മക്കളെയെങ്കിലും ഓര്‍ക്കണമായിരുന്നു വിജയ്! സംഗീതയുടെ നെഞ്ച് പൊട്ടുന്ന കാഴ്ച! തൃഷ കാത്തിരുന്ന ആ നിമിഷം ഇതോ!

വിജയ്-സംഗീത വിവാഹമോചനം ആരാധകരെ ഏറെ ഞെട്ടിച്ചിരുന്നു. സിനിമ അവസാനിപ്പിച്ച് രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയതും, പുതിയ പാര്‍ട്ടി പ്രഖ്യാപിച്ചതിനുമൊക്കെ ശേഷമാണ് വ്യക്തി ജീവിതം വിവാദമായത്. ഫാമിലി മാന്‍ ഇമേജായിരുന്നു നേരത്തെ അദ്ദേഹത്തിനുണ്ടായിരുന്നത്. എന്നാല്‍ ഭാര്യയെയോ, മക്കളെയോ പരിഗണിക്കാതെ, മറ്റൊരു ബന്ധത്തിലാണ് അദ്ദേഹമെന്നായിരുന്നു വിവാഹമോചന ഹര്‍ജിയില്‍ ഭാര്യ സൂചിപ്പിച്ചത്. പ്രമുഖ നായികയുമായി അദ്ദേഹം പ്രണയത്തിലാണെന്നും, അതറിഞ്ഞപ്പോള്‍ വിലക്കിയെന്നും സംഗീത വ്യക്തമാക്കിയിരുന്നു. ആ ബന്ധം തുടരില്ലെന്നായിരുന്നു അന്ന് അദ്ദേഹം പറഞ്ഞത്. എന്നാല്‍ പിന്നീടും, അത് തുടരുന്നതായി ശ്രദ്ധയില്‍പ്പെട്ടിരുന്നു. അതോടെയാണ് വിവാഹമോചനം എന്ന തീരുമാനം എടുത്തത്. ഇരു കുടുംബാംഗങ്ങള്‍ക്കും, ഫാമിലിയുമായി അടുപ്പമുള്ളവര്‍ക്കുമെല്ലാം ഇതെല്ലാം അറിയാവുന്ന കാര്യങ്ങളാണെന്നും സംഗീത പറഞ്ഞിരുന്നു.

ചെന്നൈയിലെ വീട്ടിലേക്ക് കയറാനുള്ള അനുമതി വരെ നിഷേധിച്ചിരുന്നു. മക്കളുടെ സ്‌കൂളിലെ പരിപാടികളിലൊന്നും അദ്ദേഹം പങ്കെടുക്കാറില്ലെന്നും സംഗീത വ്യക്തമാക്കിയിരുന്നു. പിതാവിന് പിന്നാലെയായി മകനും സിനിമയില്‍ സാന്നിധ്യം അറിയിച്ചിരുന്നു. കാര്യങ്ങളെല്ലാം മനസിലാക്കി മക്കളും,അമ്മയ്ക്ക് പിന്തുണ അറിയിച്ചുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. തൃഷ കാരണമായാണ് ഇരുവരും വേര്‍പിരിയുന്നതെന്നായിരുന്നു സോഷ്യല്‍മീഡിയയുടെ കണ്ടെത്തല്‍. കാലമിത്രയായിട്ടും നടി അവിവാഹിതയായി തുടരുന്നതിന് കാരണം വിജയ് ആണെന്നുള്ള കണ്ടെത്തലുകളുമുണ്ടായിരുന്നു. ജീവിതത്തില്‍ തനിക്ക് അത്രയും പ്രിയപ്പെട്ട ആളാണ് വിജയ് എന്ന് തൃഷ മുന്‍പ് പറഞ്ഞിരുന്നു. ഇരുവരും ഒന്നിച്ച് പങ്കെടുത്ത പരിപാടികളുടെ വീഡിയോയും, അഭിമുഖങ്ങളുമെല്ലാം വലിയ ചര്‍ച്ചയായിരുന്നു.

Vijay and Trisha got married secretly
Photo Credit: filmibeat

വിവാദങ്ങള്‍ അരങ്ങ് തകര്‍ക്കുന്നതിനിടയിലായിരുന്നു ഇരുവരും ഒന്നിച്ച് പൊതുപരിപാടിയില്‍ പങ്കെടുക്കുന്നത്. തമിഴ് സിനിമ ലോകത്തെ പ്രമുഖരെല്ലാം എത്തിയ വിവാഹ ചടങ്ങിലേക്കായിരുന്നു തൃഷയുടെ കൈയ്യും പിടിച്ച് വിജയ് എത്തിയത്. മാച്ചിംഗ് ഡ്രസില്‍ നവദമ്പതികളെപ്പോലെയായിരുന്നു ഇവരെത്തിയത്. ഈ സമയത്ത് ഇതൊഴിവാക്കണമായിരുന്നു. സംഗീതയെ വേദനിപ്പിക്കുന്നതിന് വേണ്ടിയാണോ ഇരുവരും ഇങ്ങനെ ചെയ്തതെന്ന് വരെയുള്ള ചോദ്യങ്ങളും ഉയര്‍ന്നിരുന്നു. കാര്യങ്ങളെക്കുറിച്ച് ആലോചിച്ച് വേണ്ടത് ചെയ്‌തോളാം എന്നായിരുന്നു വിവാഹമോചനത്തെക്കുറിച്ചുള്ള ചോദ്യത്തിന് വിജയ് മറുപടിയേകിയത്. തന്നെ വിമര്‍ശിച്ചവര്‍ക്ക് പരോക്ഷമായി തൃഷയും മറുപടി നല്‍കിയിരുന്നു.

അഭിനയ ജീവിതം അവസാനിപ്പിച്ചതിന് പിന്നാലെ കുടുംബ ജീവിതത്തിലും കാര്യമായ മാറ്റം വരുത്താനുള്ള തയ്യാറെടുപ്പിലാണ് വിജയ്. അടുത്ത സുഹൃത്തുക്കളുടെ സാന്നിധ്യത്തില്‍ വിജയും തൃഷയും വിവാഹിതരായെന്നുള്ള വിവരങ്ങളായിരുന്നു കഴിഞ്ഞ ദിവസം പുറത്തുവന്നത്. സൂര്യയടക്കമുള്ളവരെ ചിത്രത്തില്‍ കാണാം. ഇന്‍സ്റ്റഗ്രാമില്‍ പ്രത്യക്ഷപ്പെട്ട ചിത്രങ്ങളുടെ പിന്നിലെ യാഥാര്‍ത്ഥ്യം തിരക്കുകയാണ് ആരാധകര്‍. ഇത് എ ഐ കാലഘട്ടമല്ലേ, ചിത്രം എഡിറ്റ് ചെയ്യാനൊക്കെ എളുപ്പമാണ്. അങ്ങനെയുള്ള ചിത്രങ്ങളാവാനാണ് സാധ്യതയെന്ന് അഭിപ്രായപ്പെട്ടവരുമുണ്ടായിരുന്നു. ആ കുട്ടികളുടെ കാര്യമെങ്കിലും അദ്ദേഹത്തിന് ഓര്‍ക്കാമായിരുന്നു എന്ന് പറഞ്ഞവരുമുണ്ടായിരുന്നു.

More from Filmibeat

Read more about: trisha vijay
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X