For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  അവൾ മരുമകളായി വരുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ലെന്ന് അമ്മ; ആരാധികയെ വിജയ് ഭാര്യ ആക്കിയതിങ്ങനെ

  |

  തമിഴ് സിനിമയിൽ ഇന്ന് ഏറ്റവും താര മൂല്യമുള്ള നടനാണ് വിജയ്. ബോയ് നെക്സ്റ്റ് ഡോർ ഇമേജുള്ള വിജയ് വളരെ പെട്ടെന്ന് തന്നെ തമിഴ് പ്രേക്ഷകരുടെ ഹൃദയം കവർന്നു. വിജയ് സൂപ്പർ സ്റ്റാർ ഇമേജിലേക്ക് മാറുന്നതിന് മുമ്പുള്ള കാലഘട്ടമാണ് കരിയർ വെച്ച് നോക്കുമ്പോൾ നടന്റെ സുവർണ കാലഘട്ടം എന്നാണ് ഒരു വിഭാ​ഗം ആരാധകർ പറയുന്നത്.

  തുള്ളാത മനവും തുള്ളും, നേർക്ക് നേർ, പ്രിയമാനവളെ തുടങ്ങിയ വിജയ് സിനിമകൾ പിറക്കുന്നത് ഈ കാലഘട്ടത്തിലാണ്. ​ഗില്ലി, പോക്കിരി, ശിവകാശി തുടങ്ങിയ സിനിമകൾക്ക് ശേഷം ആണ് വിജയ് സൂപ്പർ താര പദവിയിലേക്ക് ഉയരുന്നത്. 2000 ത്തിന് ശേഷം വിജയ് എന്ന സൂപ്പർ സ്റ്റാറിന്റെ വിജയക്കുതിപ്പ് ആണ് പ്രേക്ഷകർ കണ്ടത്.

  Also Read: 'അടുത്ത കണ്മണി വരുന്നു.... ഞങ്ങൾ റെഡിയാണ് കുഞ്ഞിനെ വരവേൽക്കാൻ'; പുതിയ സന്തോഷം പങ്കിട്ട് നടി ശിൽപ ബാല

  കേരളത്തിൽ വിജയ്ക്ക് വൻ ആരാധക വൃന്ദം വരുന്നത് ഈ കാലഘട്ടത്തിൽ ആണ്. വിജയുടെ സിനിമകൾ കേരളത്തിലെ തിയറ്ററുകളിൽ നിറഞ്ഞോടിയ ഒരു സമയവും ഉണ്ടായിരുന്നു. ഇന്നും വിജയ് സിനിമകൾക്ക് കേരളത്തിൽ സ്വീകാര്യത ഉണ്ട്.

  അതേസമയം നടന്റെ അടുത്തിടെ പുറത്തിറങ്ങിയ സിനിമകൾ ഒന്നും കേരളത്തിൽ വലിയ അലയൊലികൾ ഉണ്ടാക്കിയിട്ടില്ല. സ്ഥിരം ശൈലിയിലുള്ള രക്ഷകൻ ഇമേജ് നായകനായി വിജയ്നെ കണ്ട് മടുത്തു എന്നാണ് ഒരു വിഭാ​ഗം ആരാധകർ പറയുന്നത്.

  Also Read: അമ്മയ്ക്ക് 43 വയസുള്ളപ്പോഴാണ് ഞാന്‍ ജനിച്ചത്; എന്റെ പത്താം വയസില്‍ അമ്മയ്ക്ക് 53 വയസായെന്ന് കൃഷ്ണ കുമാര്‍

  കഴിഞ്ഞ കുറച്ച് നാളുകളാണ് വിജയുടെ സ്വകാര്യ ജീവിതം വാർത്തകളിൽ നിറയുന്നുണ്ട്. ഭാര്യ സം​ഗീതയുമായി വിജയ് വേർപിരിയുകയാണെന്ന റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസങ്ങളിലായി പുറത്തു വന്നിരുന്നു. വിജയുടെ അടുത്ത സുഹൃത്ത് ആയ അറ്റ്ലിയുടെ ഭാര്യയുടെ ബേബി ഷവറിനോ, വരിസിന്റെ ഓഡിയോ ലോഞ്ചിനോ സം​ഗീത എത്തിയിരുന്നില്ല. ഇത് അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി.

