ഇനി കാത്തിരിക്കേണ്ട, ആനിവേഴ്സറിക്കും നിരാശ; സം​ഗീതയുടെ സ്ഥാനം തൃഷ അന്ന് ആ​ഗ്രഹിച്ചെന്ന് നടി

നടൻ വിജയു‌ടെയും ഭാര്യ സം​​ഗീതയുടെയും 26ാം വിവാഹവാർഷിക ദിനമാണിന്ന്. താരരാജാവിന്റെ ജീവിതത്തിലെ വിശേഷ ദിവസങ്ങളെല്ലാം ആഘോഷമാക്കുന്നവരാണ് ആരാധകർ. സോഷ്യൽ മീഡിയ പോസ്റ്റുകളും ചർച്ചകളുമെല്ലാം നടക്കും. എന്നാൽ വിജയുടെ വിവാഹ വാർഷിക ദിനത്തിൽ ആരാധകർ മൗനത്തിലാണ്. പ്രചരിക്കുന്ന അഭ്യൂഹങ്ങൾ പ്രകാരം വിജയും സം​ഗീതയും ഇന്ന് അകൽച്ചയിലാണ്. സം​ഗീത ലണ്ടനിൽ തന്റെ കു‌ടുംബത്തിനടുത്തേക്ക് പോയെന്ന് സംസാരങ്ങളുണ്ട്.

വിജയോ സം​ഗീതയോ ഇതേക്കുറിച്ച് പ്രതികരിച്ചിട്ടില്ല. ഇതിനിടെ തൃഷ വിജയ് ​ഗോസിപ്പുകളും ശക്തമായി. അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടുന്നതായിരുന്നു തൃഷ പങ്കുവെച്ച ഫോട്ടോകൾ. വിജയുടെ പിറന്നാളിന് നടി മുടങ്ങാതെ ഒരുമിച്ചുള്ള ഫോട്ടോ പങ്കുവെക്കും. തമിഴിലും തെലുങ്കിലും മിക്ക സൂപ്പർസ്റ്റാറുകൾക്കൊപ്പവും തൃഷ അഭിനയിച്ചിട്ടുണ്ട്. എന്നാൽ വിജയ്ക്ക് മാത്രമേ തൃഷ പിറന്നാളാശംസയറിയിച്ച് പോസ്റ്റ് പങ്കുവെക്കാറുള്ളൂ. വിജയ്-തൃഷ ​ഗോസിപ്പുകൾ സത്യമാണെന്ന വാദം നാൾക്ക് നാൾ ശക്തമായിക്കൊണ്ടിരിക്കുകയാണ്. പ്രചരിക്കുന്ന വാദങ്ങൾ തെറ്റായിരുന്നെങ്കിൽ വിവാഹ വാർഷിക ദിനത്തിൽ ഒരു ഫോട്ടോ പങ്കുവെച്ച് വിജയ്ക്ക് ​ഗോസിപ്പുകൾ അവസാനിപ്പിക്കാമായിരുന്നു. പ്രത്യേകിച്ചും വിജയ് രാഷ്ട്രീയത്തിൽ പ്രബല സാന്നിധ്യമായി വളർന്ന് കൊണ്ടിരിക്കുന്ന ഘട്ടത്തിൽ.

