മരണം വരെ ശ്രീദേവിയെ അത് അലട്ടി, ആ​ദ്യ ഭാര്യമാരുടെ കണ്ണീരിലുണ്ടാകുന്ന ജീവിതം; തൃഷയെ അതിന് കിട്ടില്ല?

വിജയ്-തൃഷ ബന്ധമാണ് കോളിവുഡിൽ മാസങ്ങളായുള്ള ചർച്ച. വിജയ്ക്ക് ബന്ധമുണ്ടെന്ന് ഭാര്യ സം​ഗീത ആരോപിക്കുന്ന നടി തൃഷയാണെന്ന് ആരാധകർ ഉറപ്പിച്ച് കഴിഞ്ഞു. ഇതിന്റെ സൂചനകൾ വിജയും തൃഷയും നൽകുകയും ചെയ്തു. സം​ഗീത ഡിവോഴ്സ് പെറ്റീഷൻ നൽകിയ ശേഷം തൃഷയ്ക്കൊപ്പം വിജയ്ക്കൊപ്പം ഒരു കല്യാണ വിരുന്നിനെത്തി. ഇവർ തമ്മിൽ പ്രണയത്തിലാണെന്ന് ഏറെക്കാലമായി കോളിവുഡിൽ സംസാരമുണ്ട്. എന്നാൽ തൃഷയുടെ ആരാധകർക്കുൾപ്പെടെ ഈ ബന്ധത്തിൽ ആശങ്കയുണ്ട്. മനസമാധാനവും പ്രശ്നങ്ങളുമില്ലാത്ത ജീവിതത്തിനായാണ് തൃഷ വിവാഹം വേണ്ടെന്ന് വെച്ചത്.

എന്നാൽ വിജയുമായുള്ള ബന്ധം തൃഷയുടെ തെറ്റായ തീരുമാനമാണെന്നാണ് പലരുടെയും വിലയിരുത്തൽ. ഇതുവരെയുള്ള കാര്യങ്ങൾ നോക്കുമ്പോൾ ആരോടും വലിയ അടുപ്പമുള്ളയാളല്ല വിജയ്. വർഷങ്ങളോളം ഒപ്പം ജീവിച്ച ഭാര്യ സം​ഗീതയ്ക്ക് അവർ ആവശ്യപ്പെടുന്ന ജീവനാംശം നൽകാൻ വിജയ് തയ്യാറാകുന്നില്ല. മകനുമായും ശത്രുത. മുമ്പൊരിക്കൽ അച്ഛനെതിരെ നിയമനടപടിക്കും നീങ്ങിയിട്ടുണ്ട്.

Vijay And Trisha

ഇത്തരത്തിലൊരാൾ തന്റെ പ്രണയിനിയെ മാത്രം നല്ല രീതിയിൽ പരി​ഗണിക്കുമോ എന്ന ചോദ്യം പലർക്കുമുണ്ട്. ഭാര്യയോടുള്ള ദേഷ്യത്തിന് തൃഷയെ കരുവാക്കുകയാണെന്ന് വരെ തമിഴ് ഫിലിം ജേർണലിസ്റ്റുകൾ പറയുന്നുണ്ട്. വിവാഹം കഴിഞ്ഞ നടൻമാരെ ജീവിത പങ്കാളികളാക്കിയ ഒരുപാട് നടിമാരുണ്ട്. ശ്രീദേവി, ഹേമമാലിനി എന്നിങ്ങനെ ഈ ലിസ്റ്റ് നീളുന്നു.

എന്നാൽ പുറമേക്കുള്ള പ്രൗഡിക്കപ്പുറം ഇവരിൽ പലരുടെയും ജീവിതത്തിൽ പുറത്ത് അധികമാരും അറിയാത്ത ദുഖങ്ങളുണ്ടായിരുന്നു. കുടുംബം തകർത്തവൾ എന്ന കുറ്റപ്പെടുത്തൽ മരണം വരെ ശ്രീ​ദേവിയെ പിന്തുടർന്നു. ശ്രീദേവിക്ക് ഈ കുറ്റപ്പെടുത്തലുകൾ മാനസിക വിഷമം ഉണ്ടാക്കിയിരുന്നെന്ന് മകൾ ജാൻവി കപൂർ ഈയടുത്ത് തുറന്ന് പറയുകയുണ്ടായി. റിപ്പോർട്ടുകൾ പ്രകാരം മരിക്കുന്ന ദിവസവും ശ്രീദേവി മദ്യപിച്ചിരുന്നു.

​ഹേമ മാലിനിയെ ധർമ്മേന്ദ്ര വിവാഹം ചെയ്തെങ്കിലും ആദ്യ ഭാര്യ ബന്ധം പിരിഞ്ഞില്ല. രണ്ടാം ഭാര്യയെന്ന സ്ഥാനമാണ് ഹേമ മാലിനിക്ക് ലഭിച്ചത്. നടി രേഖ അമിതാഭ് ബച്ചനുമായി കടുത്ത പ്രണയത്തിലായെങ്കിലും ജയ ബച്ചനുമായുള്ള ബന്ധം പിരിയാൻ അമിതാഭ് ബച്ചൻ തയ്യാറായില്ല. നടി സാവിത്രിയുടെ ജീവിതം ദുരിത പൂർണമായത് ജെമിനി ​ഗണേശനുമായുള്ള വിവാഹ ബന്ധം അകന്ന ശേഷമാണ്. ജെമിനി ​ഗണേശന്റെ രണ്ടാം ഭാര്യയായിരുന്നു സാവിത്രി. വിജയ് ഭാവിയിൽ തൃഷയെ ഭാര്യയായി സ്വീകരിക്കുമോ എന്ന് വ്യക്തമല്ല. മുൻകാല നടിമാരെ പോലെ തൃഷ അബദ്ധങ്ങളിൽ ചെന്ന് പെടാനും സാധ്യതയില്ല. തന്റേതായ വ്യക്തിത്വം തൃഷയ്ക്ക് എല്ലാക്കാലത്തുമുണ്ട്. വിജയ്നെ ആശ്രയിച്ച് കഴിയുന്നയാളല്ല തൃഷ.

Read more about: vijay
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X