാണെന്ന് വ്യക്തമാക്കിയിരുന്നു. യാത്ര പോവുന്നതിന്റെയും പിറന്നാള്‍ ദിനം പോലെയുള്ള വിശേഷ ദിവസങ്ങളിലും സോഷ്യല്‍ മീഡിയ വഴി ചിത്രങ്ങള്‍ പങ്കുവച്ചെ് കൊണ്ട് തങ്ങളുടെ പ്രണയത്തെ കുറിച്ച് ഇരുവരും പറയാറുണ്ട്.

    ഇപ്പോഴിതാ അന്താരാഷ്ട്ര വനിതാ ദിനത്തില്‍ നയന്‍താര തന്റെ ലോകസുന്ദരിയാണെന്ന് പറഞ്ഞെത്തിയിരിക്കുകയാണ് വിഘ്‌നേശ് ശിവന്‍. പൂക്കള്‍ നിറച്ച ബൊക്കൈകളാണ് ഇത്തവണ നയന്‍സിന് സമ്മാനമായി കൊടുത്തിരിക്കുന്നത്. ഈ ചിത്രം പങ്കുവെച്ച് കൊണ്ട് നീ എന്റെ ലോകസുന്ദരീ.. നിന്നെ പോലെ മറ്റാരുമില്ല. വനിതാദിനാശംസകള്‍ എന്നുമാണ് ഇന്‍സ്റ്റാഗ്രാമില്‍ വിഘ്‌നേശ് ശിവന്‍ കുറിച്ചിരിക്കുന്നത്. സ്വന്തം കഴിവുകളില്‍ ഉറച്ച വിശ്വാസമുള്ള കരുത്തായ എല്ലാ സ്ത്രീകള്‍ക്കും ആശംസകള്‍. ഈ ഭൂമി മനോഹരമാക്കുന്നത് നിങ്ങളാണെന്നും താരം പറയുന്നു.

    nayanthara-vicky

    നയന്‍സിനൊപ്പമുള്ള ഓരോ നിമിഷവും ആഘോഷമാക്കി മാറ്റാന്‍ വിഘ്‌നേശ് ശിവന് മടിയില്ല. നേരത്തെ പിറന്നാള്‍ ദിനത്തിനും വാലന്റ്റൈന്‍സ് ദിനത്തിലും പിറന്നാളിനുമെല്ലാം കാമുകിയ്ക്കായി സര്‍പ്രൈസ് ഒരുക്കി വിഘ്‌നേശ് ശിവന്‍ ഞെട്ടിച്ചിരുന്നു. ഇനി ഇരുവരുടെ വിവാഹം എന്നാണെന്നുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

    ഒരു പൊതുപരിപാടിയില്‍ തന്റെ പ്രതിശ്രുത വരനെ കുറിച്ച് നയന്‍സ് വാചലമായി സംസാരിച്ചത് വാര്‍ത്തയായിരുന്നു. ഉടന്‍ തന്നെ താരവിവാഹം നടക്കുമെന്നുള്ളതിന്റെ സൂചനയാണിതെന്നും അന്ന് റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. അതേ സമയം ഇരുവരും രഹസ്യമായി വിവാഹം കഴിച്ചെന്ന തരത്തില്‍ നേരത്തെ മുതല്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഔദ്യോഗികമായ യാതൊരു സ്ഥിരികരണവും അതില്‍ വന്നിട്ടി

    English summary
    Vignesh Sivan's womens day wishes to Nayanthara
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X