twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'എത്ര ഫേക്ക് ആയ ലോകത്താണ് നമ്മളെന്ന് മനസ്സിലാക്കി; എന്നെപ്പറ്റി എഴുതുന്നവരോട് വിളിച്ച് പറയണമെന്ന് തോന്നി'

    |

    മലയാള സിനിമയിൽ നടനായും നിർമാതാവായും സുപരിചിതനാണ് വിജയ് ബാബു. ഫ്രെെഡേ ഫിലിംസിലൂടെ നിരവധി നല്ല സിനിമകൾ ഇദ്ദേഹത്തിന് സമ്മാനിക്കാനായി. കഴിഞ്ഞ വർഷം ഏറെ വിവാദങ്ങളിൽ പെട്ട താരമായിരുന്നു വിജയ് ബാബു.

    നടനെതിരെ പീഡന ആരോപണവുമായി യുവ നടി രം​ഗത്ത് വന്നതാണ് പ്രശ്നങ്ങൾക്ക് കാരണമായത്. നടിയുടെ ആരോപണങ്ങൾ തെറ്റാണെന്ന് പറഞ്ഞ് കൊണ്ട് വിജയ് ബാബുവും രം​ഗത്തെത്തി.

    Also Read: മൂന്ന് നായികമാരെയും കൊണ്ട് മമ്മൂട്ടിയുടെ ഡ്രൈവ്; മരുഭൂമിയില്‍ കരഞ്ഞ് നിലവിളിച്ച് നടിമാരും, വീഡിയോ വൈറലാവുന്നുAlso Read: മൂന്ന് നായികമാരെയും കൊണ്ട് മമ്മൂട്ടിയുടെ ഡ്രൈവ്; മരുഭൂമിയില്‍ കരഞ്ഞ് നിലവിളിച്ച് നടിമാരും, വീഡിയോ വൈറലാവുന്നു

    ആരോപണം നടത്തിയ സ്ത്രീയുടെ പേര് വെളിപ്പെടുത്തി എന്ന് പറഞ്ഞ് വിജയ് ബാബുവിന് നേരെ കേസും വന്നു. ഇതിന്റെ പേരിൽ ഇദ്ദേഹത്തിന് നിയമനടപടിയും നേരിടേണ്ടി വന്നു. വിജയ് ബാബുവിനെതിരെ വന്ന ആരോപണം തെറ്റാണെന്ന് പറഞ്ഞ് നിരവധി പേർ ഇദ്ദേഹത്തെ പിന്തുണച്ചിരുന്നു. ഒപ്പം തന്നെ വിമർശനങ്ങളും വിജയ് ബാബുവിന് വന്നു. മിർച്ചി മലയാളത്തിന് വിജയ് ബാബു നൽകിയ അഭിമുഖമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

    'സോഷ്യൽ മീഡിയയിൽ വരുന്ന പകുതി വാർത്തകളും പെയ്ഡ് ആണ്. നിങ്ങൾ അങ്ങനെ ഒരു സിറ്റുവേഷനിൽ എത്തിയാലാണ് എത്ര ഫേക്ക് ആയ ലോകത്താണ് നമ്മൾ ജീവിക്കുന്നതെന്ന് മനസ്സിലാവൂ. നമ്മളെക്കുറിച്ച് സ്റ്റോറികൾ എഴുതാതിരിക്കാൻ പൈസ കൊടുക്കണം. ഇതിൽ നിന്നും സത്യം മനസ്സിലാക്കുക ബുദ്ധിമുട്ടാണ്. നിങ്ങൾ തന്നെ സ്വയം ജ‍ഡ്ജ് ചെയ്യണം'

    Vijay Baby

    'ഒരു സമയമെത്തുമ്പോൾ ഒന്നും നിങ്ങളെ ബാധിക്കില്ല. നമ്മൾ പോലും പറയാത്ത നമ്മളുടെ കഥകൾ പറയും. വായിൽ സ്വർണക്കരണ്ടിയുമായി ജനിച്ച പ്രൊഡ്യൂസർ എന്നൊക്കെ. ഇവർ കണ്ടോ. ഞാൻ പഠിച്ച കോളേജൊക്കെ അവർ തന്നെ തീരുമാനിക്കുകയാണ്. ആദ്യമൊക്കെ എനിക്കിവരോട് വിളിച്ച് പറയണം എന്ന് തോന്നി'