Vijay  Sangeetha

ഒരിക്കൽ വിജയ്-തൃഷ ജോ‍ഡിയെക്കുറിച്ച് സീനിയർ നടിയും ടെലിവിഷൻ പ്രൊഡ്യൂസറുമായ കുട്ടി പത്മിനി സംസാരിച്ചിട്ടുണ്ട്. വിജയ്നോട് തൃഷയ്ക്ക് ഇഷ്ട‌മുണ്ടായിരുന്നു എന്നാണ് കുട്ടി പത്മിനി ഒരിക്കൽ തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞത്. ഗില്ലിയിൽ അവരുടെ കെമിസ്ട്രി വളരെ നല്ലതായിരുന്നു. ആ പ്രോസസിൽ എവിടെയോ വിജയോട് ഒരു ചെറിയ അറ്റാച്ച്മെന്റ് വന്നതായി എനിക്കറിയാം. അത് അവരുടെ പേഴ്സണൽ ലെെഫ് ആണ്. അതേക്കുറിച്ച് ഞാൻ പറയുന്നില്ല. കാരണം വിജയ് അപ്പോൾ വിവാഹിതനാണ്. ഇന്നും വിജയ്-തൃഷ ജോഡി ഭം​ഗിയുള്ളതാണ്. പിന്നീ‌ട് തെലുങ്കിൽ മഹേഷ് ബാബു-തൃഷ ജോഡി മെയ്ഡ് ഫോർ ഈച്ച് അദർ പോലെയായിരുന്നു. ഈ കാലഘട്ടത്തിലാണ് തൃഷയുടെ എൻ​ഗേജ്മെന്റ് കഴിയുന്നത്. ചില കാരണങ്ങൾ ആ വിവാഹബന്ധം വേണ്ടെന്ന് വെച്ചു. തൃഷയു‌ടെ തീരുമാനം നല്ലതായിരുന്നെന്നും കുട്ടി പത്മിനി അന്ന് പറഞ്ഞു.

സം​ഗീത എവിടെയെന്ന് ചോദ്യങ്ങൾ

സം​ഗീത എവിടെയെന്ന ചോദ്യങ്ങൾ ഇതിനോടകം ശക്തമായിക്കൊണ്ടിരിക്കുന്നുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു വിജയുടെ രാഷ്ട്രീയ പാർ‌ട്ടിയായ തമിഴക വെട്രി കഴകത്തിന്റെ രണ്ടാമത്തെ കോൺഫറൻസ്. ഈ ഇവന്റിന് സം​ഗീത എത്തിയാൽ ​ഗോസിപ്പുകൾ ഇല്ലാതാകും എന്നാൾ വിജയ് ആരാധകർ കരുതിയത്. എന്നാൽ സം​ഗീത ഇവന്റിന് എത്തിയില്ല. ഇതോടെ പ്രചരിക്കുന്ന ​ഗോസിപ്പുകളിൽ സത്യമുണ്ടെന്നാണ് പലരും പറയുന്നത്.

Vijay  Sangeetha  Trisha

ഈയടുത്ത് വിജയുടെ പിറന്നാൾ ദിനത്തിൽ സം​ഗീതയ്ക്കൊപ്പമുള്ള കുടുംബ ഫോട്ടോ പുറത്ത് വരുമെന്ന് ആരാധകർ പ്രതീക്ഷിച്ചതാണ്. എന്നാൽ അതുണ്ടായില്ല. അതേസമയം പിറന്നാൾ ആശംസയറിയിച്ച് കൊണ്ട് തൃഷ ഫോ‌ട്ടോ പങ്കുവെച്ചു. വിജയുടെ പിതാവ് എസ് എ ചന്ദ്രശേഖർ സം​ഗീതയെക്കുറിച്ച് ഒരു അഭിമുഖത്തിൽ പരാമർശിക്കാൻ വിസമ്മതിച്ചിരുന്നു. സം​ഗീതയെക്കുറിച്ച് ചോദ്യം വന്നപ്പോൾ ആ ചോദ്യം വേണ്ടെന്നാണ് എസ്എ ചന്ദ്രശേഖർ പറഞ്ഞത്. ഇതും അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടാനിടയാക്കി.

തമിഴകത്തെ ഹിറ്റ് ജോഡിയായിരുന്നു വിജയും തൃഷയും. ഒരേ കാലഘട്ടത്തിലാണ് ഇരുവരും താരപദവിയിലേക്ക് ഉയരുന്നത്. അന്നും ​ഗോസിപ്പുകൾ വന്നിരുന്നു. 2008 ൽ കുരുവി എന്ന സിനിമയ്ക്ക് ശേഷം ഇവർ ഒരുമിച്ച് കുറേക്കാലം സിനിമകൾ ചെയ്തില്ല. സം​ഗീതയുടെ എതിർപ്പാണ് ഇതിന് കാരണമെന്നായിരുന്നു സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ.

Read more about: vijay
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X