'മോഹൻലാലിനെ അറിയില്ല വിഹാൻ അപ്പു അങ്കിളിന്റെ ഫാനാണ്'; പ്രണവാണ് മകന് പ്രിയപ്പെട്ട നടനെന്ന് വിനീത്!‌

യാത്രകളുടെ കൂട്ടുകാരനാണ് പ്രണവ് മോഹൻലാലെന്ന് എല്ലാവർക്കും അറിയാം. സ്വന്തം സിനിമ പുറത്തിറങ്ങുമ്പോഴും ആരാധകർ പോലും അത് കൊണ്ടാടുമ്പോഴും പ്രണവ് വിളികേൾക്കാൻ കഴിയാത്ത ദൂരങ്ങളിൽ എവിടെയെങ്കിലും സഞ്ചരിക്കുകയാവും. കാടും മലനിരകളും അത്രെയേറെ പ്രിയപ്പെട്ടതാണ് പ്രണവിന്. മലയാള സിനിമയിലെ താരപുത്രൻ ആയിരുന്നിട്ട് കൂടി ഈ യാത്രകളെല്ലാം പ്രണവ് നടത്താറുള്ളത് തികച്ചും ഒരു സാധാരണ മനുഷ്യനായിട്ടാണ്. തികച്ചും ലളിതമായ സൗകര്യങ്ങൾ ഉപയോഗിച്ചുകൊണ്ടാണ് പ്രണവ് തന്റെ യാത്രകൾ നടത്താറുള്ളത്. പ്രണവ് മോഹൻലാലിന്റെ ഈ ലാളിത്യം നിറഞ്ഞ ജീവിതം സമൂഹ മാധ്യമങ്ങളിലൂടെയൂം മറ്റും ശ്രദ്ധ നേടിയിട്ടുണ്ട്.

യാത്രയ്ക്കിടയിൽ ആയാലും ജീവിതത്തിലെ മറ്റേത് സന്ദർഭത്തിലായാലും കണ്ടുമുട്ടുന്നവരോട് വളരെ സൗമ്യതയോടും സ്നേഹത്തോടും കൂടി പെരുമാറുന്ന താരമാണ് എന്നാണ് പ്രണവിനെ കുറിച്ച് ആരാധകരുടെ അഭിപ്രായം. പ്രണവിന്റെ യാത്രകളോടുള്ള താത്പര്യവും ആരാധകർക്കിടയിൽ ചർച്ചയായിട്ടുള്ളതാണ്. സമൂഹമാധ്യമങ്ങളിൽ സജീവമല്ലാത്ത പ്രണവിനെ കുറിച്ച് ആരാധകർ പങ്കുവെക്കുന്ന വീഡിയോകളിലൂടേയും ചിത്രങ്ങളിലൂടേയുമാണ് താരത്തിന്റെ ആരാധകർക്ക് അറിയാൻ കഴിയാറുള്ളത്.

സിനിമാപ്രേമികളുടെ ഇഷ്ട താരപുത്രൻ

പ്രണവിന്റെ വീഡിയോകളെല്ലാം നിമിഷ നേരം കൊണ്ടാണ് വൈറലാകാറുള്ളത്. സോഷ്യൽമീഡിയകളിൽ പ്രണവ് സജീവമല്ലാത്തതിനാൽ ഏതെങ്കിലും പൊതുപരിപാടികളിൽ പ്രണവ് പ്രത്യക്ഷപ്പെട്ടാൽ പിന്നെ ക്യാമറ കണ്ണുകൾ മുഴുവൻ പ്രണവിന് ചുറ്റുമായിരിക്കും. ഇനി പുറത്തിറങ്ങാനുള്ള പ്രണവിന്റെ സിനിമ ഹൃദയം ആണ്. വിനീതാണ് ചിത്രത്തിന്റെ സംവിധായകൻ. രണ്ട് വർഷത്തിലേറെയായി ഹൃദയത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികളിൽ തന്നെയായിരുന്നു വിനീത്. വിനീത് തന്നെയാണ് സിനിമയ്ക്ക് കഥയും എഴുതിയിരിക്കുന്നത്. ഈ വരുന്ന 21ന് ആണ് സിനിമ തിയേറ്ററുകളിൽ‌ റിലീസ് ചെയ്യാൻ പോകുന്നത്. തന്റെ മകൻ‌ വിഹാന്റെ പ്രിയപ്പെട്ട നടനാണ് പ്രണവ് മോഹൻലാൽ‌ എന്നാണ് വിനീത് പറയുന്നത്. അവന് മോഹൻലാലിനെ അറിയില്ലെന്നും അപ്പു അങ്കിളിനെ മാത്രമെ അറിയൂവെന്നും വിനീത് പറയുന്നു.

