ഇനി ഒളിപ്പിക്കാൻ ഒന്നുമില്ല; പൊതുവേദിയിൽ ദമ്പതികളെപ്പോലെ വിജയിയും തൃഷയും, എല്ലാ ബഹുമാനവും പോയെന്ന് ആരാധകർ!
കഴിഞ്ഞ നാല് ദിവസമായി തെന്നിന്ത്യയൊട്ടാകെ ചർച്ച വിഷയമാണ് നടനും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയിയുടെ കുടുംബജീവിതം. നടന്റെ ഭാര്യ അടുത്തിടെയാണ് വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. പ്രമുഖ നടിയുമായി താരത്തിനുള്ള വഴിവിട്ട ബന്ധമാണ് സംഗീത വിവാഹമോചനം ആവശ്യപ്പെട്ട് ഹർജി സമർപ്പിക്കാൻ കാരണം. ആ നടി തൃഷയാണെന്നാണ് റൂമറുകൾ.
അത് ശരിവെക്കുന്ന രീതിയിൽ തൃഷ തന്നെ പലപ്പോഴായി പോസ്റ്റുകളും ഫോട്ടോകളും പങ്കുവെച്ചിട്ടുണ്ട്. സംഗീത വിവാഹമോചന ഹർജി സമർപ്പിച്ചുവെന്ന വാർത്ത പുറത്ത് വന്നതിന് പിന്നാലെ വിജയിക്കും തൃഷയ്ക്കും എതിരെ സിനിമാ പ്രേമികളും ആരാധകരും തിരിഞ്ഞു. നടന്റെ ജെന്റിമാൻ, ഫാമിലി മാൻ ഇമേജുകളും തകർന്നടിയുന്ന കാഴ്ചയും പ്രേക്ഷകർ കണ്ടതാണ്.

എന്നാൽ സോഷ്യൽമീഡിയയിലും ചാനലുകളിലും നടക്കുന്ന ബഹളങ്ങളും ചർച്ചകളും ഒന്നും വിജയിയേയും തൃഷയേയും ഒരു തരിമ്പ് പോലും ബാധിച്ചിട്ടില്ല. അതിന് ഉദാഹരണമാണ് പുറത്ത് വന്ന പുതിയ വീഡിയോകൾ. വിവാദങ്ങൾ കൊടുമ്പിരി കൊള്ളുമ്പോൾ തൃഷയ്ക്കൊപ്പം പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് നടൻ. നിർമ്മാതാവ് കൽപ്പാത്തി എസ്.സുരേഷിന്റെയും മീനാക്ഷി സുരേഷിന്റെയും മകന്റെ വിവാഹ സൽക്കാരത്തിൽ വിജയും തൃഷയും ഇന്ന് പങ്കെടുത്തു.
ഇരുവരും വിവാഹ സൽക്കാരം നടക്കുന്ന ഇടത്തേക്ക് ഒരേ കാറിൽ നവദമ്പതികളെപ്പോലെ വന്നിറങ്ങുന്ന ദൃശ്യങ്ങൾ വൈറലാണ്. ഗോൾഡൺ നിറത്തിലുള്ള കസവ് മുണ്ടും ഷർട്ടുമായിരുന്നു വിജയിയുടെ വേഷം. വിജയിയുടെ വസ്ത്രത്തിന് മാച്ചാകുന്ന തരത്തിൽ ഗോൾഡൺ നിറത്തിലുള്ള സിൽക്ക് സാരിയായിരുന്നു തൃഷ ധരിച്ചത്.
ഇരുവരും ഒരുമിച്ച് നവദമ്പതികൾക്ക് ആശംസകൾ നേരുന്നതും ബൊക്കേ കൈമാറുന്നതും ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതും വൈറൽ വീഡിയോയിൽ കാണാം. ഇനി ഒളിപ്പിക്കാൻ ഒന്നുമില്ലെന്ന മുഖഭാവമായിരുന്നു തൃഷയ്ക്കും വിജയിക്കും. വീഡിയോ വൈറലായതോടെ അനുകൂലിച്ചും പ്രതികൂലിച്ചുമെല്ലാം കമന്റുകൾ പ്രത്യക്ഷപ്പെട്ടു.
ഈ വീഡിയോ കാണും വരെ എല്ലാം വെറും ഗോസിപ്പ് മാത്രമായി തീരണം എന്ന് ആഗ്രഹിച്ചിരുന്നുവെന്നും എന്നാൽ തൃഷയ്ക്കൊപ്പം പുഞ്ചിരിയുമായി വിജയ് നിൽക്കുന്നത് കണ്ടപ്പോൾ നടനോട് ഇതുവരെ തോന്നിയ എല്ലാ ബഹുമാനവും നഷ്ടപ്പെട്ടുവെന്നും ചിലർ രോഷം പ്രകടിപ്പിച്ച് കുറിച്ചു. വിജയിക്കൊപ്പമുള്ള ഫോട്ടോകൾ ഇടയ്ക്കിടെ തൃഷ പങ്കുവെയ്ക്കാറുണ്ടായിരുന്നുവെങ്കിലും ഗോസിപ്പുകൾ ആരംഭിച്ച ശേഷം കപ്പിളിനെപ്പോലെ ഇരുവരും പൊതുവേദിയിൽ എത്തുന്നത് ഇത് ആദ്യമാണ്.