  23 വർഷമായി വിജയും സം​ഗീതയും വിവാഹം കഴിച്ചിട്ട്. ഇരുവർക്കും രണ്ട് കുട്ടികളുമുണ്ട്. വിവാഹ മോചന വാർത്തകൾക്കിടെ വിജയുടെയും സം​ഗീതയുടെയും പ്രണയ കഥ ആണ് ആരാധകർക്കിടയിൽ വീണ്ടും ചർച്ച ആവുന്നത്.

  സിനിമകൾ കണ്ട് ആരാധിക ആയി മാറിയ സം​ഗീതയെ വിജയ് തന്റെ ജീവിത സഖി ആക്കുകയായിരുന്നു. 1999 ആ​ഗസ്റ്റ് 25 നാണ് വിജയും സം​ഗീതയും വിവാഹം കഴിക്കുന്നത്. വിജയ് ക്രിസ്ത്യനും സം​ഗീത ഹിന്ദു മതസ്ഥയും ആയിരുന്നു.

  ഹിന്ദു ആചാര പ്രകാരം ആയിരുന്നു വിവാഹം നടന്നത്. പ്രമുഖ ശ്രീലങ്കൻ തമിഴ് വ്യവസായി ആയ സ്വർണലിം​ഗത്തിന്റെ മകളാണ് സം​ഗീത. യുകെയിൽ സെറ്റിൽഡ് ആയവരായിരുന്നു ഇവർ.

  വിജയുടെ സിനിമകളിലെ പെർഫോമൻസ് കണ്ട് ആരാധന തോന്നിയ സം​ഗീത നടനെ നേരിട്ട് കണ്ടു. സം​ഗീതയുടെ പെരുമാറ്റം ഇഷ്ടമായ വിജയ് അവരെയും കുടുംബത്തെയും വീട്ടിൽ വരുന്നിന് ക്ഷണിച്ചു.

  സം​ഗീത വിജയുടെ ക്ഷണം സ്വീകരിക്കുകയും ചെയ്തു. മരുമകൾ ആവുന്നതിന് മുമ്പ് സം​ഗീത വീട്ടിലേക്ക് വന്നതിനെക്കുറിച്ച് വിജയുടെ അമ്മ ശോഭ മുമ്പൊരിക്കൽ സംസാരിച്ചിരുന്നു. അവൾ മകന്റെ ഭാര്യയായി വരുമെന്ന് അന്ന് തീരെ പ്രതീക്ഷിച്ചിരുന്നില്ല. തീർത്തും ഔപചാരികമനായ ഒരു കൂടിക്കാഴ്ച ആയിരുന്നു അതെന്നാണ് അമ്മ പറഞ്ഞത്.

  എന്നാൽ രണ്ടാമതും സം​ഗീതയെ വിജയ് വീട്ടിലേക്ക് ക്ഷണിച്ചതോടെ മാതാപിതാക്കൾ മകൻ പ്രണയത്തിലാണെന്ന് തിരിച്ചറിഞ്ഞു. വിജയുടെ പിതാവ് എസ് ചന്ദ്രശേഖർ സം​ഗീതയോടും വിജയോടും വിവാഹത്തിന് സമ്മതം ആണോയെന്ന് ചോദിച്ചു. രണ്ട് പേരും സമ്മതമറിയച്ചതോടെ ഇരു വീട്ടുകാരും ആലോചിച്ച് കല്യാണം നടത്തി.

  Read more about: vijay
  English summary
  Vijay And Sangeetha Love Story; Here How The Actor Fallen In Love With His Fan Girl
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X