'ഇനി ഇങ്ങനൊരു നിമിഷം അവൾക്കൊപ്പം ഉണ്ടാവില്ല...'; മകളുടെ ചിത്രം കണ്ട് പൊട്ടികരഞ്ഞ് വിജയ് ആന്റണിയുടെ ഭാര്യ!
അടുത്തിടെ കേട്ടതിൽ ഏറ്റവും വിഷമകരമായ ഒരു വാർത്തയായിരുന്നു തമിഴ് നടൻ വിജയ് ആന്റണിയുടെ മൂത്തമകൾ മീരയുടെ ആത്മഹത്യ. വിജയ് ആന്‍റണിക്കും ഭാര്യ ഫാത്തിമയ്ക്കും രണ്ട് പെണ്‍മക്കളാണ്. മീരയും ലാറയും.
ഇതില്‍ മൂത്തമകള്‍ 16 കാരി മീരയാണ് ആത്മഹത്യ ചെയ്തത്. സംഭവത്തില്‍ പൊലീസ് അന്വേഷണം നടക്കുന്നുണ്ട്. രണ്ട് പെൺമക്കളെയും തന്റെ രണ്ട് കണ്ണുകൾ പോലെയായിരുന്നു വിജയ് ആന്റണി സംരക്ഷിച്ചിരുന്നത്. എവിടെ പോയാലും ഭാര്യയേയും മക്കളേയും വിജയ് ഒപ്പം കൂട്ടാറുണ്ട്.
അത്രയേറെ സന്തോഷത്തെ ജീവിക്കുമ്പോൾ എന്തിനാണ് മകൾ തങ്ങളെ വിട്ടുപോയതെന്ന് താരത്തിനും കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. വിജയ് ആന്റണി വീട്ടിലുണ്ടായിരുന്നപ്പോൾ തന്നെയാണ് മീര ആത്മഹത്യ ചെയ്തത്. രാത്രി പതിവുപോലെ മീര ഉറങ്ങാനായി റൂമിലേക്ക് പോയതാണ്. പുലര്‍ച്ചെ മൂന്ന് മണിക്ക് റൂമില്‍ നിന്നും ശബ്ദം കേട്ട് വിജയ് ആന്‍റണി മീരയുടെ റൂമില്‍ എത്തിയപ്പോള്‍ മീര തൂങ്ങി നില്‍ക്കുന്നതാണ് കണ്ടത്.

പിന്നാലെ താഴെ ഇറക്കി അടുത്തുള്ള കാവേരി ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു. ചര്‍ച്ച് പാര്‍ക്ക് സേക്രഡ് ഹാര്‍ട്ട് സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ഥിനിയായിരുന്നു മീര. പഠനത്തിലും പഠനേതര കാര്യങ്ങളിലും മിടുക്കിയായിരുന്നു മീര. അസ്വാഭാവിക മരണത്തിനാണ് കേസ് എടുത്തിരിക്കുന്നത്.
അതേസമയം കഴിഞ്ഞ ഒരു വര്‍ഷമായി മീര വിഷാദ രോഗത്തിന് ചികില്‍സ തേടുന്നുണ്ടെന്നാണ് പൊലീസ് വൃത്തങ്ങള്‍ പറയുന്നത്. കാവേരി ഹോസ്പിറ്റലിലായിരുന്നു ചികിത്സയെന്നും റിപ്പോർട്ടുകളുണ്ട്. മകളെ കുറിച്ച് എപ്പോഴും വാചാലരാണ് വിജയ് ആന്റണിയും ഭാര്യയും. ഫാത്തിമയുടെ സോഷ്യൽമീഡിയ പേജ് നിറയെ മീരയുടെ ചിത്രങ്ങളും വീഡിയോകളുമാണ്.
മകളുടെ വേർപാടിന് ശേഷം ആദ്യമായി അടുത്തിടെയാണ് വിജയ് ആന്റണിയുടെ ഭാര്യ ഫാത്തിമ രണ്ടാമത്തെ മകൾക്കും ഭർത്താവിനുമൊപ്പം പൊതുപരിപാടികളിൽ പങ്കെടുക്കാൻ എത്തിയത്. അത്തരത്തിൽ എത്തിയപ്പോൾ ഓയിൽ പെയിന്റിങ് ചെയ്യുന്നൊരു കലാകാരൻ വിജയ് ആന്റണിക്കും കുടുംബത്തിനും സമ്മാനിച്ചൊരു ഫോട്ടോയാണ് ഇപ്പോൾ വൈറലാകുന്നത്. മീരയ്ക്കൊപ്പമുള്ള ഒരു കുടുംബചിത്രവും.
മീരയുടെ ഒറ്റയ്ക്കുള്ള ഒരു പോട്രേറ്റുമാണ് നരേഷ് ബാബു എന്ന കലാകാരൻ വിജയ് ആന്റണിക്കും ഭാര്യയ്ക്കും സമ്മാനിച്ചത്. മകളുടെ ഫോട്ടോ കണ്ടതും ചിത്രം കെട്ടിപിടിച്ച് ഫാത്തിമ പൊട്ടികരഞ്ഞു. പട്ടുപാവാടയിൽ അതീവസുന്ദരിയായി അമ്മയോട് ചേർന്ന് നിൽക്കുന്ന മകളുടെ ചിത്രം കണ്ട് മറുപടി പറയാനാകാതെ ഒരു നിമിഷം വിജയ് ആന്റണിയും സ്തംബ്ദനായി.