    'നമ്മളെക്കുറിച്ച് വരുന്ന വാർത്തകളിൽ കുടുംബവും പിന്നീട് കാര്യമാക്കാതാവും. ഞാൻ കോർപ്പറേറ്റ് ലോകത്ത് നിന്ന് വരുന്ന ആളാണ്. ഞാൻ ഇത്ര പോപ്പുലർ ആണെന്ന് മനസ്സിലാക്കുന്നത് കഴിഞ്ഞ വർഷമാണ്. സിനിമകളുടെ റിവ്യൂകളും റേറ്റിം​ഗും പണം കൊടുത്ത് ചെയ്യിക്കുന്നതാണെന്നും വിജയ് ബാബു പറഞ്ഞു. താനുൾപ്പെടെ അങ്ങനെയാണ് സിനിമകളെ മാർക്കറ്റ് ചെയ്യുന്നതെന്നും വിജയ് ബാബു വ്യക്തമാക്കി'

    Vijay Baby

    '80 ശതമാനവും റിവ്യൂകളും പെയ്ഡ് ആണ്. വേറെ നിവൃത്തിയില്ല,. കാരണം അതിനെ ഡീ ​ഗ്രേഡ് ചെയ്യാനും ആളുകളുണ്ട്. നമ്മൾ 100 ശതമാനവം കോൺഫിഡൻസിൽ ആണല്ലോ സിനിമ ചെയ്യുന്നത്. അത് ഇറങ്ങുമ്പോൾ തന്നെ ഓടരുത് എന്ന് പറഞ്ഞ് റിവ്യൂ ചെയ്യുന്ന ആളുകളുണ്ട്. എല്ലാവരും നല്ലത് പറയുമ്പോൾ ഞാനതിനെ ഒന്ന് കൊന്നേക്കാം എന്ന് പറ‍ഞ്ഞ് റിവ്യൂകൾ ഇടുന്നവരുണ്ട്. അപ്പോൾ നമുക്കും ജീവിക്കേണ്ടെ'

    Also Read: കലാഭവൻ മണി അന്ന് നിരാശനായി മടങ്ങി; ആദ്യ സിനിമയിൽ സംഭവിച്ചത്! സംവിധായകൻ സുന്ദർ ദാസിന്റെ വാക്കുകൾAlso Read: കലാഭവൻ മണി അന്ന് നിരാശനായി മടങ്ങി; ആദ്യ സിനിമയിൽ സംഭവിച്ചത്! സംവിധായകൻ സുന്ദർ ദാസിന്റെ വാക്കുകൾ

    'പെയ്ഡ് ആയിട്ട് സിനിമയെക്കുറിച്ച് മോശമായും എഴുതിക്കുന്നവരുണ്ട്. ഇൻഡസ്ട്രി വളരെ ബാഡ് ആണ്. മുമ്പ് ഇത്രയും സോഷ്യൽ മീഡിയയുടെ ​​ഗ്രോത്ത് ഉണ്ടായിട്ടില്ല. റേറ്റിം​ഗ് കുറയ്ക്കുന്നവരുണ്ട്. റേറ്റിം​ഗ് കൂട്ടാൻ പൈസ കൊടുക്കണം. അതിനായി ബജറ്റ് വെച്ചിട്ടുണ്ട്. അല്ലാതെ വേറെ നിവൃത്തി ഇല്ല'

    'പല തിയറ്ററുകളിൽ നിന്ന് ടിക്കറ്റ് എടുക്കാനുള്ള പൈസ നമ്മൾ കൊടുക്കണം. എന്നിട്ട് വോട്ടിം​ഗ് ചെയ്യും. ചിലപ്പോൾ എനിക്ക് കോമഡിയായി തോന്നാറുണ്ട്. മൊത്തം പെയ്ഡ് ആണ്. റിവ്യൂകളും യുട്യൂബ് റീച്ചുകളും പെയ്ഡ് ആണ്,' വിജയ് ബാബു പറഞ്ഞു.

    Read more about: vijay baby
    English summary
    Vijay Babu Indirectly Hints How He Dealt With The Toughest Phase Of His Life; Words Went Viral
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X