മുഖ്യമന്ത്രിയായിട്ടും മാറ്റമില്ല, ഇവിടെയും തൃഷ; ഇത് വിവാഹത്തിലേക്കുള്ള പോക്ക് തന്നെ; ചർച്ചകൾ
നടൻ അജിത്ത് കുമാറിന്റെ അമ്മ മോഹിനി മണി അന്തരിച്ചു. തമിഴ്നാട് മുഖ്യമന്ത്രി വിജയും നടി തൃഷ കൃഷ്ണനും അജിത്തിനെ നേരിൽ കണ്ട് അനുശോചനമറിയിച്ചിട്ടുണ്ട്. വിജയ്ക്കൊപ്പമാണ് നടി തൃഷയും എത്തിയതെന്ന അഭ്യൂഹങ്ങൾ വന്നു. സർക്കാർ വാഹനത്തിൽ കാമുകിയെന്ന് അഭ്യൂഹങ്ങളുള്ള തൃഷയെയും കൊണ്ട് സഞ്ചരിച്ചെന്ന കുറ്റപ്പെടുത്തലുകൾ വിജയ്ക്ക് നേരെ വന്നു. എന്നാൽ പുറത്ത് വരുന്ന വിവരപ്രകാരം വിജയും തൃഷയും ഒരുമിച്ചല്ല വന്നത്. തൃഷ വിജയ്ക്ക് പിറകിൽ മറ്റൊരു കാറിലാണ് വന്നത്. എങ്കിൽ പോലും വിജയുടെയും തൃഷയുടെയും പ്രവൃത്തിയിൽ വിമർശനം ഉന്നയിക്കുന്നവരുണ്ട്.
ഇപ്പോഴും നിയമപരമായി വിജയുടെ ഭാര്യ സംഗീതയാണ്. ഇവരുടെ വിവാഹമോചന ഹർജി കോടതിയിലാണ്. മക്കൾ രണ്ട് പേരും വളർന്നു. വിജയ് ഒരു നടിക്കൊപ്പം കറങ്ങുന്നതും ഈ നടി ഫോട്ടോകൾ പോസ്റ്റ് ചെയ്യുന്നതും തനിക്കും മക്കൾക്കും അപമാനമുണ്ടാക്കുന്നെന്ന് സംഗീത ഡിവോഴ്സ് പെറ്റീഷനിൽ പറഞ്ഞിട്ടുണ്ട്. രണ്ട് പതിറ്റാണ്ടിലേറെ ഒപ്പം ജീവിച്ച ഭാര്യയുടെ ഈ മാനസികാവസ്ഥ എന്തുകൊണ്ട് വിജയ് മനസിലാക്കുന്നില്ലെന്ന് ചോദ്യങ്ങളുണ്ട്.

വിജയും തൃഷയും വിവാഹിതരാകുമെന്ന അഭ്യൂഹങ്ങൾ ഇതോടെ കൂടുകയാണ്. ഒരുപാട് മറച്ച് വെക്കാൻ താരങ്ങൾക്ക് ഇന്ന് താൽപര്യമില്ല. പ്രത്യേകിച്ചും തൃഷയ്ക്ക്. തെരഞ്ഞെടുപ്പ് വിജയം പോലും വിജയ് തനിക്ക് തന്ന സമ്മാനമായാണ് തൃഷ കാണുന്നത്. തമിഴ്നാട് മുഖ്യമന്ത്രിയായുള്ള വിജയുടെ സത്യപ്രതിഞ്ജാ ചടങ്ങിൽ തൃഷ എത്തുകയും ചെയ്തു. പൊതുവെ ഗോസിപ്പുകളെ അവഗണിക്കുന്നയാളാണ് വിജയ്. ഗില്ലി എന്ന സിനിമയിലാണ് ആദ്യമായി തൃഷ്യ്ക്കൊപ്പം വിജയ് അഭിനയിക്കുന്നത്. നാല് സിനിമകളിൽ ഇവർ ഒരുമിച്ച് അക്കാലത്ത് അഭിനയിച്ചു. 2008 ൽ കുരുവി എന്ന സിനിമയ്ക്ക് ശേഷം ഇത് ഇവർ ഒരുമിച്ച് അഭിനയിക്കുന്നത് നിർത്തി. റിപ്പോർട്ടുകൾ പ്രകാരം അക്കാലത്തേ ഇവർ പരസ്പരം അടുത്തിരുന്നു. കുടുംബത്തിന്റെ എതിർപ്പ് കാരണമാണ് വിജയ് തൃഷയ്ക്ക് ഒപ്പം അഭിനയിക്കുന്നത് നിർത്തിയത്. 15 വർഷങ്ങൾക്ക് ശേഷം ലിയോ എന്ന സിനിമയിൽ ഇവർ വീണ്ടും ഒരുമിച്ച് അഭിനയിച്ചു.
നേരത്തെ ആലപ്പി അഷ്റഫ് വിജയ്-തൃഷ ബന്ധത്തെക്കുറിച്ച് സംസാരിച്ചിരുന്നു. വിജയ് തന്റെ രാഷ്‌ട്രീയ നീക്കങ്ങൾ വളരെ ശ്രദ്ധയോടെയാണ് കെെകാര്യം ചെയ്യുന്നത്. അത് പോലെ തന്നെയാണ് തൃഷയുമായുള്ള ബന്ധത്തിന്റെ കാര്യത്തിലും. കീർത്തി സുരേഷിന്റെ വിവാഹത്തിന് ഇവർ രണ്ട് പേരും ഒരുമിച്ച് ഒരു വിമാനത്തിലാണ് എത്തിയത്. സ്വന്തം ഭാര്യയെക്കൂടാതെ വിജയ് വിവാഹ ചടങ്ങിൽ തൃഷയ്ക്കൊപ്പം വന്നത് വിവാദമായിരുന്നു.
ഒന്നിച്ച് വന്നതിനെക്കുറിച്ച് ഞാൻ ഒരു പ്രശസ്ത നടിയോട് ചോദിച്ചപ്പോൾ അവർ പറഞ്ഞ മറുപടി ഒന്നിച്ച് താമസിക്കുന്നവർ ഒന്നിച്ചല്ലാതെ രണ്ടായിട്ട് വരേണ്ടതുണ്ടോ എന്നാണ്. വിജയുടെ പാർട്ടി ക്ലച്ച് പിടിച്ചാൽ തൃഷയും ഒപ്പമുണ്ടാകും എന്നാണ് തമിഴ്നാട്ടിൽ പലരുടെയും പ്രതീക്ഷയെന്നും അന്ന് ആലപ്പി അഷ്റഫ് പറഞ്ഞു. അതേസമയം രാഷ്ട്രീയത്തിലേക്ക് ഇറങ്ങാൻ തൃഷ ഇതുവരെ താൽപര്യം കാണിച്ചിട്ടില്ല. സിനിമകളുടെ തിരക്കിലാണ് തൃഷ. കറുപ്പാണ് നടിയുടെ ഒടുവിൽ പുറത്തിറങ്ങിയ ചിത്രം.


Click it and Unblock the Notifications