മകനിഷ്ടം പ്രണവിനെ

'രണ്ട് വർഷത്തോളമായി ഹൃദയത്തിന്റെ വർ‌ക്കുകളാണ് എപ്പോഴും വീട്ടിൽ. ഹൃദയത്തിന്റെ സം​ഗീതം ഒരുക്കാൻ തുടങ്ങിയ സമയത്ത് ഞാൻ എന്റെ ഫ്ലാറ്റിനോട് ചേർന്ന് മറ്റൊരു ഫ്ലാറ്റ് വാടകയ്ക്ക് എടുത്തിരുന്നു. അവിടെ ഒരു സ്റ്റുഡിയോ ഒക്കെ സെറ്റ് ചെയ്തിരുന്നു. ഹൃദയം വർക്ക് നടക്കുന്നതിനാൽ പ്രണവ് ഇടയ്ക്കിടെ വീട്ടിൽ‌ വരും. അതുകൊണ്ട് അപ്പുവും മകൻ വിഹാനും നല്ല കൂട്ടാണ്. വിഹാന് മോഹൻലാൽ എന്നാൽ ആരാണെന്ന് അറിയില്ല. അതേസമയം അപ്പു അങ്കിളിനെ അവന് നന്നായി അറിയാം. മാത്രമല്ല ഹൃദയം സിനിമ അപ്പു അങ്കിളിന്റേതാണ് എന്നാണ് അവൻ വിശ്വസിച്ചിരിക്കുന്നത്. എനിക്ക് അതിൽ‌ എന്തെങ്കിലും പങ്കുണ്ട് എന്ന് അവൻ വിശ്വസിക്കുന്നില്ല. ഹൃദയവുമായി ബന്ധപ്പെട്ട വീഡിയോകളോ കേട്ടാൽ വിഹാൻ ഓടി വന്ന് അത് നമ്മുടെ കൂടെ കണ്ടിരിക്കും. അവൻ ഇപ്പോൾ അപ്പുവിന്റെ ഫാനാണ്. കാരണം അവൻ ഓർമവെച്ചപ്പോൾ‌ മുതൽ പ്രണവിനെ കാണുന്നുണ്ട്' വിനീത് പറയുന്നു.

Recommended Video

പ്രണവിന്റെ ‘ഹൃദയം’ റിലീസില്‍ മാറ്റമില്ലെന്ന് വിനീത് ശ്രീനിവാസന്‍. | Filmibeat Malayalam
ഹൃദയം വിഹാന് അപ്പു അങ്കിളിന്റെ സിനിമയാണ്

ജീത്തു ജോസഫ് സംവിധാനം ചെയ്ത ആദി എന്ന ചിത്രത്തിലൂടെ മലയാള സിനിമാ ലോകത്തേക്ക് പ്രവേശിച്ച പ്രണവ് അവസാനം അഭിനയിച്ചത് മരക്കാർ അറബിക്കടലിന്റെ സിംഹത്തിലായിരുന്നു. ഹൃദയം ചിത്രത്തിൽ കല്യാണി പ്രിയദർശൻ ആണ് നായികയാവുന്നത്. ദർശന രാജേന്ദ്രനും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. പ്രണവ് താരപരിവേഷമില്ലാത്ത സിംപിൾ വ്യക്തിത്വത്തിന് ഉടമയാണെന്നാണ് വിനീത് നേരത്തെ പലതവണ പറഞ്ഞിട്ടുണ്ട്. 'പ്രണവിനെപ്പറ്റി എന്തുപറഞ്ഞ് തുടങ്ങിയാലും അപ്പോൾ തന്നെ ആളുകൾ പറയും തള്ളുകയാണ് എന്ന്. അതാണ് ഏറ്റവും സങ്കടമുള്ള കാര്യം. അതിന്റെ ഒരു പ്രധാന കാരണം അവർക്കത് വിശ്വസിക്കാൻ ബുദ്ധിമുട്ടാണ് എന്നതാണ്. പ്രണവ് എവിടെയും വരുന്നില്ല. ആരും തന്നെ കാണുന്നില്ല. എന്നാൽ എവിടെവച്ചും കാണാൻ കഴിയുന്ന ഒരാളാണ് പ്രണവ്. സെലിബ്രിറ്റിയെപ്പോലെ ജീവിക്കുന്ന ഒരാളേ അല്ല. ചിലപ്പോൾ ഏതെങ്കിലും ഒരു ഗ്രാമത്തിൽ കോരിച്ചൊരിയുന്ന മഴയത്ത് ചായക്കടയിൽ കയറിയാൽ അവിടെ അവൻ ഉണ്ടാകും. അങ്ങനെ ആർക്കും പിടിതരാത്ത ആളാണ്. പക്ഷേ ആളുകൾക്ക് പ്രണവിനെക്കുറിച്ച് അറിയാത്തതുകൊണ്ട് എന്തുപറഞ്ഞാലും തള്ളാണെന്ന് പറയും അതുകൊണ്ട് ഞാൻ കൂടുതൽ തള്ളാനില്ല' എന്നാണ് മുമ്പൊരിക്കൽ വിനീത് പ്രണവിനെ കുറിച്ച് പറഞ്ഞത്.

Read more about: pranav mohanlal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X