രണ്ട് മക്കളേയും ചേർത്ത് പിടിച്ച് നിറപുഞ്ചിരിയോടെ നിൽക്കുന്ന വിജയിയേയും ഫാത്തിമയേയും കാണുമ്പോൾ ഇനി ഇങ്ങനൊരു നിമിഷം ഉണ്ടാവില്ലെന്ന് ഓർക്കുമ്പോൾ കണ്ണുകൾ നിറയുന്നുവെന്നാണ് ആരാധകർ കുറിച്ചത്. മീരയെ അറിയില്ലെങ്കിൽ പോലും വിജയിയുടെയും ഫാത്തിമയുടെയും സങ്കടം കണ്ടുനിൽക്കാനാവില്ലെന്നും ആരാധകർ പറയുന്നു.
കുറച്ച് നാളുകൾക്ക് മുമ്പ് മലയാളത്തിന്റെ സ്വകാര്യ അഹങ്കാരമായ കെ.എസ് ചിത്രയ്ക്കും മരിച്ചുപോയ മകൾക്കൊപ്പമുള്ള മനോഹരമായ ഒരു പോട്രേറ്റ് നരേഷ് സമ്മാനിച്ചിരുന്നു. മകളുടെ വേർപാടിന് ശേഷം എല്ലാ പരിപാടികളിലും ഇളയമകൾക്കൊപ്പമാണ് വിജയ് ആന്റണി പ്രത്യക്ഷപ്പെടാറുള്ളത്. മകളുടെ മരണശേഷം പങ്കുവെച്ച കുറിപ്പിൽ താനും മകൾക്കൊപ്പം മരിച്ചുവെന്നാണ് വിജയ് ആന്റണി കുറിച്ചത്.
'എന്റെ മകൾ മീര വളരെ സ്‌നേഹമുള്ളവളും ധീരയുമാണ്. ജാതിയും മതവും പണവും അസൂയയും വേദനയും ദാരിദ്ര്യവും പ്രതികാരവും ഇല്ലാത്ത മെച്ചപ്പെട്ടതും സമാധാനപരവുമായ ഒരു സ്ഥലത്തേക്കാണ് അവൾ ഇപ്പോൾ പോയിരിക്കുന്നത്. അവൾ ഇപ്പോഴും എന്നോട് സംസാരിക്കുന്നു.'
'ഞാനും അവളോടൊപ്പം മരിച്ചു. ഞാനിപ്പോൾ അവളോടൊപ്പം സമയം ചിലവഴിക്കാൻ തുടങ്ങിയിരിക്കുന്നു. ഇനി മുതൽ അവൾക്കുവേണ്ടി ഞാൻ ചെയ്യുന്ന ഏതൊരു നല്ല പ്രവൃത്തിയും അവളിൽ നിന്ന് ആരംഭിക്കും', എന്നായിരുന്നു കുറിപ്പിൽ വിജയ് പറഞ്ഞത്.


Click it and Unblock the Notifications