ഇപ്പോഴുള്ള പ്രശ്നങ്ങൾക്കിടയിൽ ഇത് നിങ്ങൾക്ക് ആവശ്യമായിരുന്നോ തലൈവാ?, എന്തൊക്കെ പറഞ്ഞാലും ദളപതിയുടെ ധൈര്യം സമ്മതിച്ചേ മതിയാകൂ, മറ്റൊരു ജയംരവിയേയും കെനീഷയേയും കണ്ടതുപോലെ തോന്നുന്നു, തലൈവൻ മാസ്, എംജിആറിനെപോലെയായിരിക്കുമെന്ന് പറഞ്ഞപ്പോഴേ ഇതൊക്കെ ഊഹിക്കണമായിരുന്നു, ഇതിന്റെ ആവശ്യം ഉണ്ടായിരുന്നോ?, പടിക്കൽ കൊണ്ടുപോയി കലം ഉടച്ചതുപോലെയായി,
ഭാര്യയെ വഞ്ചിച്ചതും പോരാഞ്ഞ് ഇത്തരം പ്രവൃത്തികൾ നോർമലൈസ് ചെയ്യുന്ന പ്രവൃത്തിയാണ് വിജയ് കാണിച്ച് കൂട്ടുന്നത് എന്നിങ്ങനെ നീളുന്നു കമന്റ് ബോക്സിൽ പ്രത്യക്ഷപ്പെട്ട പ്രതികരണങ്ങൾ. സംഗീത ഡിവോഴ്സ് പെറ്റീഷൻ ഫയൽ ചെയ്തശേഷം കമന്റ് ബോക്സ് തുറക്കാൻ പറ്റാത്ത അവസ്ഥയിലാണ് തൃഷ. വിജയ്-സംഗീത ദാമ്പത്യം തകർത്തതിന്റെ ദേഷ്യം വിജയ് ആരാധകർ തീർത്തത് നടിയുടെ കമന്റ് ബോക്സിലാണ്.
2021 മുതൽ വിജയിയും തൃഷയും തമ്മിൽ അടുപ്പത്തിലാണെന്നാണ് സംഗീത വിവാഹമോചന ഹർജിയിൽ പറയുന്നത്. എന്നാൽ നടിയുടെ പേര് പരാമർശിച്ചിട്ടില്ല. തൃഷയുമായുള്ള ബന്ധം സംഗീത കണ്ടുപിടിച്ചപ്പോൾ എല്ലാം അവസാനിപ്പിക്കുമെന്ന് നടൻ ഉറപ്പ് നൽകി. പക്ഷെ വീണ്ടും ബന്ധം തുടർന്നു. അതോടെയാണ് സംഗീത നടനെ വിട്ട് പോയതും വിവാഹമോചനം നേടാൻ തീരുമാനിച്ചതും. നടന്റെ മക്കൾ രണ്ടുപേരും സംഗീതയ്ക്കൊപ്പമാണ്.


Click it and Unblock the Notifications

















