തീരുമാനം കോടതിയിലോ കോടതിക്ക് പുറത്തോ? തുലാസിലാകുന്നത് തൃഷയുടെ മുന്നോട്ടുള്ള ജീവിതം?
വിജയുടെയും സംഗീതയുടെയും വിവാഹമോചന ഹർജി പരിഗണിക്കുന്നത് ചെങ്കൽപേട്ട് മഹിളാ കോടതി ആഗസ്റ്റ് ഏഴിലേക്ക് മാറ്റി. രണ്ട് പേരും കോടതിയിൽ ഹാജരായില്ല. വീഡിയോ കോൺഫറൻസ് വഴി സാന്നിധ്യമറിയിക്കാമെന്ന ആവശ്യം കോടതി നേരത്തെ തള്ളിയിരുന്നു. നിശിത രൂപത്തിൽ വക്കാലത്ത് നൽകാത്തത് എന്തെന്ന് സംഗീതയുടെ അഭിഭാഷകനോട് കോടതി ചോദിച്ചു. വിജയും സംഗീതയും വീണ്ടും ഒന്നിക്കുന്നെന്നും ഡിവോഴ്സ് പെറ്റീഷൻ പിൻവലിക്കുമെന്നും നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ അത്തരം കാര്യങ്ങൾ കോടതിയിൽ ഇന്ന് പരാമർശിക്കപ്പെട്ടിട്ടില്ല.
27 വർഷം നീണ്ട വിവാഹ ബന്ധത്തിൽ നിന്നും നിയമപരമായി വേർപിരിയൽ ആവശ്യപ്പെട്ട് സംഗീതയാണ് ഡിവോഴ്സ് പെറ്റീഷൻ നൽകിയത്. വിജയ്ക്കെതിരെ ഗുരുതര ആരോപണങ്ങൾ ഉണ്ടായിരുന്നു. വിജയ്ക്ക് ഒരു നടിയുമായി ബന്ധമുണ്ടെന്നായിരുന്നു ആരോപണം. വീണ്ടും ഒന്നിക്കാൻ പോകുന്നതിന്റെ സൂചനകളാണോ ഇതെന്ന ചോദ്യങ്ങൾ ഇതിനോടകം വരുന്നുണ്ട്. വിജയുടെ അമ്മ ശോഭ ചന്ദ്രശേഖർ ഇടപെട്ട് സംഗീതയെയും വിജയ്നെയും അനുനയിപ്പിച്ചെന്നാണ് പുറത്ത് വന്ന റിപ്പോർട്ടുകൾ.

സംഗീതയ്ക്ക് വലിയ തുക കൊടുത്ത് കേസ് ഒത്തുതീർപ്പാക്കി എന്നാണ് മറ്റൊരു വാദം. അതേസമയം കോടതിയിൽ ഇപ്പോഴും കേസ് നിലനിൽക്കുന്നുണ്ട്. കോടതി നടപടികൾക്ക് ചിലപ്പോൾ വർഷങ്ങൾ തന്നെയെടുത്തേക്കും. കാരണം രമ്യമായ വേർപിരിയൽ അല്ല ഇത്. വർഷങ്ങൾ മുന്നോട്ട് പോകുന്തോറും വിജയ്-തൃഷ വിവാഹമെന്ന സാധ്യതകൾ ഇല്ലാതാകുമെന്നും വാദമുണ്ട്. ഇനി വിജയും സംഗീതയും വീണ്ടും ഒന്നിക്കാൻ തീരുമാനിച്ചെങ്കിൽ തൃഷയുടെ കാര്യത്തിൽ എന്ത് തീരുമാനം വിജയ് എടുക്കുമെന്ന ചോദ്യവുമുണ്ട്.
അതേസമയം വിജയ്ക്കൊപ്പം തൃഷ ഒരു വിവാഹ ജീവിതം ആഗ്രഹിക്കുന്നുണ്ടോ എന്ന ചോദ്യമുണ്ട്. വിവാഹത്തിന് പ്രാധാന്യം നൽകുന്നയാളല്ല തൃഷ.
43 കാരിയാണ് തൃഷ. അവിവാഹിതയായി തുടരുന്ന നടി വിവാഹം എന്നെന്ന ചോദ്യം പലപ്പോഴും നേരിടാറുണ്ട്. വിവാഹത്തിനല്ല താൻ ജീവിതത്തിൽ ഏറ്റവും അധികം പ്രാധാന്യം നൽകുന്നതെന്ന് തൃഷ വ്യക്തമാക്കിയിട്ടുണ്ട്. വിവാഹം ചെയ്ത് പിന്നീട് വേർപിരിയാൻ താൻ ആഗ്രഹിക്കുന്നില്ലെന്നും അതേസമയം ജീവിതപങ്കാളി തനിക്കാവശ്യമാണെന്നും തൃഷ പറഞ്ഞിട്ടുണ്ട്. 2015 ൽ വിവാഹ ജീവിതത്തിലേക്ക് കടക്കാനൊരുങ്ങിയതായിരുന്നു തൃഷ. ബിസിനസുകാരനായ വരുൺ മന്യനുമായി തൃഷ പ്രണയത്തിലായിരുന്നു. വിവാഹജീവിതത്തിലേക്ക് കടക്കാൻ തീരുമാനിച്ച ഇരുവരുടെയും എൻഗേജ്മെന്റും കഴിഞ്ഞു. എന്നാൽ ഈ വിവാഹം നടന്നില്ല. തൃഷയുടെ സിനിമാ കരിയറിന് വരുൺ എതിർപ്പ് പറഞ്ഞു. ഇതാണ് വിവാഹം വേണ്ടെന്ന് വെക്കാനുള്ള കാരണം. തന്റെ ജീവിതത്തിലുണ്ടായ പ്രണയബന്ധങ്ങളെക്കുറിച്ച് ചിലപ്പോഴൊക്കെ തൃഷ തുറന്ന് സംസാരിച്ചിട്ടുണ്ട്. നടൻ റാണ ദഗുബതിയുമായുള്ള പ്രണയ ബന്ധം സിനിമാ ലോകത്ത് ചർച്ചയായതാണ്. എന്നാൽ വിജയ്ക്കൊപ്പം ചേർത്ത് വരുന്ന ഗോസിപ്പുകളോട് തൃഷ പ്രതികരിച്ചിട്ടില്ല.


Click it and Unblock the Notifications