'എനിക്ക് വല്ലാതെ വേദനിക്കുന്നു... ദൈവം സഹായിക്കുമായിരിക്കും... നീ നന്നായി ഭക്ഷണം കഴിച്ച് സന്തോഷത്തോടെ ഇരിക്കൂ'

ഈ വർഷം സിനിമാപ്രേമികൾ കേട്ട ഏറ്റവും വലിയൊരു സങ്കടകരമായ വാർത്ത തമിഴ് നടൻ വിജയ് ആന്റണിയുടെ മകൾ മീര ആന്റണിയുടെ വേർപാടാണ്. പതിനാറ് വയസുമാത്രം പ്രായമുള്ള മീര കുറച്ച് മാസങ്ങൾക്ക് മുമ്പാണ് ആഴ്വാർപേട്ടിലെ സ്വന്തം വീട്ടിൽ ആത്മഹത്യ ചെയ്തത്. പ്ലസ് ടു വിദ്യാർത്ഥിനിയായിരുന്ന മീരയുടെ വേർപാട് സിനിമാ ലോകത്തുള്ളവർക്കും ആരാധകർക്കും ഉൾക്കൊള്ളാൻ ഇപ്പോഴും കഴിഞ്ഞിട്ടില്ല.

സെപ്റ്റംബറിലാണ് മീര മരിച്ചത്. പഠനത്തിൽ അടക്കം മിടുക്കിയായിരുന്ന മീര കഴിഞ്ഞ കുറച്ച് നാളുകളായി മാനസീക സമ്മർദ്ദത്തിലായിരുന്നുവെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. മകളുടെ വിയോഗത്തിന്റെ ദുഖത്തിൽ നിന്ന് വിജയ് ആന്റണി ഇതുവരെ കരകയറിയിട്ടില്ല. മകൾക്കൊപ്പം താനും മരിച്ചുവെന്നാണ് വിജയ് ആന്റണി പറഞ്ഞത്.

Vijay Antony

'എന്‍റെ മകൾ മീര വളരെ സ്നേഹവതിയും ധൈര്യശാലിയുമാണ്. ജാതിയും മതവും പണവും അസൂയയും വേദനയും ദാരിദ്ര്യവും വിദ്വേഷവും ഇല്ലാത്ത ശാന്തമായ ഒരു സ്ഥലത്തേക്കാണ് അവൾ ഇപ്പോൾ പോയിരിക്കുന്നത്. അവൾ എന്നോട് സംസാരിക്കുകയാണ്. ഞാനും അവളോടൊപ്പം മരിച്ചു. ഞാൻ ഇപ്പോൾ അവൾക്കായി സമയം ചിലവഴിക്കാൻ തുടങ്ങിയിട്ടുണ്ട്.'

'ഞാൻ ചെയ്യുന്ന എല്ലാ നല്ല കാര്യങ്ങളും ഇനി അവളുടെ പേരിലാണ് ആരംഭിക്കുക', എന്നാണ് വിജയ് ആന്റണി മകളുടെ മരണശേഷം സോഷ്യൽമീഡിയയിൽ കുറിച്ചത്. മീരയെ കൂടാതെ വിജയ് ആന്റണിക്കും ഭാര്യ ഫാത്തിമയ്ക്കും ലാറ എന്നൊരു മകൾ കൂടിയുണ്ട്. വിജയ് ആന്‍റണി ആത്മഹത്യയെക്കുറിച്ച് സംസാരിക്കുന്ന പഴയ വീഡിയോ മകളുടെ മരണ പശ്ചാത്തലത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

ജീവിതം എത്ര വേദനാജനകമാണെങ്കിലും കടന്നുപോകേണ്ടി വന്നേക്കാവുന്ന ബുദ്ധിമുട്ടുകൾ എന്തായാലും ഒരിക്കലും ആത്മഹത്യ ചെയ്യരുത്. അത് നിങ്ങളുടെ കുട്ടികളെ തകർത്തുകളയും എന്നാണ് വിജയ് വീഡിയോയിൽ പറയുന്നത്. തന്‍റെ ഏഴാം വയസിൽ​ പിതാവ്​ ജീവനൊടുക്കിയെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ഇപ്പോഴിതാ പ്രിയപ്പെട്ട മകളുടെ വേർപാട് സംഭവിച്ച് രണ്ട് മാസം പിന്നിടുമ്പോൾ വിജയ് ആന്റണിയുടെ ഭാര്യ ഫാത്തിമ തന്റെ സോഷ്യൽ മീഡിയ പേജിൽ മകളുടെ ചിത്രവും ഒപ്പം വൈകാരികമായ ഒരു കുറിപ്പ് പങ്കുവെക്കുകയും ചെയ്തിരിക്കുകയാണ്. മകൾ മീരയ്ക്കൊപ്പം സന്തോഷവതിയായി നിൽക്കുന്ന ഫാത്തിമയാണ് ചിത്രത്തിലുള്ളത്. 'മീര... നിന്റെ പിയാനോ നിന്റെ സ്പർശനത്തിനായി കാത്തിരിക്കുന്നു.'

Vijay Antony

'ഞങ്ങൾ ഇപ്പോഴും ഇതൊന്നും വിശ്വസിച്ചിട്ടില്ല. നീ ഞങ്ങളെ വിട്ട് വളരെ വേഗം പോയി കുഞ്ഞേ... ഈ ലോകം ചിലപ്പോൾ നിനക്കുള്ളതല്ലായിരിക്കില്ല. പക്ഷെ അമ്മ ഇവിടെയുണ്ട്. ജീവിതത്തിനും മരണത്തിനും ഇടയിലുള്ള ആശയം എനിക്ക് മനസിലാക്കാൻ കഴിയുന്നില്ല. ഞാൻ ഇനി നിന്നെ കാണും വരെ ശ്യൂന്യമായിരിക്കും. നന്നായി ഭക്ഷണം കഴിച്ച് സന്തോഷമായിരിക്കുക... ലാറ നിന്നെ മിസ് ചെയ്യുന്നു', എന്നാണ് ഫാത്തിമ കുറിച്ചത്.

'എനിക്ക് വല്ലാതെ വേദനിക്കുന്നു... ദൈവം സഹായിക്കുമായിരിക്കും.. അവൻ അത് ചെയ്യണം. നിങ്ങളുടെ എല്ലാ പ്രാർത്ഥനകൾക്കും പിന്തുണയ്ക്കും നന്ദി. എനിക്ക് ഈ സങ്കടത്തിൽ നിന്ന് കരകയറാൻ കഴിയില്ല. കാലം സുഖപ്പെടുത്തുമായിരിക്കും. നിങ്ങൾ എല്ലാവരും എനിക്കായുണ്ടല്ലോ', എന്നും ഫാത്തിമ ഒപ്പം കുറിച്ചിരുന്നു.

Read more about: actor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X